1 GBP = 94.80 INR                       

BREAKING NEWS

യുഎസ് വെല്ലുവിളിയെ നേരിടാന്‍ രണ്ടും കല്‍പ്പിച്ചു ഇറാന്‍; ലക്ഷ്യമിടുന്നത് അമേരിക്കന്‍ വിമാന വാഹിനി കപ്പല്‍ കത്തിക്കാന്‍ തന്നെ! ഹോര്‍മുസ് കടലിടുക്കില്‍ അമേരിക്കയുടെ വിമാനവാഹിനി കപ്പലുമായി സാമ്യമുള്ള വലിയ മാതൃക കണ്ടെത്തി; ആക്രമിക്കുന്നതിനുള്ള പരിശീലനമെന്ന് മുന്നറിയിപ്പു; സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ എങ്ങും ആശങ്ക; ഇന്ത്യയുടെ റഫാല്‍ വിമാനങ്ങള്‍ നിര്‍ത്തിയിട്ട യു.എ.ഇ എയര്‍ബേസിനു സമീപം ലക്ഷ്യമിട്ടും ഇറാന്‍ മിസൈലുകള്‍

Britishmalayali
kz´wteJI³

ടെഹ്റാന്‍: ഇറാന്റെ ഒന്നാം നമ്പര്‍ ശത്രു അമേരിക്കയാണ് എന്ന് അറിയാത്തവര്‍ ആരുമുണ്ടാകില്ല. അടുത്തകാലത്ത് തങ്ങളുടെ കമാന്‍ഡര്‍ പദവിയിലുള്ള സൈനിക ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ അമേരിക്കയോട് തീര്‍ത്താല്‍ തീരാത്ത പകയും ഇറാനുണ്ട്. ഇതിന് പകരം ചോദിക്കുമെന്ന് തന്നെയാണ് ഇറാന്‍ മുന്നറിയിപ്പു നല്‍കിയിട്ടുള്ളത്. അതിനുള്ള അവസരം കാത്തിരിക്കയാണ് ഇറാന്‍ എന്ന് വ്യക്തമാക്കുന്ന ഒരു സംഭവ കൂടി പുറത്തുവന്നു. അമേരിക്കന്‍ യുദ്ധക്കപ്പലുകളെ കടലില്‍ മുക്കാന്‍ വേണ്ടിയുള്ള പരിശീലനം ഇറാന്‍ നടത്തുന്നുവെന്ന വിവരമാണ് പുറത്തുവന്നത്. ഇതിന്റെ ഞെട്ടിക്കുന്ന തെളിവുകളും പുറത്തുവന്നു.

ഇറാന്‍ ലക്ഷ്യമിടുന്നത് അമേരിക്കന്‍ യുദ്ധക്കപ്പലുകളും പോര്‍വിമാനങ്ങളും തകര്‍ക്കുക എന്നത് തന്നെയാണ് എന്നുള്ളതാണ് പുറത്തുവരുന്ന വിവരം. ഇതിനായുള്ള പരിശീലനമാണ് ഇറാനില്‍ നടക്കുന്നതും നടന്നിട്ടുള്ളതും. ഇറാന്‍ സൈനികാഭ്യാസങ്ങള്‍ പോലും യുഎസിനെ തകര്‍ക്കല്‍ ലക്ഷ്യമിട്ടുള്ളതാണ്. ഇതില്‍ പ്രധാനപ്പെട്ടതാണ് യുഎസ് വിമാനവാഹിനി കപ്പലുകള്‍ മുക്കുകയും മിസൈലിട്ട് കത്തിക്കുകയും ചെയ്യുക എന്നത്. ഇതിനുള്ള പരിശീലനവും ഇറാന്‍ നടത്തുന്നുണ്ട്, നടത്തിയിട്ടുണ്ട്. നേരത്തെ നടത്തിയിട്ടുള്ള, വിമാനവാഹിനി കപ്പല്‍ മുക്കല്‍ ദൗത്യം വീണ്ടും നടത്താന്‍ പോകുകയാണ് ഇറാന്‍.
'പ്രവാചകന്‍ മുഹമ്മദ് 14' എന്നു പേരിട്ടിരിക്കുന്ന അഭ്യാസപ്രകടനത്തിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങളു പുറത്തുവന്നിട്ടുണ്ട്. അമേരിക്കയുടെയും അറബ് സഖ്യ സേനകളുടെയും വെല്ലുവിളികള്‍ ശക്തമായതോടെ ഇറാന്‍ പുതിയ ആയുധങ്ങള്‍ നിര്‍മ്മിക്കുന്നതിന്റെയും സൈനികാഭ്യാസങ്ങള്‍ നടത്തുന്നതിന്റെയും തിരക്കിലാണ്. ശത്രുക്കളുടെ കപ്പലുകളും പോര്‍വിമാനങ്ങളും എങ്ങനെ നേരിടാമെന്നത് കേന്ദ്രീകരിച്ചാണ് ഇറാന്റെ പ്രധാന പരിശീലനങ്ങള്‍ നടക്കുന്നത്. ഈ പരിശീലനത്തിന്റെ ചിത്രങ്ങളും വിഡിയോയും ന്യൂസ് ഏജന്‍സികള്‍ തന്നെ പുറത്തുവിട്ടിരുന്നു. എന്നാല്‍ അമേരിക്കയുടെ വിമാനവാഹിനി കപ്പല്‍ തകര്‍ക്കുന്നതിന്റെ പരിശീലനം 2015 ല്‍ തന്നെ ഇറാന്‍ നടത്തിയിട്ടുണ്ടെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്.

