1 GBP = 94.80 INR                       

BREAKING NEWS

പതിവ് പോലെ ഇരട്ട സഹോദരിക്കൊപ്പം ഉറങ്ങാന്‍ കിടന്നു; മതാപിതാക്കളും സഹോദരിയും ഉറക്കത്തില്‍ ആണ്ടപ്പോള്‍ ബഹുനില കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും വീണ് മരിച്ചത് പത്താം ക്ലാസുകാരി; പൊലീസിനെ അറിയിച്ചത് കെട്ടിടത്തില്‍ നിന്ന് കുട്ടി വീഴുന്നത് കണ്ടവര്‍; അച്ഛനും അമ്മയും ദുരന്തം അറിഞ്ഞത് പൊലീസ് കോളിങ് ബെല്‍ അടിച്ച് വിളിച്ചുണര്‍ത്തിയപ്പോള്‍; മകള്‍ക്ക് ഒരു മാനസിക പ്രശ്നവുമില്ലെന്ന് മതാപിതാക്കളുടെ മൊഴിയും; ഷാര്‍ജയിലെ സമീക്ഷാ പോളിന്റെ മരണത്തില്‍ ദുരൂഹത

Britishmalayali
kz´wteJI³

ഷാര്‍ജ: ഷാര്‍ജയില്‍ മലയാളി വിദ്യാര്‍ത്ഥിനി ബഹുനില കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും വീണു മരിച്ചതില്‍ ദുരൂഹത ഏറെ ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. എറണാകുളം പെരുമ്പാവൂര്‍ വേങ്ങൂര്‍ സ്വദേശി ബിനു പോള്‍-മേരി ദമ്പതികളുടെ മകള്‍ സമീക്ഷാ പോള്‍(15) ആണ് മരിച്ചത്. കുടുംബം താമസിക്കുന്ന അല്‍ താവൂനിലെ ബഹുനില കെട്ടിടത്തിലെ മൂന്നാം നിലയിലെ അപാര്‍ട്‌മെന്റില്‍ നിന്നുമാണ് പെണ്‍കുട്ടി എടുത്ത് ചാടിയത്.

ഇന്നലെ പതിവ് പോലെ സഹോദരിക്കൊപ്പം ഉറങ്ങാന്‍ കിടന്നതായിരുന്നു പെണ്‍കുട്ടി. മാതാപിതാക്കളും ഇരട്ട സഹോദരിയും നല്ല ഉറക്കത്തിലായ സമയത്ത് പെണ്‍കുട്ടി കെട്ടിടത്തില്‍ നിന്നും താഴേയ്ക്ക് എടുത്ത് ചാടിയത്. കെട്ടിടത്തില്‍ നിന്ന് വീണതായി ദൃക്‌സാക്ഷികള്‍ വിവരം അറിയിച്ചതനുസരിച്ച് ബുഹൈറ പൊലീസെത്തിയാണ് ഗുരുതര നിലയിലായ കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവസ്ഥലത്ത് പാരാമെഡിക്കല്‍ വിഭാഗവുമായെത്തിയ പൊലീസ് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും വീഴ്ച്ചയില്‍ തന്നെ കുട്ടി മരിച്ചതായി സ്ഥിരികരിച്ചു.

പൊലീസ് വിവരമറിയിച്ചപ്പോഴാണ് ഉറങ്ങിക്കിടക്കുകയായിരുന്ന മാതാപിതാക്കള്‍ സംഭവം അറിയുന്നത്. മരണത്തില്‍ ദുരൂഹതയുണ്ടോയെന്ന് ഫോറന്‍സിക് വിഭാഗം പരിശോധിക്കുന്നുണ്ട്. രക്ഷിതാക്കളെ പൊലീസ് ചോദ്യം ചെയ്തു. പുലര്‍ച്ചെ 2.35നാണ് കുട്ടി കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചത്. മൃതദേഹം ഫൊറന്‍സിക് ലാബിലേയ്ക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അജ്മാന്‍ ഭവന്‍സ് സ്‌കൂളിലാണ് പെണ്‍കുട്ടി പഠിച്ചിരുന്നത്. പത്താം ക്ലാസിലേയ്ക്ക് പ്രവേശനം നേടിയിരുന്നു. കുട്ടിക്ക് യാതൊരു മാനസിക സമ്മര്‍ദവും ഇല്ലായിരുന്നുവെന്നും പതിവുപോലെ ഉറങ്ങാന്‍ പോയതെന്നുമായിരുന്നു മാതാപിതാക്കള്‍ പറഞ്ഞതെന്ന് ഇവരുടെ കുടുംബ സുഹൃത്തുക്കള്‍ പറഞ്ഞു.

ദുബായിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് ബിനു പോള്‍. അബുദാബിയിലായിരുന്ന കുടുംബം അടുത്തകാലത്താണ് ഷാര്‍ജയിലേയ്ക്ക് താമസം മാറിയെത്തിയത്. ഇരട്ട സഹോദരി: മെറിഷ് പോള്‍. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോയി സംസ്‌കരിക്കാനാണ് തീരുമാനമെന്ന് ബന്ധുക്കള്‍ പറഞ്ഞു. മാസങ്ങള്‍ക്ക് മുമ്പ് ഇതേ മേഖലയിലെ ബഹുനില കെട്ടിടത്തിന്റെ പത്താം നിലയില്‍ നിന്നു വീണ് ഇറാഖി വിദ്യാര്‍ത്ഥിനി മരിച്ചിരുന്നു. കുട്ടികളില്‍ ഇത്തരത്തില്‍ കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യുന്ന പ്രവണത ഗള്‍ഫ് മേഖലയില്‍ പതിവായിരിക്കുകയാണ്. സമീക്ഷാ പോളിന്റെ മൃതദേഹം ഫൊറന്‍സിക് ലാബിലേയ്ക്ക് മാറ്റി. പൊലീസ് അന്വേഷണം ആരംഭിച്ചു.

രക്ഷിതാക്കളും ഇരട്ട സഹോദരി മെറിഷ് പോളും ഉറങ്ങുന്ന സമയത്തായിരുന്നു അപകടം എന്നതാണ് ദുരൂഹത കൂട്ടുന്നത്. കുട്ടി വീഴുന്നത് കണ്ടവര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ദുബൈയിലെ കമ്പനിയില്‍ പ്രവര്‍ത്തിക്കുന്ന ബിനു പോളിന്റെ കുടുംബം അബുദബിയില്‍ നിന്ന് അടുത്തിടെയാണ് ഷാര്‍ജയില്‍ താമസമാക്കിയത്. മാസങ്ങള്‍ക്ക് മുമ്പ് ഇതേ മേഖലയിലെ ബഹുനില കെട്ടിടത്തിന്റെ പത്താം നിലയില്‍ നിന്നു വീണ് ഇറാഖി വിദ്യാര്‍ത്ഥിനി മരിച്ചിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category