1 GBP = 94.80 INR                       

BREAKING NEWS

സൗദിയില്‍ നിന്നെത്തി ഗൃഹ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന യുവതിയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ലക്ഷ്മി ആത്മഹത്യ ചെയ്തത് ഉച്ചഭക്ഷണത്തിനിടെ ഭര്‍ത്താവുമായുണ്ടായ തര്‍ക്കത്തിന് പിന്നാലെ: അമ്മയില്ലാതായത് രണ്ട് പെണ്‍മക്കള്‍ക്ക്

Britishmalayali
kz´wteJI³

കുന്നിക്കോട്: സൗദി അറേബ്യയില്‍ നിന്നെത്തി ഹോം ക്വാറന്റൈനില്‍ കഴിയുകയായിരുന്ന മലയാളി യുവതി വീടിന്റെ കിടപ്പു മുറിയില്‍ തൂങ്ങി മരിച്ചു. ഭര്‍ത്താവിനും ഇളയ മകള്‍ക്കും ഒപ്പം കഴിഞ്ഞിരുന്ന വിളക്കുടി കുളപ്പുറം ലക്ഷ്മി കോണത്തുവീട്ടില്‍ അനീസ് പ്രസാദിന്റെ ഭാര്യ ലക്ഷ്മി (30) ആണ് മരിച്ചത്. ഭര്‍ത്താവുമായുണ്ടായ വാക്കു തര്‍ക്കത്തെ തുടര്‍ന്നാണ് ആത്മഹത്യ. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.

ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ ദമ്പതിമാര്‍ തമ്മില്‍ അഭിപ്രായവ്യത്യാസം ഉണ്ടാവുകയും വാക്കു തര്‍ക്കത്തെ തുടര്‍ന്ന് യുവതി കിടപ്പുമുറിയില്‍ കയറി കതകടക്കുകയുമായിരുന്നു. വീട്ടില്‍നിന്ന് ബഹളം കേട്ടെങ്കിലും ക്വാറന്റൈനില്‍ കഴിയുന്നതിനാല്‍ അയല്‍വാസികള്‍ അടുത്തില്ല. സമീപവാസികള്‍ വാര്‍ഡ് അംഗത്തെ വിവരം അറിയിച്ചെങ്കിലും നിരീക്ഷണത്തില്‍ കഴിയുന്നതിനാല്‍ അകത്തേക്ക് കടക്കാനായില്ല.

പിന്നീട് കുന്നിക്കോട് പൊലീസ് സ്ഥലത്തെത്തി കിടപ്പുമുറിയുടെ കതക് തകര്‍ത്താണ് ഉള്ളില്‍ക്കടന്നത്. തുണിയില്‍ തൂങ്ങിയനിലയില്‍ കണ്ട യുവതിയെ ഉടനെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ 11-നാണ് ദമ്പതിമാര്‍ സൗദിയില്‍ നിന്ന് നാട്ടിലെത്തിയത്. ഇവരുടെ ആദ്യഘട്ട സ്രവപരിശോധനാ ഫലം നെഗറ്റീവായിരുന്നു. ആര്യങ്കാവ് സ്വദേശികളായ ഇവര്‍ മൂന്നുവര്‍ഷം മുന്‍പാണ് വിളക്കുടി കുളപ്പുറത്ത് സ്ഥലംവാങ്ങി വീടുവെച്ചത്. വിദേശത്തേക്ക് പോയതിനാല്‍ സമീപവാസികളുമായി അധികം ബന്ധമുണ്ടായിരുന്നില്ല.

ഇളയമകള്‍ ശ്രീലക്ഷ്മി ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. മൂത്തമകള്‍ വിസ്മയ മുത്തശ്ശിക്കൊപ്പം അഞ്ചലിലാണ് താമസം. മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സ്രവപരിശോധനയ്ക്കുശേഷം തുടര്‍നടപടികളെടുക്കും. യുവതിയെ ആശുപത്രിയിലാക്കാന്‍ സഹകരിച്ച വാര്‍ഡ് അംഗം, കുന്നിക്കോട് സ്റ്റേഷനിലെ നാല് പൊലീസുകാര്‍, അയല്‍വാസിയായ വീട്ടമ്മ എന്നിവരെ നിരീക്ഷണത്തിലാക്കി.

 

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category