1 GBP = 94.80 INR                       

BREAKING NEWS

2016 ജൂലൈ 30ന് താലി കെട്ട്; ജന്മദിനവും വിവാഹ വാര്‍ഷികവും ഒരു ദിവസമായതും യാദൃശ്ചികം; ഭര്‍ത്താ വിന്റെ ക്രൂരതകള്‍ ഭയന്ന് താമ്പയിലേക്ക് മാറാന്‍ ഒരുങ്ങുമ്പോള്‍ പദ്ധതിയിട്ടത് കൂട്ടുകാര്‍ക്കൊപ്പം അടിപൊളി ജന്മദിനാഘോഷം; രണ്ട് വയസ്സുള്ള മകളെ അച്ഛനും അമ്മയക്കുമൊപ്പം നിര്‍ത്തി ഫ്ളോറിഡയിലേക്ക് വിമാനം കയറിയത് സ്വന്തം കാലില്‍ നില്‍ക്കണമെന്ന ദൃഢനിശ്ചയത്തില്‍; രക്തത്തില്‍ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും മെറിന്‍ ജോയ് അലറിക്കരഞ്ഞത് എനിക്കൊരു കുഞ്ഞുണ്ടെന്ന് പറഞ്ഞ്; മരങ്ങാട്ടിലെ വീട്ടില്‍ പൊട്ടിക്കരച്ചില്‍ മാത്രം

Britishmalayali
പ്രകാശ് ചന്ദ്രശേഖര്‍

കോട്ടയം: മെറിന്‍ ജോയി താലികെട്ടിയവന്റെ കയ്യാല്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടത് വിവാഹ വാര്‍ഷത്തിന്റെ രണ്ട് ദിവസം മുമ്പ്. നാളെ കൂട്ടുകാര്‍ക്കൊപ്പം ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് ഭര്‍ത്താവിന്റെ ക്രൂരതയില്‍ മെറിന്‍ വിടവാങ്ങുന്നത്. തന്നെ അപായപ്പെടുത്താന്‍ നെവിന്‍ എത്തുമെന്നു മെറിന്‍ ഭയപ്പെട്ടിരിക്കാം. അതുകൊണ്ടാവണം ബ്രോവാഡ് ഹെല്‍ത്ത് ആശുപത്രിയിലെ ജോലി അവസാനിപ്പിച്ചു മറ്റൊരിടത്തു പുതിയൊരു ജീവിതം തുടങ്ങാന്‍ അവള്‍ തീരുമാനിച്ചത്. രക്തത്തില്‍ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും എനിക്കൊരു കുഞ്ഞുണ്ടെന്നാണ് അവള്‍ അലറിക്കരഞ്ഞത്. നിലവിളി കേട്ട് ഞങ്ങള്‍ ഓടിചെല്ലുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു' ആശുപത്രിയിലെ സഹപ്രവര്‍ത്തകരിലൊരാള്‍ കണ്ണീരോടെ പറയുന്നു.

2016 ജൂലലൈ 30 നായിയിരുന്നു ചങ്ങനാശേരി ആലിക്കത്തറയില്‍ മാത്യുവിന്റെ മകന്‍ നെവിന്‍ (ഫിലിപ്പ് ) മെറിന്റെ കഴുത്തില്‍ താലി ചാര്‍ത്തുന്നത്. പിന്നീടാണ് മെറിനെ നെവിന്‍ അമേരിക്കയിലേയ്ക്ക് കൊണ്ടുപോകുന്നത്. നാളെയാണ് മെറിന്റെ 27-ാം ജന്മദിനം. മകള്‍ക്ക് ആശംസ നേരാന്‍ കാത്തിരിക്കെയാണ് മരങ്ങാട്ട് വീട്ടിലേയ്ക്ക് ഇന്നലെ രാത്രി 9.30 തോടെ ദുരന്തനവാര്‍ത്തയെത്തുന്നത്.സന്തോഷത്തില്‍ മതിമറക്കേണ്ടേ വീണ് ഇപ്പോള്‍ അക്ഷരാത്ഥത്തില്‍ കണ്ണൂനീര്‍ കടലായി.

മോനിപ്പിള്ളി മരങ്ങാട്ടില്‍ ജോയി- മേഴ്‌സി ദമ്പതികളുടെ മൂത്തമകളാണ് കൊല്ലപ്പെട്ട മെറിന്‍ സഹോദരി മീര നേഴ്‌സിങ് വിദ്യാര്‍ത്ഥിനിയാണ്. മെറിന്റെ കൊലപാതക വിവരം അറിഞ്ഞതുമുതല്‍ ബന്ധുക്കളും അടുപ്പക്കാരും വീട്ടിലേയ്‌ക്കെത്തുന്നുണ്ട്. മെറിന്റെ മകള്‍ 2 വയസ്സുകാരിയെ മാറോടടുക്കിപ്പിടിച്ചുള്ള മാതാവ് മേഴ്‌സിയുടെ നിലിവിളി കണ്ടുനില്‍ക്കുന്നവരുടെ മിഴികളെയും ഈറനണിയിക്കുന്നുണ്ട്.