പേര്‍ഷ്യന്‍ ഉള്‍ക്കടലിനെ ഒമാന്‍ ഉള്‍ക്കടലുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലാണ് അമേരിക്കയുടെ വിമാനവാഹിനി കപ്പലുമായി സാമ്യമുള്ള വന്‍ കപ്പലിന്റെ മാതൃക കണ്ടെത്തിയിരിക്കുന്നത്. സാറ്റലൈറ്റ് ഇമേജറികളില്‍ ഇത് കാണിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച സിറിയയില്‍ ഒരു ഇറാനിയന്‍ വിമാനം യുഎസ് വ്യോമസേന തടഞ്ഞതിന് തൊട്ടുമുന്‍പാണ് ഈ നീക്കമെന്നതും ശ്രദ്ധേയമാണ്. അടുത്തിടെ ഇറാനില്‍ വന്‍ സ്ഫോടനങ്ങളും മറ്റു സംഭവികാസങ്ങളും ഉണ്ടായിട്ടുണ്ട്. ഇതെല്ലാം അമേരിക്കയും സഖ്യസേനകളും നിരീക്ഷിക്കുന്നുണ്ട്.
2020 ജൂലൈ 25 ന് ലഭ്യമായ സാറ്റലൈറ്റ് ചിത്രത്തില്‍ യുഎസ് നേവി നിമിറ്റ്സ് ക്ലാസ് കാരിയറിനോട് സമാനമായ ബാഹ്യരൂപമാണ് കണ്ടെത്തിയത്. ഇതില്‍ 16 യുദ്ധവിമാനങ്ങളും ഡെക്കിലുണ്ട്. അവയില്‍ ചിലത് എഫ്/എ -18 ഹോര്‍നെറ്റ്സ് അല്ലെങ്കില്‍ സൂപ്പര്‍ ഹോര്‍നെറ്റ്സ് എന്നിവയെ അനുസ്മരിപ്പിക്കുന്നതാണ്. അടുത്ത ദിവസം മുതല്‍ മറ്റൊരു ചിത്രവും പുറത്തുവന്നിരുന്നു. മോക്ക് കാരിയറിന്റെ മുകളിലത്തെ ഡെക്കില്‍ ഒരു വലിയ ക്രോസ് ഷെയര്‍ വരച്ചിട്ടുണ്ട്. നിശ്ചലമായ മോക്ക് കരിയറിന്റെ അടുത്തേക്ക് ചെറിയ സ്പീഡ് ബോട്ട് വേഗത്തില്‍ അടുക്കുന്നതും ചിത്രത്തില്‍ കാണാം.

