1 GBP = 94.80 INR                       

BREAKING NEWS

ഭൂഗര്‍ഭ അറകളില്‍ നിന്നും ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് ലോകത്തെ ഞെട്ടിച്ച് ഇറാന്‍; ഒരു ദ്വീപ് മുഴുവന്‍ യുദ്ധവിമാനങ്ങളില്‍ നിന്നുള്ള ബോംബ് വര്‍ഷവും; അമേരിക്ക ഉത്തര കൊറിയയുടെ പിന്നാലെ നടന്നപ്പോള്‍ ഇറാന്‍ ശേഖരിച്ചത് അത്യപൂര്‍വ്വ ആയുധങ്ങള്‍; ഇറാന്റെ നാടകീയ നീക്കങ്ങളില്‍ വിരണ്ട് ഇസ്രയേലും സൗദിയും അടങ്ങിയ രാജ്യങ്ങള്‍

Britishmalayali
kz´wteJI³

സംഘര്‍ഷ മേഖലയായ ഗള്‍ഫ് തീരത്ത് നടത്തിയ സൈനിക പരിശീലനത്തിന്റെ അവസാന ദിവസം ഭൂഗര്‍ഭ അറയില്‍ നിന്നും ബാലിസ്റ്റിക് മിസൈലുകള്‍ വിജയകരമായി തൊടുത്തുവിട്ടു എന്നവകാശപ്പെട്ടുകൊണ്ട് ഇറാന്‍ സൈന്യം രംഗത്തെത്തി. ഹോര്‍മുസ് കടലിടുക്കില്‍, അമേരിക്കന്‍ വിമാനവാഹിനിയുടെ ഒരു മാതൃകയില്‍ മിസൈല്‍ വര്‍ഷിച്ച്പരിശീലനം നടത്തിയതിന്റെ പിറ്റേന്നാണ് ഇത്തരത്തിലൊരു പ്രഖ്യാപനം വന്നിരിക്കുന്നത്. മരുഭൂമിയില്‍ പെട്ടെന്ന് സ്ഫോടനം പോലെ അഗ്‌നി പടരുന്നതും, പുകയും പൊടിയും ഉയരുന്നതും പിന്നീട് നാല് മിസൈലുകള്‍ ആകാശത്തേക്ക് ചീറിപ്പായുന്നതുമായ ദൃശ്യം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടി വി ചാനലില്‍ കാണിക്കുകയുമുണ്ടായി.

ലോകത്തില്‍ ഇതാദ്യമായാണ് ഇത്തരമൊരു പരീക്ഷണം നടന്നതെന്ന് ഇസ്ലാമിക് റെവലൂഷണറി ഗാര്‍ഡ് കോപ്സ് (ഐ ആര്‍ ജി സി) യുടെ വെബ്സൈറ്റായ സെഫാന്യുസില്‍ പറയുന്നു. എന്നാല്‍ കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കുകയോ മിസൈലിന്റെ സവിശേഷതകള്‍ പ്രതിപാദിക്കുകയോ ചെയ്തിട്ടില്ല. ശത്രുക്കളുടെ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് തീര്‍ത്തും ഒരു വെല്ലുവിളിയായിരിക്കും ഇതെന്നാണ്, ഈ പരീക്ഷണത്തെ കുറിച്ചുള്ള വിവരം പരസ്യമാക്കിയതിനോടൊപ്പം സൈനിക് വൃത്തങ്ങള്‍ അവകാശപ്പെട്ടത്. ഇതോടൊപ്പം, ഇറാന്‍ സമുദ്രാതിര്‍ത്തിയിലുള്ള ബാനി ഫറുര്‍ ദ്വീപില്‍ സുഖോയ് എസ് യു-22 ഫൈറ്റര്‍ ബോംബറുകളില്‍ നിന്ന് ബോബുകള്‍ വര്‍ഷിച്ചും പ്രകടനം നടത്തുകയുണ്ടായി.

ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് പ്രവാചകനായ മുഹമ്മദ് എന്ന് നാമകരണം ചെയ്ത ഈ പരിശീലനം നടന്നത്. മേഖലയില്‍ സൈനിക സാന്നിദ്ധ്യം വര്‍ദ്ധിപ്പിച്ചുകൊണ്ടാണ് അമേരിക്ക ഇതിന് മറുപടി നല്‍കിയിരിക്കുന്നത്. ഇറാന്റെ മിസൈല്‍ പരീക്ഷണങ്ങള്‍ നിരുത്തരവാദപരമായതാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അടുത്ത കുറച്ച് വര്‍ഷങ്ങളായി ഈ മേഖലയില്‍ ഇറാന്‍ സൈന്യവും അമേരിക്കന്‍ സൈന്യവുമായി ചില ഉരസലുകള്‍ നടക്കാറുണ്ട്. ഹോര്‍മൂസ് കടലിടുക്കിലൂടെ പോകുന്ന അമേരിക്ക യുദ്ധക്കപ്പലുകള്‍ക്ക് ശല്യമായി സ്പീഡ് ബോട്ടുകളിലെത്തി ഇറാന്‍ സൈന്യം അക്രമം അഴിച്ചുവിടുന്നു എന്നാണ് അമേരിക്ക പറയുന്നത്.

എന്നാല്‍, ഗള്‍ഫ് മേഖലയില്‍ അമേരിക്കയുടേയും മറ്റ് പാശ്ചാത്യ ശക്തികളുടെയും നാവിക സാന്നിദ്ധ്യത്തെ എതിര്‍ക്കുന്ന ഇറാന്‍, സമുദ്രമാര്‍ഗ്ഗം കയറ്റുമതി ചെയ്യുന്ന ക്രൂഡോയിലിന്റെയും മറ്റ് എണ്ണകളുടെയും 30 ശതമാനത്തോളം കടന്നുപോകുന്ന തന്ത്രപ്രധാനമായ സമുദ്രപാതയിലാണ് സൈനിക പരിശീലനം നടത്തിയത്. ഇന്നലെ അമേരിക്ക നാവിക കപ്പലിന്റെ ഒരു മാതൃക ഇറാനിയന്‍ തുറമുഖമായ ബന്‍ഡാര്‍ അബ്ബാസില്‍ നിന്നും കടലിടുക്കിലേക്ക് ബോട്ടുകള്‍ വലിച്ചുകൊണ്ടുപോകുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ ലഭിച്ചിരുന്നു.

നാവികസൈന്യവും വ്യോമസേനയും യുദ്ധത്തിന് തയ്യാറാകുന്നതിന്റെയും ഹെലികോപറ്ററുകളില്‍ എത്തി കപ്പലിന് നേരെ മിസൈല്‍ വര്‍ഷിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ ഇന്നലെ ടി വി ചാനലില്‍ കാണിച്ചിരുന്നു. ലാന്‍ഡിംഗ് സ്ട്രിപ്പിന്റെ ഇരുവശങ്ങളിലും നിരവധി ഡമ്മി യുദ്ധവിമാനങ്ങളുമായാണ് അമേരിക്കയുടെ വിമാനവാഹിനിയായ നിമിറ്റ്സിനോട് സാദൃശ്യമുള്ള മാതൃക നിര്‍മ്മിച്ചിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category