1 GBP = 94.80 INR                       

BREAKING NEWS

മെറിന്‍ ജോലി കഴിഞ്ഞെത്തുമ്പോള്‍ വീട് അടച്ചു പൂട്ടി ഇരുന്ന ഭര്‍ത്താവ്; വീട്ടിനുള്ളില്‍ കടക്കാന്‍ അമേരിക്കന്‍ പൊലീസിനെ വിളിച്ചു വരുത്തിയ ഭാര്യ; ഉറക്കത്തിലായിരുന്നുവെന്ന് പറഞ്ഞ് പൊലീസ് തട്ടി വിളിച്ചപ്പോള്‍ പുറത്തുവന്ന കള്ളത്തരം; ചങ്ങനാ ശ്ശേരിയിലെ പ്രശ്നം അറിഞ്ഞെത്തിയപ്പോഴും കണ്ടത് മുറിയില്‍ കുട്ടിയുമായി കതകടച്ചിരുന്ന ക്രൂരത; വിവാഹ മോചന കേസ് ഭയന്ന് നേരത്തെ നാടുവിട്ട നെവിന്‍; കോംപ്ലക്സ് അതിരുവിട്ട് ഒടുവില്‍ മെറിനെ വകവരുത്തി; അസൂയ ഒടുവില്‍ കൊലപാതകമായി; ഒന്നും അറിയാതെ കുട്ടി നോറയും

Britishmalayali
kz´wteJI³

ഫ്ളോറിഡ: ഫിലിപ്പും മെറിനും മാസങ്ങളായി പിരിഞ്ഞു താമസിക്കുകയായിരുന്നു. ഫിലിപ്പിനെ പേടിച്ച് കോറല്‍ സ്പ്രിങ്സ് ബ്രൊവാഡ് ഹെല്‍ത്ത് ഹോസ്പിറ്റലിലെ ജോലി വിട്ട് മറ്റൊരിടത്തേക്കു മാറാനിരിക്കുകയായിരുന്നു മെറിന്‍ ജോയി. ബ്രൊവാഡ് ആശുപത്രിയില്‍ അവരുടെ അവസാന ദിവസമായിരുന്നു ചൊവ്വാഴ്ച. അത് ജീവിതത്തിലും മെറിന്‍ ജോയിയുടെ അവസാന ദിവസമായി. മരിക്കുന്നതിനു മണിക്കൂറുകള്‍ക്കു മുന്‍പ് വീട്ടിലേക്കു വിഡിയോ കോള്‍ വിളിച്ചിരുന്നു. അച്ഛനമ്മമാര്‍, സഹോദരി മീര എന്നിവരുമായി സംസാരിച്ചു. മകള്‍ നോറയുടെ കുസൃതികള്‍ കണ്ടു. കോട്ടയത്തെ വീട്ടില്‍ പിന്നീടെത്തിയത് ഇരുപത്തിയാറുകാരിയുടെ കൊലപാതക വാര്‍ത്തയാണ്. അതും ഭര്‍ത്താവിന്റെ ക്രൂരത. രണ്ടു വയസ്സുള്ള മകള്‍ നോറ അമ്മയെ അച്ഛന്‍ കൊലപ്പെടുത്തിയത് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.

