1 GBP = 94.80 INR                       

BREAKING NEWS

തനിച്ചായ ടിന്റുവിനും മക്കള്‍ക്കും സ്‌നേഹത്തിന്റെ കരുതലൊരുക്കി യുകെ മലയാളികള്‍; ഒറ്റ ദിവസം കൊണ്ട് ഒഴുകിയെത്തിയത് 5500ലധികം പൗണ്ട്

Britishmalayali
kz´wteJI³

റക്കമുറ്റാത്ത പിഞ്ചു കുഞ്ഞുങ്ങളെയും രാപ്പകല്‍ ഭേദമില്ലാതെ നഴ്‌സിംഗ് ഹോമിലെ ജോലിയും മുറുകെപ്പിടിച്ചു ജീവിതം കൈവിടാതെ മുന്നോട്ടു തുഴഞ്ഞവരായിരുന്നു സോണി ചാക്കോയും ടിന്റുവും. എന്നാല്‍ അപ്രതീക്ഷിതമായുണ്ടായ സോണിയുടെ മരണം ടിന്റുവിനെ ഭാവിയുടെ ഇരുളടഞ്ഞ വഴികളിലേക്കാണ് തള്ളിവിട്ടത്. ആരോടും മിണ്ടാതെ, നിസ്സഹായയായി മക്കളെ നെഞ്ചോടു ചേര്‍ത്തു കരഞ്ഞ ടിന്റുവിന് സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെ കരുതലൊരുക്കുകയാണ് യുകെ മലയാളികള്‍.

സോണിയുടെ സംസ്‌കാര ചടങ്ങുകള്‍ക്കും മറ്റുമായി ആവശ്യമുള്ള തുകയ്ക്കായി ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ഇന്നലെ ആരംഭിച്ച അപ്പീലിലൂടെ ആദ്യം ദിവസം കൊണ്ടു തന്നെ 5500ലധികം പൗണ്ടാണ് ശേഖരിക്കപ്പെട്ടത്. പിഞ്ചു കുഞ്ഞുങ്ങളുമായി നിലയില്ലാക്കയത്തിലേക്ക് മുങ്ങിയ ടിന്റുവിന് പ്രിയപ്പെട്ടവന്റെ വിടവാങ്ങല്‍ വിശ്വസിക്കാനും താങ്ങാനും കഴിയുന്നതിനപ്പുറമാണെങ്കിലും ആശ്വാസത്തിന്റെ നെരിപ്പോടെങ്കിലും നല്‍കുവാന്‍ ഇതിനു സാധിക്കുമെന്നു തീര്‍ച്ചയാണ്.
പ്രമേഹ രോഗത്തിന് ചികിത്സയില്‍ ആയിരുന്ന കോട്ടയം കങ്ങഴ സ്വദേശിയും ചെസ്റ്റര്‍ഫീല്‍ഡ് മലയാളിയും ആയിരുന്ന സോണി ചാക്കോ രണ്ടു നാള്‍ മുമ്പാണ് ഭാര്യയായ ടിന്റുവിനെയും മക്കളായ ആറുവയസുകാരി അന്നയും മൂന്നു വയസുകാരന്‍ ഹൈഡനെയും തനിച്ചാക്കി മരണത്തിലേക്ക് വീണത്. പതിവുപോലെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞെത്തിയ ടിന്റു മുകള്‍ നിലയില്‍ എത്തിയപ്പോള്‍ കട്ടിലിനു ചുവടെ മരിച്ചു കിടക്കുന്ന സോണിയെയും ഒന്നുമറിയാതെ മുറിക്കു ചുറ്റും നടക്കുന്ന ആറും മൂന്നും വയസു മാത്രമുള്ള മക്കളെയുമാണ് കണ്ടത്.

എന്തുചെയ്യണം എന്നറിയാതെ അലറി വിളിച്ച ടിന്റുവിന് ആംബുലന്‍സും പോലീസും ഒക്കെ സ്ഥലത്തെത്തിയിട്ടും പ്രിയതമന്‍ ഇനി കൂടെയില്ലെന്ന സത്യം അംഗീകരിക്കാന്‍ കഴിയുന്നില്ല. ചെസ്റ്റര്‍ഫീല്‍ഡിലെ മലയാളി കൂട്ടായ്മയും സുഹൃത്തുക്കളുമെല്ലാം ടിന്റുവിനൊപ്പം ഉണ്ടായിരുന്നെങ്കിലും ആശ്വസിപ്പിക്കാനോ സമാധാനിപ്പിക്കാനോ അവരില്‍ ഒരാള്‍ക്ക് പോലും ആശ്വാസവാക്കുകള്‍ ഇല്ലായിരുന്നു എന്നതാണ് സത്യം.

