1 GBP = 97.40 INR                       

BREAKING NEWS

മറാത്ത നടന്‍ അശുതോഷ് ഭാക്‌റെ മരിച്ച നിലയില്‍; ആത്മഹത്യ ചെയ്തതെന്ന് പൊലീസ്; വിഷാദ രോഗത്തിന് അടിമപ്പെട്ടിരുന്നെന്നും വിശദീകരണം

Britishmalayali
kz´wteJI³

മുംബൈ: പ്രശസ്ത മറാത്ത നടന്‍ അശുതോഷ് ഭാക്‌റെയെ മരിച്ച നിലയില്‍ കണ്ടെത്തി. സ്വയം ജീവനൊടുക്കുകയായിരുന്നു എന്നാണ് പൊലീസ് മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്. 32 വയസ്സായിരുന്നു. മറാത്ത്വാദയിലെ നന്ദേഡ് ടൗണിലെ വീട്ടിലാണ് അശുതോഷ് ഭാക്‌റെയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാതാപിക്കളോടൊപ്പമായിരുന്നു താമസം.

അശുതോഷ് ഭാക്‌റെയുടെ ഭാര്യ മയൂരി ദേശ്മുഖും അഭിനേതാവാണ്. ഭക്കര്‍, ഇച്ചാര്‍ തര്‍ല പക്ക എന്നീ മറാത്ത ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെയാണ് അശുതോഷ് ഭാക്‌റെ ശ്രദ്ധേയനായത്. ആത്മഹത്യ ചെയ്യാനുള്ള കാരണമെന്താണെന്ന് ഇപ്പോള്‍ വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. അശുതോഷ് ഭാക്‌റെ വിഷാദ രോഗത്തിന് അടിമപ്പെട്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്തുകൊണ്ടാണ് ഒരാള്‍ ആത്മഹത്യ ചെയ്യുന്നതെന്ന് വിശകലനം ചെയ്യുന്ന വീഡിയോ അശുതോഷ് ഭാക്‌റെ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു. അപകട മരണത്തിന് ശിവാജി നഗര്‍ പൊലീസ് കേസെടുത്തു. അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category