2016ലാണ് മെറിനും ഫിലിപ്പും തമ്മിലുള്ള വിവാഹം നടക്കുന്നത്. വിവാഹശേഷമാണ് മെറിന്‍ യുഎസിലേക്കു പോകുന്നത്. വിവാഹത്തിന്റെ ആദ്യ നാളുകളില്‍ ഇവര്‍ വളരെ സന്തോഷത്തിലായിരുന്നു. എന്നാല്‍ പിന്നീട് ചില അസ്വാരസ്യങ്ങള്‍ കണ്ടു തുടങ്ങി. അതു പിന്നീട് മെറിനെ ദോഹോപദ്രവം ഏല്‍പ്പിക്കുന്നതില്‍ വരെ എത്തി. 'ഫിലിപ്പിന് അത്ര നല്ല ഒരു ജോലി ആയിരുന്നില്ല അവിടെ. അതിന്റെ പ്രശ്നങ്ങള്‍ ഫിലിപ്പ് പ്രകടിപ്പിക്കാന്‍ തുടങ്ങി. ഭാര്യയ്ക്കു തന്നേക്കാള്‍ മികച്ച ജോലിയും സമൂഹത്തില്‍ സ്ഥാനവും ലഭിക്കുന്നത് അയാളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. മെറിന്‍ പഠനത്തിലും മറ്റു കാര്യങ്ങളിലുമൊക്കെ മിടുക്കിയായിരുന്നു. ബെംഗളൂരു സെന്റ് ജോണ്‍സിലെ മികച്ച വിദ്യാര്‍ത്ഥിയായിരുന്നു. ആദ്യം വാക്കുതര്‍ക്കങ്ങള്‍ മാത്രമായിരുന്നു. പിന്നീട് ഉപദ്രവിക്കാനും തുടങ്ങി.

തങ്ങള്‍ക്കിടയിലെ പ്രശ്നങ്ങള്‍ മെറിന്‍ വീട്ടുകാരെ അറിയിച്ചിരുന്നെങ്കിലും അത് ഇത്തരത്തില്‍ മൂര്‍ച്ഛിച്ചതായി അറിവില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഡിസംബറില്‍ ഇവര്‍ അവസാനമായി നാട്ടില്‍ എത്തിയപ്പോള്‍ രണ്ടായിട്ടാണ് തിരിച്ചു പോയത്. ആ വരവില്‍ ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസം പ്രകടമായിരുന്നു. ചെറിയ രീതിയിലുള്ള വഴക്കുകള്‍ ഇരുവരും പറഞ്ഞു തീര്‍ക്കുമെന്നാണ് കരുതിയത്. മെറിന്റെ ഭര്‍ത്താവ് നെവിന്‍ എന്ന ഫിലിപ് മാത്യുവിനെ (34) ഒന്നാം ഡിഗ്രി കൊലക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തു. കോട്ടയം മോനിപ്പള്ളി ഊരാളില്‍ വീട്ടില്‍ താമസിക്കുന്ന പിറവം മരങ്ങാട്ടില്‍ ജോയ് മേഴ്സി ദമ്പതികളുടെ മകള്‍ മെറിന്‍ ജോയി (27) ആണു കൊല്ലപ്പെട്ടത്. കൊലയ്ക്കു ശേഷം സ്വയം കുത്തി മുറിവേല്‍പിച്ചു ജീവനൊടുക്കാന്‍ ശ്രമിച്ച ഭര്‍ത്താവ് ചങ്ങനാശേരി വെളിയനാട് ആഞ്ഞിലിക്കാത്തറയില്‍ ഫിലിപ് മാത്യുവിനെ (നെവിന്‍34) ഹോട്ടല്‍ മുറിയില്‍നിന്നാണ് പിടികൂടിയത്. ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. മെറിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം ആരംഭിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമല്ല.

