1 GBP = 94.80 INR                       

BREAKING NEWS

വികാരനിര്‍ഭരയായി ടിന്റു; എന്തു സംഭവിച്ചുവെന്നറിയാതെ പിഞ്ചു മക്കളും; സോണി ചാക്കോ അപ്പീലിലേക്ക് ഇതുവരെ ലഭിച്ചത് 7835 പൗണ്ട്

Britishmalayali
kz´wteJI³

കാലത്തില്‍ വിട വാങ്ങേണ്ടി വന്ന സോണിയുടെ കുടുംബത്തിന് ആശ്വാസമായി യുകെ മലയാളികളുടെ സഹായം. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ കവിഞ്ഞ രണ്ടു ദിവസമായി നടത്തി വരുന്ന സോണി ചാക്കോ അപ്പീലിലൂടെ 7500ലധികം പൗണ്ടാണ് ഇതുവരെ സമാഹരിക്കുവാന്‍ കഴിഞ്ഞത്. തങ്ങളില്‍ ഒരാളുടെ വേദന കാണാതിരിക്കാനാവാത്ത യുകെ മലയാളികളുടെ നന്മ നിറഞ്ഞ മനസിന് ഒരു ഉദാഹരണം കൂടിയാവുകയാണ് ഈ അപ്പീല്‍.

സോണിയുടെ സംസ്‌കാര ചടങ്ങുകള്‍ക്കും മറ്റുമായി ആവശ്യമുള്ള തുകയ്ക്കായി ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ഇന്നലെ ആരംഭിച്ച അപ്പീലിലൂടെ 7835 പൗണ്ടാണ് ഇതുവരെ ശേഖരിക്കപ്പെട്ടത്. പ്രമേഹ രോഗത്തിന് ചികിത്സയില്‍ ആയിരുന്ന കോട്ടയം കങ്ങഴ സ്വദേശിയും ചെസ്റ്റര്‍ഫീല്‍ഡ് മലയാളിയും ആയിരുന്ന സോണി ചാക്കോ രണ്ടു നാള്‍ മുമ്പാണ് ഭാര്യയായ ടിന്റുവിനെയും മക്കളായ ആറുവയസുകാരി അന്നയും മൂന്നു വയസുകാരന്‍ ഹൈഡനെയും തനിച്ചാക്കി മരണത്തിലേക്ക് വീണത്. പതിവുപോലെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞെത്തിയ ടിന്റു മുകള്‍ നിലയില്‍ എത്തിയപ്പോള്‍ കട്ടിലിനു ചുവടെ മരിച്ചു കിടക്കുന്ന സോണിയെയും ഒന്നുമറിയാതെ മുറിക്കു ചുറ്റും നടക്കുന്ന ആറും മൂന്നും വയസു മാത്രമുള്ള മക്കളെയുമാണ് കണ്ടത്.
എന്തുചെയ്യണം എന്നറിയാതെ അലറി വിളിച്ച ടിന്റുവിന് ആംബുലന്‍സും പോലീസും ഒക്കെ സ്ഥലത്തെത്തിയിട്ടും പ്രിയതമന്‍ ഇനി കൂടെയില്ലെന്ന സത്യം അംഗീകരിക്കാന്‍ കഴിയുന്നില്ല. ചെസ്റ്റര്‍ഫീല്‍ഡിലെ മലയാളി കൂട്ടായ്മയും സുഹൃത്തുക്കളുമെല്ലാം ടിന്റുവിനൊപ്പം ഉണ്ടായിരുന്നെങ്കിലും ആശ്വസിപ്പിക്കാനോ സമാധാനിപ്പിക്കാനോ അവരില്‍ ഒരാള്‍ക്ക് പോലും ആശ്വാസവാക്കുകള്‍ ഇല്ലായിരുന്നു എന്നതാണ് സത്യം.

ഏകദേശം പത്തുവര്‍ഷത്തോളമായി യുകെയില്‍ എത്തിയിട്ടെങ്കിലും ദമ്പതികള്‍ രണ്ടു പേരും കെയറര്‍മാരായി ജോലി ചെയ്യേണ്ടി വന്ന സാഹചര്യത്തില്‍ കാര്യമായ സാമ്പത്തിക അടിത്തറ സോണിയുടെ കുടുംബത്തിന് ഇതുവരെ ഉണ്ടായിട്ടില്ല. ഇപ്പോഴും വാടക വീട്ടില്‍ കഴിയുന്ന ഈ കുടുംബം അടുത്ത കാലത്തു സോണിക്ക് ജോലി നഷ്ടപ്പെട്ടതിന്റെ പ്രയാസങ്ങളും അനുഭവിച്ചിരുന്നു. ടിന്റുവിന്റെ ജോലിയില്‍ നിന്നുള്ള തുച്ഛമായ വരുമാനം മാത്രമായിരുന്നു രണ്ടു കുഞ്ഞുങ്ങളുടെയും മാതാപിതാക്കളുടെയും ഏക ആശ്രയം. ഈ സാഹചര്യത്തില്‍ ടിന്റുവിനെയും മക്കളെയും കൈവിടാന്‍ കഴിയില്ല എന്നാണ് ചെസ്റ്റര്‍ഫീല്‍ഡ് മലയാളികള്‍ പറയുന്നത്.