2015 ഫെബ്രുവരിയില്‍ നടന്ന സൈനികാഭ്യാസത്തില്‍ അമേരിക്കയുടെ നിമിറ്റ്സ് ക്ലാസ് വിമാനവാഹിനി കപ്പലിന്റെ രൂപം സൃഷ്ടിച്ച് മിസൈല്‍ ആക്രമണം നടത്തുന്നതിന്റെ പരിശീലനം നടത്തിയിരുന്നു. മിസൈലുകളും ഹെലികോപ്ടറുകളും സ്പീഡ് ബോട്ടുകളും ഉപയോഗിച്ചായിരുന്നു പരിശീലനം നടത്തിയത്. കടലിലൂടെ പോകുന്ന ഏതൊരു കപ്പലിനെയും നിമിഷ നേരത്തിനുള്ളില്‍ തകര്‍ക്കാന്‍ കഴിയുമെന്ന് തെളിയിക്കുന്നതായിരുന്നു ഇറാന്റെ അന്നത്തെ സൈനികാഭ്യാസം. ഹെലികോപ്ടറില്‍ നിന്നും കരയില്‍ നിന്നും മിസൈല്‍ തൊടുത്താണ് കപ്പലിനെ നേരിട്ടത്. മരം കൊണ്ട് നിര്‍മ്മിച്ച വന്‍ കപ്പലിന്റെ ചുറ്റും സ്പീഡ് ബോട്ടുകള്‍ കുതിച്ചെത്തുന്നതും വിഡിയോയില്‍ കാണാം. ഗ്രേറ്റ് പ്രോഫറ്റ് 9 എന്ന സൈനികാഭ്യാസത്തിന്റെ ഭാഗമായാണ് യുഎസ് കപ്പലിന്റെ മാതൃക മിസൈലിട്ട് തകര്‍ത്തത്. അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ലക്ഷ്യമിട്ടായിരുന്നു ഈ സൈനികാഭ്യാസമെന്നത് വ്യക്തമാണ്.
ആദ്യഘട്ടത്തില്‍ സ്പീഡ് ബോട്ടുകളില്‍ നിന്നും എം08 മൈന്‍ ആക്രമണമാണ് നടത്തിയത്. പിന്നാലെ 107 എംഎം റോക്കറ്റുകള്‍ ഉപയോഗിച്ചും ആക്രമിച്ചു. ഇത്തരം ചെറിയ റോക്കറ്റുകള്‍ ഉപയോഗിച്ച് വന്‍ കപ്പലുകള്‍ വരെ മുക്കാന്‍ സാധിക്കും. ക്രൂസ് മിസൈലുകള്‍ പ്രയോഗിക്കാന്‍ ശേഷിയുള്ള സ്പീഡ് ബോട്ടുകള്‍ വരെ ഇറാനു കൈവശമുണ്ടെന്നും അന്നത്തെ സൈനികാഭ്യാസത്തില്‍ തെളിയിച്ചു. ബോട്ടുകളില്‍ നിന്ന് പ്രയോഗിക്കാവുന്ന 12 ക്രൂസ് മിസൈലുകളാണ് അന്നത്തെ അഭ്യാസത്തിനു ഉപയോഗിച്ചത്. മൂന്നാം ഘട്ടത്തില്‍ ആന്റിഷിപ്പ് മിസൈലുകളും പ്രയോഗിച്ചിരുന്നു. ഇറാന്റെ യുദ്ധകപ്പലില്‍ നിന്ന് രണ്ടു ക്രൂസ്, ബാലിസ്റ്റിക് മിസൈലുകളാണ് അന്ന് വിജയകരമായി പരീക്ഷിച്ചത്. ചൈനയുടെ സി802 മിസൈലിന്റെ പരിഷ്‌കരിച്ച ആന്റിഷിപ്പ് ക്രൂസ് മിസൈലിന്റെ ഇറാനിയന്‍ പതിപ്പാണ് 'നൂര്‍'. വിമാനവാഹിനി കപ്പല്‍ തകര്‍ക്കുന്നതിന്റെ അവസാന ഘട്ടത്തില്‍ 1000 കിലോഗ്രാം സ്ഫോടക വസ്തുക്കള്‍ നിറച്ച സ്പീഡ് ബോട്ട് ഇടിക്കുന്നതിന്റെയും പരിശീലനം നടത്തിയിരുന്നു.

അതിനിടെ യു.എ.ഇ എയര്‍ബേസ് അല്‍ ദഫ്രയുടെ സമീപത്തേക്ക് ഇറാനിയന്‍ മിസൈലുകള്‍ വന്നതായി റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഇന്ത്യയിലേക്ക് കൊണ്ടു വരുന്ന അഞ്ച് റഫാല്‍ വിമാനങ്ങള്‍ ഒരു രാത്രി നിര്‍ത്തിയിടുന്നതിനായി ചൊവ്വാഴ്ച രാത്രി അല്‍ ദഫ്രയില്‍ എത്തിയതിനു ശേഷമാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. അബുദാബിയില്‍ നിന്നും ഒരു മണിക്കൂറോളം അകലെയുള്ള അല്‍ ദഫ്ര താവളത്തില്‍ യു.എസ് യുദ്ധ വിമാനങ്ങളും ഉണ്ട്.
ഇറാനില്‍ സൈനികാഭ്യാസം നടക്കുന്നതിനിടെ ഇറാനിയന്‍ മിസൈലുകള്‍ ആ വഴിക്കു പോകാമെന്ന് ഇന്റല്‍ ഇന്‍ഡിക്കേറ്റേര്‍സ് സൂചിപ്പിച്ചതിനെ തുടര്‍ന്ന് അല്‍ ദഫ്ര എയര്‍ബേസും, ഖത്തറിലെ അല്‍ ഉയിദ് എയര്‍ബേസും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതായി യു.എസിലെ സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉദ്യോഗസ്ഥരോട് മുന്‍കരുതല്‍ എടുക്കണെന്നും ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ എയര്‍ബേസിലേക്ക് മിസൈല്‍ പതിച്ചിട്ടില്ലെന്നുമാണ് ഇവരുടെ റിപ്പോര്‍ട്ടിലുള്ളത്. മൂന്നു ഇറാനിയന്‍ മിസൈലുകള്‍ ഖത്തറിലെയും യു.എ.ഇയിലെയും എയര്‍ബേസിനു സമീപത്തായി വീണിട്ടുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ടറും ട്വീറ്റ് ചെയ്തിട്ടുണ്ട്. ജൂലൈ 28 ന് ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് നടത്തിയ സൈനികാഭ്യാസത്തിന്റെ ചിത്രങ്ങള്‍ ഇറാനിയന്‍ ദേശീയ മാധ്യമം പുറത്തു വിട്ടിരുന്നു

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category