മെറിനു നേരേ നെവിന്‍ നിരന്തരം ഭീഷണി മുഴക്കിയിരുന്നെന്നും ജോലി ചെയ്യുന്ന ആശുപത്രിയിലെത്തിയും യാത്രക്കിടയിലും വഴക്കുണ്ടാക്കുക പതിവായിരുന്നെന്നും മെറിന്റെ പിതാവ് ജോയി പറഞ്ഞു. നിലവില്‍ ജോലി ചെയ്തിരുന്ന കോറല്‍ സ്പ്രിങ്‌സ് ആശുപത്രിയിലെ ജോലി ഉപേക്ഷിക്കാന്‍ തീരുമാനിച്ചതും നെവിന്റെ ഭീഷണി മൂലമാണ്. അടുത്ത മാസം പതിനഞ്ചിന് കുടുംബാഗങ്ങള്‍ താമസിക്കുന്ന അമേരിക്കയിലെ താമ്പയിലേക്ക് മാറാനുള്ള ഒരുക്കത്തിലായിരുന്നു മെറിന്‍. കുടുംബ കലഹത്തെത്തുടര്‍ന്ന് നെവിനുമായി അകന്നുകഴിഞ്ഞിരുന്ന മെറിന്‍ അമേരിക്കയിലെ മലയാളി കുടുംബത്തിനൊപ്പമായിരുന്നു താമസം. ബ്രോവാഡ് ഹെല്‍ത്ത് കോറല്‍ സ്പ്രിങ്‌സ് ആശുപത്രിയിലെ ജോലി ഉപേക്ഷിച്ച് സഹപ്രവര്‍ത്തകരോട് യാത്ര പറഞ്ഞ് മിനിറ്റുകള്‍ക്കുള്ളിലാണ് ഭര്‍ത്താവിന്റെ ക്രൂരതയ്ക്ക് ഇരയായത്. ഇന്ന് ജന്മദിനം ആഘോഷിക്കാന്‍ മെറിന്‍ സഹപ്രവര്‍ത്തകരെയും ബന്ധുക്കളെയും ക്ഷണിച്ചിരുന്നു.

2016 ജൂലൈ 30-ന് വിവാഹം കഴിഞ്ഞ് അമേരിക്കയിലെത്തിയതോടെ കുടുംബ കലഹം പതിവായിരുന്നതായി മെറിന്റെ മാതാപിതാക്കള്‍ പറഞ്ഞു. മെറിന്റെ മാതാവ് മേഴ്‌സി പ്രസവ ശുശ്രൂയ്ക്കായി അമേരിക്കയില്‍ എത്തിയിരുന്നു. തന്റെ മുമ്പില്‍ വച്ചുപോലും മെറിനെ നെവിന്‍ മര്‍ദിച്ചിരുന്നതായി മേഴ്‌സി പറഞ്ഞു. മെറിന്റെ കുടുംബാഗങ്ങളെ ഫോണില്‍ പോലും ബന്ധപ്പെടാന്‍ അനുവാദമില്ലായിരുന്നു. ഇതായിരുന്നു നെവിന്റെ ക്രൂരത. കുത്തേറ്റ് രക്തത്തില്‍ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും മെറിന്‍ അലറിക്കരഞ്ഞത് 'എനിക്കൊരു കുഞ്ഞുണ്ടെ'ന്ന്. അമേരിക്കയിലെ സൗത്ത് ഫ്ളോറിഡയില്‍ ഭര്‍ത്താവിന്റെ കുത്തേറ്റുമരിച്ച മലയാളി നഴ്‌സ് മോനിപ്പള്ളി മരങ്ങാട്ടില്‍ ജോയിയുടെ മകള്‍ മെറിന്‍ ജോയിയുടെ നിലവിളി കേട്ട് ഓടിച്ചെന്ന ആശുപത്രിയിലെ സഹപ്രവര്‍ത്തകരിലൊരാള്‍ പറഞ്ഞതാണിതെന്ന് ബന്ധുക്കള്‍.

അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും പരിചരണത്തിലുള്ള നോറയെ എന്നും ഓണ്‍ലൈനില്‍ വിളിച്ച് മെറിന്‍ കൊഞ്ചിച്ചിരുന്നു. ദുരന്തത്തിന് മണിക്കൂറുകള്‍ക്കുമുമ്പുമാത്രം ഡ്യൂട്ടിക്കിടയിലും മെറിന്‍ വിളിച്ചിരുന്നു. നല്ല ഉറക്കക്ഷീണമുണ്ടെന്നും വീട്ടിലെത്തി ഉറങ്ങണമെന്നും ഇനി വിളിക്കില്ലെന്നും പറഞ്ഞാണ് അവസാനിപ്പിച്ചത്. 2019 ഡിസംബര്‍ 19-നാണ് കുഞ്ഞുമായി ഇവര്‍ നാട്ടിലെത്തിയത്. ചങ്ങനാശ്ശേരിയില്‍ ഫിലിപ്പിന്റെ വീട്ടില്‍ മെറിനെ ഫിലിപ്പ് ആക്രമിച്ചതായി ജോയി പറഞ്ഞു. മെറിന്‍ വിളിച്ചിട്ട് ജോയിയും ബന്ധുക്കളും മെറിനെ കൂട്ടാനായി ചങ്ങനാശ്ശേരിയിലെത്തി. ഈ സമയം ഫിലിപ്പ് കുട്ടിയുമായി മുറിയില്‍ കതകടച്ചിരുന്നു. ഏറെനേരത്തെ തര്‍ക്കത്തിനുശേഷമാണ് കുട്ടിയുമായി പുറത്തുവന്നത്. അന്ന് കുട്ടിയുമായി മെറിന്‍ മോനിപ്പള്ളിക്ക് പോന്നു.

തുടര്‍ന്ന് ഇവര്‍ ചങ്ങനാശ്ശേരി പൊലീസില്‍ പരാതി നല്‍കി. വൈകാതെ ഫിലിപ്പ്, അച്ഛനും സുഹൃത്തുക്കള്‍ക്കുമൊപ്പം കുട്ടിയെ ആവശ്യപ്പെട്ട് മോനിപ്പള്ളിയിലെത്തി. അന്നും തര്‍ക്കമുണ്ടായി. ഇതും പരാതിക്കിടയാക്കി. തുടര്‍ന്ന് ബന്ധം വേര്‍പിരിയുന്നതിന് മെറിന്‍ കോടതിയെ സമീപിച്ചു. 2020 ജനുവരി 12-ന് ഒന്നിച്ച് അമേരിക്കയിലേക്ക് മടങ്ങാനായിരുന്നു ടിക്കറ്റ്. കോടതിയെ സമീപിച്ചതറിഞ്ഞ ഫിലിപ്പ് ജനുവരി ഒന്നിനുതന്നെ മടങ്ങി. മകള്‍ നോറയെ മോനിപ്പള്ളിയിലെ വീട്ടിലാക്കി മെറിന്‍ ജനുവരി 29-നും മടങ്ങി.

നോറ 2018 ജൂണിലാണ് ജനിച്ചത്. ശുശ്രൂഷിക്കാനായി മെറിന്റെ അമ്മ മേഴ്‌സി അമേരിക്കയില്‍ ഇവരുടെയടുത്ത് പോയിരുന്നു. അന്നും ഫിലിപ്പ് മെറിനെ ആക്രമിച്ച സംഭവമുണ്ട്. പൊലീസ് ഫിലിപ്പിനെ അറസ്റ്റുചെയ്തിരുന്നെന്നും മേഴ്‌സി പറഞ്ഞു. മെറിന്‍ ജോലികഴിഞ്ഞെത്തുമ്പോള്‍ ഫിലിപ്പ് വീട് അടച്ചുപൂട്ടി ഇരിക്കും. ഒരിക്കല്‍ വീടിനുള്ളില്‍ കടക്കാന്‍വയ്യാതെവന്നപ്പോള്‍ പൊലീസിനെ അറിയിച്ചു. പൊലീസെത്തിയപ്പോള്‍ ഫിലിപ്പ് ഉറക്കത്തിലായിരുന്നെന്നറിയിച്ച് കതക് തുറന്നു. നോറ ജനിച്ചശേഷം ഓണ്‍ലൈനില്‍ കുട്ടിയെ കാണാന്‍പോലും മെറിന്റെ അച്ഛന്‍ ജോയിയെ ഫിലിപ്പ് അനുവദിച്ചില്ല. മെറിന്‍ മോനിപ്പള്ളിയിലേക്ക് വിളിക്കുന്നതും വിലക്കിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category