1 GBP = 94.80 INR                       

BREAKING NEWS

17 തവണ കുത്തി; നിലത്തു വീണപ്പോള്‍ വാഹനം ഓടിച്ച് കയറ്റി; ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവി നെ പിടികൂടി; മെറിന്‍ ജോയിയുടെ കൊലയ്ക്ക് കാരണം കുടുംബ കലഹമെന്ന് പൊലീസ്

Britishmalayali
kz´wteJI³

ഫ്‌ളോറിഡ: സൗത്ത് ഫ്‌ളോറിഡയില്‍ മലയാളി നഴ്‌സ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ പൊലീസ് പിടിയിലായ ഭര്‍ത്താവ് ഫിലിപ്പ് മാത്യു കുറ്റസമ്മതം നടത്തി. കോട്ടയം സ്വദേശി മെറിന്‍ ജോയി(28) ആണ് മരിച്ചത്. കുടുംബ പ്രശ്നങ്ങളാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ കൂടുതല്‍വിശദാംശങ്ങള്‍ പുറത്തു വിട്ടില്ല.

കഴിഞ്ഞ ദിവസം നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ ഏഴരയോടെ വീട്ടിലേക്ക് മടങ്ങാന്‍ പാര്‍ക്കിങ് ലോട്ടില്‍ എത്തിയപ്പോഴാണ് സംഭവം. കത്തികൊണ്ട് കുത്തി വീഴ്ത്തിയതിന് ശേഷം നിലത്ത് വീണ യുവതിയുടെ ശരീരത്തിലൂടെ വാഹനം ഓടിച്ച് കയറ്റിയായിരുന്നു ഭര്‍ത്താവിന്റെ ക്രൂരത. 17 തവണ മെറിന്റെ ശരീരത്തില്‍ ഭര്‍ത്താവ് കുത്തി്. ഹോട്ടലില്‍ നിന്ന് ഭര്‍ത്താവ് ഫിലിപ്പ് മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കുറ്റസമ്മതം നടത്തി. കൊലയ്ക്ക് ശേഷം ഇയാള്‍ സ്വയം കുത്തിമുറിവേല്‍പിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇയാള്‍ക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി.

രണ്ട് വര്‍ഷമായി ഇവര്‍ വേര്‍പിരിഞ്ഞ് കഴിയുകയാണ്. കോട്ടയം മോനിപ്പള്ളി സ്വദേശിനിയാണ് മെറിന്‍. ഇവര്‍ക്ക് രണ്ട് വയസുള്ള മകളുണ്ട്. കോറല്‍ സ്പ്രിങ്‌സില്‍ ബ്രോവാര്‍ഡ് ഹെല്‍ത്ത് ഹോസ്പിറ്റലില്‍ നഴ്‌സായിരുന്നു. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം നടന്നത്. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന മെറിനെ കാര്‍ പാര്‍ക്കിങ് ഇടത്തിട്ട് കുത്തുകയായിരുന്നു. നിരവധി തവണ കുത്തിയ ശേഷം കാറിടിപ്പിക്കുകയും ചെയ്തു. മെറിനെ ഉടന്‍ തന്നെ പൊംപാനോ ബീച്ചിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവ സ്ഥലത്തു നിന്ന് കാറോടിച്ച് പോയ ഫിലിപ്പിനെ പിന്നീട് സ്വയം കുത്തിമുറിവേല്‍പ്പിച്ച നിലയില്‍ കണ്ടെത്തി.

ഡിസംബറില്‍ നാട്ടില്‍വച്ച് ഇരുവരും വഴക്കിട്ടതായി റിപ്പോര്‍ട്ടുണ്ട്. ഇതേ തുടര്‍ന്ന് ഭാര്യയേയും കുഞ്ഞിനേയും കൂട്ടാതെ ഫിലിപ്പ് മാത്യു അമേരിക്കയിലേക്ക് മടങ്ങി. കുഞ്ഞിനെ നാട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം ആക്കിയ ശേഷം മെറിനും അമേരിക്കയിലെത്തി ജോലിയില്‍ പ്രവേശിപ്പിച്ചു. ബ്രൊവാര്‍ഡ് ആശുപത്രിയിലെ ജോലി രാജിവച്ച് മറ്റൊരു ആശുപത്രിയില്‍ ചേരാനിരിക്കെയാണ് ആക്രമണം ഉണ്ടായത്. രണ്ട് വര്‍ഷമായി ബ്രെവാര്‍ഡ് ആശുപത്രിയിലായിരുന്നു ജോലി. കോവിഡ് രോഗികളെ പരിചരിച്ചിരുന്ന മെറിനെ കുറിച്ച ആശുപത്രി അധികൃതര്‍ക്കും കൂട്ടുകാര്‍ക്കും നല്ലതേ പറയാനുള്ളൂ. ഭര്‍ത്താവില്‍ നിന്ന് കൂടുതല്‍ അകന്നു ജീവിക്കാനാണ് മറ്റൊരു ആശുപത്രിയിലേക്ക് മാറാന്‍ തീരുമാനിച്ചത്.

സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഭര്‍ത്താവ് ഫിലിപ്പ് മാത്യു പിടിയിലായി. ഹോട്ടലില്‍ നിന്നായിരുന്നു അറസ്റ്റ്. കൊലപാതകത്തിനുപയോഗിച്ച കാറും പിടിച്ചെടുത്തു. എങ്ങനെയാണ് പ്രതിയെ പിടിച്ചതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റസമ്മതം നടത്തി. മോനിപ്പള്ളി മരങ്ങാട്ടില്‍ ജോയിയുടെ മകളാണ് മെറിന്‍ ജോയി.

കൊലയ്ക്ക് ശേഷം സംഭവസ്ഥലത്തുനിന്നു പോയ നെവിനെ എന്ന ഫിലിപ്പ് മാത്യുവിനെ പിന്നീട് ഹോട്ടല്‍ മുറിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. മിഷിഗനിലെ വിക്സനില്‍ ജോലി ചെയ്യുന്ന നെവിന്‍ ഇന്നലെ കോറല്‍ സ്പ്രിങ്സില്‍ എത്തി ഹോട്ടലില്‍ താമസിച്ചു. മെറിന്‍ ഡ്യൂട്ടി കഴിഞ്ഞിറങ്ങിയപ്പോള്‍ കാര്‍ പാര്‍ക്കിങ്ങില്‍ കാത്തു നിന്ന് ആക്രമിക്കുകയായിരുന്നു. രാജി വച്ച് ഓഗസ്റ്റ് 15 ന് താമ്പയിലേക്കു താമസം മാറാനുള്ള ഒരുക്കത്തിലായിരുന്ന മെറിന്‍ ഹോസ്പിറ്റലിലെ അവസാനത്തെ ഷിഫ്റ്റ് പൂര്‍ത്തിയാക്കി പുറത്തിറങ്ങുമ്പോഴായിരുന്നു ദുരന്തം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category