1 GBP = 94.80 INR                       

BREAKING NEWS

കാലിഫോര്‍ണിയയും ടെക്സാസും, ഫ്ളോറിഡയും അടക്കം ഏഴ് സംസ്ഥാനങ്ങളില്‍ സ്ഥിതി അതീവ ഗുരുതരം; അമേരിക്കയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം ഒന്നരലക്ഷം കടന്നു; കൊറോണയുടെ വിഹാരകേന്ദ്രമായിരുന്ന യൂറോപ്പ് ശാന്തമായിട്ടും അമേരിക്കക്ക് മാത്രം എന്താണ് സംഭവിക്കുന്നത്?

Britishmalayali
kz´wteJI³

കൊറോണ മാഹാമാരിയുടെ മറ്റൊരു നാഴികക്കല്ല് കൂടി താണ്ടിയിരിക്കുകയാണ് അമേരിക്ക. രാജ്യത്തെ മൊത്തം കൊവിഡ് മരണങ്ങള്‍ 1.5 ലക്ഷം കവിഞ്ഞിരിക്കുന്നു. ബുധനാഴ്ച്ച ഉച്ചക്ക് ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റിയാണ്, ഇതുവരെ അമേരിക്കയില്‍ 1,50,034 കൊവിഡ് മരണങ്ങള്‍ സംഭവിച്ചിട്ടുണ്ട് എന്ന് സ്ഥിരീകരിച്ചത്. ഇതോടെ ലോകത്തിലെ മൊത്തം കൊവിഡ് മരണങ്ങളുടെ 25 ശതമാനവും അമേരിക്കയിലായി.

മറ്റൊരു രാജ്യത്തും ഇത്രയധികം കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. തൊട്ടു പുറകില്‍ നില്‍ക്കുന്ന ബ്രസീലില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത് 88,539 മരണങ്ങളാണ്. യൂറോപ്പില്‍, കൊറോണ മാരകമായി പ്രഹരിച്ച ഇറ്റലിയിലും സ്പെയിനിലും 36,000 ത്തിന് മേല്‍ മരണസംഖ്യ പോയിട്ടില്ല. മാത്രമല്ല, കര്‍ശനമായ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിലൂടെ അവര്‍ക്ക് രോഗവ്യാപനം നിയന്ത്രിക്കാനും മരണ സംഖ്യ കുറയ്ക്കാനുമായി.

എന്നാല്‍ അമേരിക്കയില്‍ മാത്രം കാര്യങ്ങള്‍ നടക്കുന്നത് വിപരീത ദിശയിലാണ്,. കഴിഞ്ഞ അഞ്ച് മാസമായി അമേരിക്കന്‍ സര്‍ക്കാരും ജനതയുമൊരുമിച്ച് കൊറോണയോട് പടവെട്ടിക്കൊണ്ടിരിക്കുകയാണ്. എന്നിട്ടും മരണസംഖ്യ മുന്നോട്ട് തന്നെ കുതിക്കുകയാണ്. ഫ്ളോറിഡ, കാലിഫോര്‍ണിയ, ടെക്സാസ്, നോര്‍ത്ത് കരോലിന, അര്‍കന്‍സാസ്, ഓറിഗോണ്‍, മൊണ്ടാന എന്നീ ഏഴ് സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ചൊവ്വാഴ്ച്ച വലിയ വര്‍ദ്ധനവാണ് കൊവിഡ് മരണങ്ങളുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയത്.

ഈ മാസം ഏറ്റവുമധികം കൊവിഡ് മരണങ്ങള്‍ രേഖപ്പെടുത്തിയത് ടെക്സാസിലാണ്, 4000 മരണങ്ങള്‍. 2,690 മരണങ്ങളുമായി ഫ്ളോറിഡ തൊട്ടു പിറകില്‍ നില്‍ക്കുന്നു. 2,500 മരണങ്ങള്‍ രേഖപ്പെടുത്തിയ കാലിഫോര്‍ണിയയാണ് മൂന്നാം സ്ഥാനത്ത്. ഈ സംസ്ഥാനങ്ങളില്‍ മരണനിരക്കില്‍ വര്‍ദ്ധനവ് ഉണ്ടായെങ്കിലും, ന്യുയോര്‍ക്കും ന്യു ജഴ്സിയും തന്നെയാണ് ഇപ്പോഴും മൊത്തം മരണ സംഖ്യയില്‍ മുന്നില്‍ നില്‍ക്കുന്നത്.

എന്നിരുന്നാലും, ഏപ്രില്‍ മാസത്തിലെ മരണനിരക്കിനെ അപേക്ഷിച്ച് ഇപ്പോള്‍ മരണനിരക്ക് കുറഞ്ഞിട്ടുണ്ട്. രോഗബാധിതരാകുന്നവരില്‍ ഭൂരിഭാഗവും യുവാക്കളാണ് എന്നതാണ് ഇതിനൊരു കാരണമായി ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല, വൈറസിനെ കുറിച്ച് കൂടുതല്‍ അറിയാനായത് മെച്ചപ്പെട്ട ചികിത്സ നല്‍കുവാന്‍ സഹായിക്കുന്നുമുണ്ട്. എന്നാല്‍ രോഗവ്യാപനം വര്‍ദ്ധിച്ചുവരുന്നത് തീര്‍ത്തും ആശങ്കാജനകം തന്നെയാണ്.

ഏഴ് സണ്‍ബെല്‍റ്റ് സംസ്ഥാനങ്ങളിലെ പ്രതിവാര രോഗവ്യാപന ശരാശരിയില്‍ കുറവ് ദൃശ്യമാകുന്നുണ്ട്. കഴിഞ്ഞ വാരം ഇത് 77,000 ആയിരുന്നപ്പോള്‍ ഈ വാരം ഇത് 66,000 ആയി കുറഞ്ഞിട്ടുണ്ട്. ഹോട്ട്സ്പോട്ട് ആയ ഫ്ളോറിഡ, ടെക്സാസ്, അരിസോണ, കാലിഫോര്‍ണിയ എന്നിവിടങ്ങളില്‍ രോഗവ്യാപനത്തിന് ചെറിയൊരു ശമനം കണ്ടു തുടങ്ങിയിട്ടുണ്ട്. രോഗവ്യാപനം കുറയുന്നു എന്നല്ല ഇതിന്റെ അര്‍ത്ഥം മറിച്ച് രോഗവ്യാപന ഗ്രാഫ് ഉയരാതെയും താഴാതെയും തിരശ്ചീനമായി പോകുന്നു എന്നതാണ്. അതേ സമയം മറ്റ് 22 സംസ്ഥാനങ്ങളില്‍ രോഗവ്യാപനത്തിന് ശക്തി വര്‍ദ്ധിക്കുവാന്‍ തുടങ്ങിയിട്ടുണ്ട്.

മിന്നെസൊട്ട, വിസ്‌കോന്‍സിന്‍, ഓഹിയോ, ഇന്‍ഡ്യാന, കൊളറാഡോ എന്നീ സംസ്ഥാനങ്ങളാണ് ഇപ്പോള്‍ വര്‍ദ്ധിച്ച തോതില്‍ വ്യാപനം നടക്കുന്ന സംസ്ഥാനങ്ങള്‍. ബാറുകളിലും പബ്ബുകളിലും തിങ്ങിക്കൂടുന്ന യുവജനങ്ങള്‍ക്കിടയിലാണ് ഇപ്പോള്‍ വ്യാപനം വര്‍ദ്ധിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category