ഏകദേശം പത്തുവര്‍ഷത്തോളമായി യുകെയില്‍ എത്തിയിട്ടെങ്കിലും ദമ്പതികള്‍ രണ്ടു പേരും കെയറര്‍മാരായി ജോലി ചെയ്യേണ്ടി വന്ന സാഹചര്യത്തില്‍ കാര്യമായ സാമ്പത്തിക അടിത്തറ സോണിയുടെ കുടുംബത്തിന് ഇതുവരെ ഉണ്ടായിട്ടില്ല. ഇപ്പോഴും വാടക വീട്ടില്‍ കഴിയുന്ന ഈ കുടുംബം അടുത്ത കാലത്തു സോണിക്ക് ജോലി നഷ്ടപ്പെട്ടതിന്റെ പ്രയാസങ്ങളും അനുഭവിച്ചിരുന്നു. ടിന്റുവിന്റെ ജോലിയില്‍ നിന്നുള്ള തുച്ഛമായ വരുമാനം മാത്രമായിരുന്നു രണ്ടു കുഞ്ഞുങ്ങളുടെയും മാതാപിതാക്കളുടെയും ഏക ആശ്രയം. ഈ സാഹചര്യത്തില്‍ ടിന്റുവിനെയും മക്കളെയും കൈവിടാന്‍ കഴിയില്ല എന്നാണ് ചെസ്റ്റര്‍ഫീല്‍ഡ് മലയാളികള്‍ പറയുന്നത്.

ഇളയകുട്ടിയ്ക്കു പാസ്പോര്‍ട്ട് പോലും എടുത്തിട്ടില്ലാത്ത സാഹചര്യവും കേരളത്തില്‍ കൊവിഡ് അനുബന്ധ പ്രോട്ടോക്കോള്‍ ശക്തമായതും കണക്കിലെടുത്തു സംസ്‌കാരം യുകെയില്‍ തന്നെ നടത്തുവാനുള്ള ആലോചനയാണ് ഇപ്പോള്‍ നടക്കുന്നത്. അന്തിമ തീരുമാനം രണ്ടു ദിവസത്തിനകം അറിയാന്‍ സാധിക്കും.

ആദ്യദിവസം എത്തിയത് 5665 പൗണ്ട്; ഗിഫ്റ്റ് എയ്ഡ് ടിക്ക് ചെയ്യാന്‍ മറക്കരുതേ
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ആരംഭിച്ച സോണി ചാക്കോ അപ്പീലിലൂടെ 5665 പൗണ്ടാണ് ഇതുവരെ ശേഖരിച്ചത്. വിര്‍ജിന്‍ മണി അക്കൗണ്ട് വഴി 4365 പൗണ്ടും ഗിഫ്റ്റ് എയ്ഡ് കൂടി ചേര്‍ത്ത് അത് 5370 പൗണ്ടായി മാറുകയും ചെയ്തു. ബാങ്ക് അക്കൗണ്ടിലേക്ക് 295 പൗണ്ടാണ് ലഭിച്ചത്. അങ്ങനെയാണ് ആകെ 5665 പൗണ്ട് എന്ന തുകയിലേക്ക് എത്തിയത്. വിര്‍ജിന്‍ മണി അപ്പീല്‍ വഴിയും അതിനു സാധിക്കാത്തവര്‍ക്ക് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴിയുമാണ് സോണിയുടെ കുടുംബത്തിനായി സഹായം നല്‍കാം.

വിര്‍ജിന്‍ മണി അക്കൗണ്ട് വഴി പണം നല്‍കുന്നവര്‍ ഗിഫ്റ്റ് എയ്ഡ് ടിക്ക് ചെയ്യാന്‍ മറക്കരുതെന്ന് ഓര്‍മ്മിപ്പിക്കുകയാണ്. വിര്‍ജിന്‍ മണി നിങ്ങള്‍ ഒരു പൗണ്ട് സംഭാവന നല്‍കിയാല്‍ 25 പെന്‍സ് എച്ച്എംആര്‍സി ചാരിറ്റിക്ക് നല്‍കും. നിങ്ങള്‍ ചാരിറ്റിക്ക് നല്‍കുന്ന പണം ഇതിനോടകം നികുതി അടച്ചതുകൊണ്ടാണ് എച്ച്എംആര്‍സി ഗിഫ്റ്റ് എയ്ഡ് ആയി ആ നികുതി തിരിച്ച് നല്‍കുന്നത്. ഇങ്ങനെ ഓരോരുത്തരും സഹായം നല്‍കുന്ന ചെറിയ തുക പിന്നീട് ഒരു നല്ല തുകയായി മാറുകയും അതുകൂടി അര്‍ഹരായവര്‍ക്ക് നല്‍കുവാനും സാധിക്കും. നിങ്ങള്‍ ആദ്യമായാണ് വിര്‍ജിന്‍ മണി വഴി പണം കൈമാറുന്നതെങ്കില്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം മാത്രം പണം ഇടുക.
ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴി പണം നല്‍കാന്‍ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക
Name: British Malayali Chartiy Foundation
Account number: 72314320
Sort Code: 40 47 08
Reference: Soni Chacko Appeal
IBAN Number: GB70MIDL40470872314320
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ലഭിച്ച തുകയുടെ സ്റ്റേറ്റ്‌മെന്റ് ചുവടെ:

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category