കഴിഞ്ഞ ഡിസംമ്പറില്‍ പള്ളിപ്പെരുന്നാളിനാണ് മെറിന്‍ മകളെയും കൂട്ടി നാട്ടിലെത്തുന്നത്. അമേരിക്കയിലായിരുന്നു പ്രസവം. ഒന്നരവര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് പേരക്കുട്ടിയെ കാണാന്‍ ജോയിക്കും മേഴ്‌സിക്കും അവസരം ലഭിച്ചത്. ജോലിക്ക് പോകേണ്ടതിനാല്‍ നോറയെ മാതാപിതാക്കളെ ഏല്‍പ്പിച്ചിട്ടാണ് മെറിന്‍ തിരിച്ച് മാസങ്ങള്‍ക്ക് മുമ്പ് ജോലി സ്ഥലത്തേയ്ക്ക് മടങ്ങിയത്.

കാര്‍ പാര്‍ക്കിങ്ങില്‍ മരണം കാത്തിരിക്കുന്നുവെന്ന് അറിയാതെയാണു മെറിന്‍ സഹപ്രവര്‍ത്തകരോടു യാത്രപറഞ്ഞു വീട്ടിലേക്കു തിരിച്ചത്. ആശുപത്രിയില്‍ മെറിന്റെ അവസാന ദിനമായിരുന്നു ഇന്നലെ. സഹപ്രവര്‍ത്തകരോടു യാത്ര പറഞ്ഞ് വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു ദാരുണ അന്ത്യം. ഭര്‍ത്താവ് ഫിലിപ് മാത്യു(നെവിന്‍)വുമായി എറെ നാളായി അകന്നു കഴിയുകയായിരുന്നു മെറിന്‍. കോറല്‍ സ്പ്രിങ്‌സ് ആശുപത്രിയിലെ ജോലി മതിയാക്കി താമ്പയിലേക്കു താമസം മാറ്റാനുള്ള തയ്യാറെടുപ്പിലായിരുന്നു.

നെവിനുമായുള്ള ബന്ധത്തില്‍നിന്നു രക്ഷപ്പെടാന്‍ വേണ്ടിയാണു മെറിന്‍ താമ്പയിലേക്കു മാറാന്‍ തീരുമാനിച്ചതെന്നു ഒപ്പം ജോലി ചെയ്തിരുന്ന സുഹൃത്ത് പറഞ്ഞു. നാലാം നിലയില്‍ കോവിഡ് വാര്‍ഡിലാണു മെറിന്‍ ജോലി ചെയ്തിരുന്നത്. 'ഞങ്ങള്‍ക്കിത് വിശ്വാസിക്കാനാകുന്നില്ല. അവള്‍ ഒരു മാലാഖയായിരുന്നു. രണ്ട് വര്‍ഷമായി ഞങ്ങള്‍ ഒരുമിച്ചു ജോലി ചെയ്യുന്നു. കുത്തിവീഴ്ത്തിയശേഷം ഞങ്ങളുടെ കണ്‍മുന്നിലാണ് അവളുടെ മുകളിലൂടെ അയാള്‍ കറുത്ത കാര്‍ ഓടിച്ചുകയറ്റിയത്.

കുടുംബ കലഹമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ തന്നെയാണ് നെവിന്‍ എത്തിയതെന്നാണു സൂചന. മിഷിഗണിലെ വിക്‌സനില്‍ ജോലിയുള്ള നെവിന്‍ ഇന്നലെ കോറല്‍ സ്പ്രിങ്‌സില്‍ എത്തി ഹോട്ടലില്‍ താമസിക്കുകയായിരുന്നു. മെറിന്‍ ജോലി കഴിഞ്ഞ് ഇറങ്ങുന്ന സമയം നോക്കി ആശുപത്രിയുടെ പാര്‍ക്കിങ്ങില്‍ കാത്തു നില്‍ക്കുകയും ചെയ്തു.

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ പാര്‍ക്കിങ് ഗ്രൗണ്ടിലേക്കു വരുമ്പോഴാണ് കുത്തേറ്റത്. 17 കുത്തേറ്റു. നിലത്തുവീണ മെറിന്റെ ശരീരത്തിലൂടെ വാഹനം ഓടിച്ചു കയറ്റി. മെറിന്റെ സഹപ്രവര്‍ത്തകര്‍ അക്രമി സഞ്ചരിച്ച കാറിന്റെ ചിത്രങ്ങള്‍ അടക്കം പകര്‍ത്തുകയും ഉടന്‍ തന്നെ പൊലീസില്‍ അറിയിക്കുകയും ചെയ്തതോടെ അറസ്റ്റ് വേഗത്തിലായി. നെവിനെ സ്വയം കുത്തിമുറിവേല്‍പിച്ച നിലയില്‍ പിന്നീട് ഹോട്ടല്‍ മുറിയില്‍നിന്ന് പൊലീസ് പിടികൂടുകയും ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category