1 GBP = 97.40 INR                       

BREAKING NEWS

കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കുമായി സെഹിയോനില്‍ പ്രത്യേക ശുശ്രൂഷ നാളെ മുതല്‍ ആഗസ്റ്റ് രണ്ടു വരെ

Britishmalayali
kz´wteJI³

ബര്‍മിങ്ഹാം: സെഹിയോന്‍ യുകെയുടെ നേതൃത്വത്തില്‍ ഫാ. ഷൈജു നടുവത്താനിയും സ്‌കൂള്‍ ഓഫ് ഇവാന്‍ജലൈസേഷന്‍ ടീമും നയിക്കുന്ന മൂന്ന് ദിവസത്തെ ശുശ്രൂഷ നാളെ 31 മുതല്‍ ആഗസ്റ്റ് രണ്ടു ഞായര്‍ വരെ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കുമായി ഓണ്‍ലൈനില്‍ നടക്കും.

യുകെയിലെ നൂറുകണക്കിന് വിവിധ പ്രായക്കാരായ കുട്ടികളിലൂടെ സ്‌കൂള്‍ ഓഫ് ഇവാന്‍ജലൈസേഷന്‍ ടീമിന് നേരിട്ടനുഭവവേദ്യമായവ മാതാപിതാക്കള്‍ക്കളുമായി പ്രായോഗിക നിര്‍ദ്ദേശങ്ങളടങ്ങിയ ക്ലാസ്സുകളിലൂടെ ഈ ധ്യാനത്തില്‍ ചര്‍ച്ച ചെയ്യുന്നു. കുട്ടികളുടെയും മാതാപിതാക്കളുടെയും അനുഭവ സാക്ഷ്യങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രത്യേക പ്രാര്‍ത്ഥനകളും ഗാനശുശ്രൂഷകളും ഉള്‍പ്പെടുന്ന ധ്യാനത്തില്‍ കുട്ടികള്‍ക്കായി സെഹിയോന്‍ ടീം നടത്തിയിട്ടുള്ള ധ്യാനങ്ങള്‍, ക്ലാസ്സുകള്‍  തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് ഉള്‍ക്കൊണ്ട പാഠങ്ങളും മാതാപിതാക്കളുമായി പങ്കുവയ്ക്കുന്നു.

WWW.SEHIONUK.ORG/LIVE എന്ന സെഹിയോന്‍ യുകെയുടെ വെബ്‌സൈറ്റിലും സെഹിയോന്‍ യൂട്യൂബിലും ശുശ്രൂഷ ലൈവ് ആയി കാണാം. പ്രീ ടീന്‍സ് കുട്ടികള്‍ക്ക് ഉച്ചയ്ക്ക് ഒന്നു മുതല്‍ രണ്ടു വരെയും ടീന്‍സിന് രണ്ടു മുതല്‍ മൂന്നു വരെയുമാണ് ശുശ്രൂഷ. മാതാപിതാക്കള്‍ക്കായി വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് 3.30 മുതല്‍ 5.30 വരെയാണ് 'സൂം ആപ്പ് ' വഴി ശുശ്രൂഷ.
ZOOM ID 8068038532
ZOOM PW 159864

സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ നയിക്കുന്ന ഈ ശുശ്രൂഷയുടെ ഭാഗമാകുവാന്‍ ടീന്‍സ്, പ്രീ ടീന്‍സ് കുട്ടികളെയും അവരുടെ മാതാപിതാക്കളെയും സെഹിയോന്‍ കുടുംബം ക്ഷണിക്കുന്നു. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category