1 GBP = 97.40 INR                       

BREAKING NEWS

ജനങ്ങളില്‍ നിന്നും തീവെട്ടിക്കൊള്ള നടത്തി കോര്‍ണര്‍ ഷോപ്പുകള്‍; ശക്തമായ നടപടി സ്വീകരണമെന്നാവശ്യപ്പെട്ട് പ്രതിഷേധം രേഖപ്പെടുത്തി ഒഐസിസി യുകെ

Britishmalayali
kz´wteJI³

യുകെയില്‍ കോര്‍ണര്‍ ഷോപ്പുകള്‍ തീവെട്ടിക്കൊള്ള നടത്തുന്നതായി പരാതി. ലണ്ടനില്‍ മലയാളികളും തമിഴകവും തിങ്ങി പാര്‍ക്കുന്ന ക്രോയ്‌ഡോണ്‍, ട്യൂട്ടിംഗ്, വെംബ്ലി, മിച്ചാം, ഹാരോ, ഈസ്റ്റ്ഹാം എന്നീ പ്രദേശങ്ങളില്‍ ഉള്ള ഏഷ്യന്‍, ഇന്ത്യന്‍ ഷോപ്പുകളില്‍ തീവെട്ടിക്കൊള്ള നടക്കുന്നതായി പരക്കെ ആക്ഷേപമുണ്ട്.

യുകെ സര്‍ക്കാരില്‍ നിന്നും സാമൂഹിക സേവനത്തിന് എന്ന നിലയില്‍ കടയുടെ ഒരു ഷട്ടര്‍ എന്ന നിലയില്‍ 10,000 പൗണ്ടും കൂടാതെ ബിസ്‌നസ് ടാക്‌സ്ഫ്രീയും 50,000 പൗണ്ട് പലിശ ഇല്ലാതെ ലോണും വാങ്ങിയിട്ട് പാവപ്പെട്ട ഇന്ത്യക്കാരുടെ ജീവിതം വഴിമുട്ടിക്കുന്ന രീതിയില്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് അന്യായ വില ഈടാക്കി ജനങ്ങളെ ഈ കൂട്ടര്‍ ബുദ്ധിമുട്ടിക്കുകയാണന്ന് ഒഐസിസി യുകെ നേതൃത്വം വ്യക്തമാക്കി.

യുകെയിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ കിട്ടുന്ന സാധനങ്ങളുടെ വിലയുടെ ഇരട്ടി വില ഇവര്‍ ജനങ്ങളില്‍ നിന്നും ഈടാക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. ഈ വിവരം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ജനങ്ങള്‍ക്ക് യാതൊരു വിധ സഹായവും നല്‍കാതെ ഈ കൊറോണ കാലത്ത് ജോലി നഷ്ടപ്പെട്ടവരെ ജീവിക്കാന്‍ അനുവദിക്കാത്ത രീതിയില്‍ ഇത്തരക്കാര്‍ കൊള്ളലാഭം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതിനെതിരെ കെകെ മോഹന്‍ ദാസിന്റെ നേതൃത്വത്തില്‍ ഒഐസിസി യുകെ ശക്തമായി പ്രതികരിക്കുകയാണ്.

യുകെ ട്രേഡിംഗ് സ്റ്റാന്‍ഡേര്‍ഡ് ഇതില്‍ വേണ്ടത്ര ജാഗ്രത കാണിക്കണമെന്നും വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന് ഒഐസിസി യുകെ ആവശ്യപ്പെട്ടിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category