ഇളയകുട്ടിയ്ക്കു പാസ്‌പോര്‍ട്ട് പോലും എടുത്തിട്ടില്ലാത്ത സാഹചര്യവും കേരളത്തില്‍ കൊവിഡ് അനുബന്ധ പ്രോട്ടോക്കോള്‍ ശക്തമായതും കണക്കിലെടുത്തു സംസ്‌കാരം യുകെയില്‍ തന്നെ നടത്തുവാനുള്ള ആലോചനയാണ് ഇപ്പോള്‍ നടക്കുന്നത്. അന്തിമ തീരുമാനം രണ്ടു ദിവസത്തിനകം അറിയാന്‍ സാധിക്കും.

ഇതുവരെ എത്തിയത് 7835 പൗണ്ട്; ഗിഫ്റ്റ് എയ്ഡ് ടിക്ക് ചെയ്യാന്‍ മറക്കരുതേ
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ആരംഭിച്ച സോണി ചാക്കോ അപ്പീലിലൂടെ 7650 പൗണ്ടാണ് ഇതുവരെ ശേഖരിച്ചത്. വിര്‍ജിന്‍ മണി അക്കൗണ്ട് വഴി 6,007 പൗണ്ടും ഗിഫ്റ്റ് എയ്ഡ് കൂടി ചേര്‍ത്ത് അത് 7,356 പൗണ്ടായി മാറുകയും ചെയ്തു. ബാങ്ക് അക്കൗണ്ടിലേക്ക് കഴിഞ്ഞ രണ്ടു ദിവസമായി നേരിട്ട് എത്തിയത് 480 പൗണ്ടാണ്. ചൊവ്വാഴ്ച 295 പൗണ്ടും 185 പൗണ്ട് ഇന്നലെയും ബാങ്ക് അക്കൗണ്ടില്‍ നേരിട്ടെത്തി. അങ്ങനെയാണ് ആകെ 7835 പൗണ്ട് എന്ന തുകയിലേക്ക് എത്തിയത്. വിര്‍ജിന്‍ മണി അപ്പീല്‍ വഴിയും അതിനു സാധിക്കാത്തവര്‍ക്ക് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴിയുമാണ് സോണിയുടെ കുടുംബത്തിനായി സഹായം നല്‍കാം.

വിര്‍ജിന്‍ മണി അക്കൗണ്ട് വഴി പണം നല്‍കുന്നവര്‍ ഗിഫ്റ്റ് എയ്ഡ് ടിക്ക് ചെയ്യാന്‍ മറക്കരുതെന്ന് ഓര്‍മ്മിപ്പിക്കുകയാണ്. വിര്‍ജിന്‍ മണി നിങ്ങള്‍ ഒരു പൗണ്ട് സംഭാവന നല്‍കിയാല്‍ 25 പെന്‍സ് എച്ച്എംആര്‍സി ചാരിറ്റിക്ക് നല്‍കും. നിങ്ങള്‍ ചാരിറ്റിക്ക് നല്‍കുന്ന പണം ഇതിനോടകം നികുതി അടച്ചതുകൊണ്ടാണ് എച്ച്എംആര്‍സി ഗിഫ്റ്റ് എയ്ഡ് ആയി ആ നികുതി തിരിച്ച് നല്‍കുന്നത്. ഇങ്ങനെ ഓരോരുത്തരും സഹായം നല്‍കുന്ന ചെറിയ തുക പിന്നീട് ഒരു നല്ല തുകയായി മാറുകയും അതുകൂടി അര്‍ഹരായവര്‍ക്ക് നല്‍കുവാനും സാധിക്കും. നിങ്ങള്‍ ആദ്യമായാണ് വിര്‍ജിന്‍ മണി വഴി പണം കൈമാറുന്നതെങ്കില്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം മാത്രം പണം ഇടുക.
ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴി പണം നല്‍കാന്‍ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക
Name: British Malayali Chartiy Foundation
Account number: 72314320
Sort Code: 40 47 08
Reference: Soni Chacko Appeal
IBAN Number: GB70MIDL40470872314320
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ലഭിച്ച തുകയുടെ സ്റ്റേറ്റ്‌മെന്റ് ചുവടെ:

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category