1 GBP = 98.50INR                       

BREAKING NEWS

ലണ്ടനിലെ സ്വരൂപ് മേനോനും ശ്രേയ മേനോനും 'ലെറ്റ്‌സ് ബ്രേക്ക് ഇറ്റ് ടുഗെദര്‍' ലൈവ് ഷോയില്‍ ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് മികച്ച പ്രകടനവുമായി എത്തുന്നു

Britishmalayali
കുര്യന്‍ ജോര്‍ജ്ജ്

യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍, കോവിഡ് 19 ന് എതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയില്‍ നില്‍ക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയും ആദരവും അര്‍പ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോ 'ലെറ്റ്‌സ് ബ്രേക്ക് ഇറ്റ് ടുഗെദര്‍' ല്‍ ഇന്ന് വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിക്ക് (ഇന്‍ഡ്യന്‍ സമയം രാത്രി 9.30) പ്രേക്ഷക മനസ്സുകള്‍ കീഴടക്കുവാന്‍ എത്തുന്നത് ലണ്ടനിലെ ഈസ്റ്റ്ഹാമില്‍ നിന്നുള്ള സഹോദരങ്ങള്‍ സ്വരൂപ് മേനോനും ശ്രേയ മേനോനുമാണ്. 

ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രിയ സംഗീത വിരുന്നായ 'ലെറ്റ്‌സ് ബ്രേക്ക് ഇറ്റ് ടുഗെദര്‍' ല്‍ സാന്ദ്ര സംഗീതത്തിന്റെ മനോഹര മുഹൂര്‍ത്തങ്ങളൊരുക്കാന്‍ എത്തുന്ന സ്വരൂപ് (വീട്ടുകാരുടേയും കൂട്ടുകാരുടേയും പ്രിയപ്പെട്ട നന്ദു) അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഒരു സകലകലാ വല്ലഭനാണ്. നാലു വയസ്സ് മുതല്‍ ലണ്ടനിലെ വേദികളില്‍ പരിപാടികള്‍ അവതരിപ്പിക്കുവാന്‍ തുടങ്ങിയ സ്വരൂപ് ഇതിനോടകം വലുതും ചെറുതുമായി നൂറ് കണക്കിന് വേദികളില്‍ പ്രകടനം നടത്തിക്കഴിഞ്ഞു. വളരെ ചെറുപ്പം മുതല്‍ സംഗീതം പഠിക്കുവാന്‍ തുടങ്ങിയ സ്വരൂപ് കര്‍ണാട്ടിക് മ്യൂസിക്, കീബോര്‍ഡ്, മൃദംഗം, ചെണ്ട എന്നിവയില്‍ പരിശീലനം തുടരുന്നു. ഈ അടുത്ത കാലത്ത് ചെണ്ടയില്‍ അരങ്ങേറ്റം കുറിച്ച സ്വരൂപ് തന്റെ കലാ പ്രകടനങ്ങളിലൂടെ ലണ്ടന്‍ മലയാളികള്‍ക്ക് സുപരിചിതനാണ്. നല്ലൊരു ഗായകനായ സ്വരൂപ് വാദ്യോപകരണങ്ങളായ കീബോര്‍ഡ്, മൃദംഗം, ചെണ്ട എന്നിവ അതീവ ഹൃദ്യമായി വായിക്കുകയും ചെയ്യുന്നു. 2012, 2013 വര്‍ഷങ്ങളില്‍ ഏഷ്യാനെറ്റ് നടത്തിയ ഏഷ്യാനെറ്റ് യൂറോപ്പ് ടാലന്റ് കണ്‍ടസ്റ്റില്‍ ഫൈനലിസ്റ്റായിരുന്നു ഈ 13 വയസ്സ്‌കാരന്‍. സ്‌കൂള്‍ പഠനവും സംഗീത പഠനവും ഒക്കെയായി ഏറെ തിരക്കാണെങ്കിലും ബ്രൌണ്‍ ബെല്‍റ്റ് നേടി കരാട്ടെ പരിശീലനം തുടരുന്ന ഒരു കായിക പ്രേമി കൂടിയാണ് സ്വരൂപ്.

ലൈവ് ഷോയില്‍ സ്വരൂപിന് കൂട്ടായി എത്തുന്ന സഹോദരി ശ്രേയ മേനോന്‍ സ്വരൂപിനെ പോലെ ഒരു തികഞ്ഞ കലാകാരിയാണ്. 9 വയസ്സുകാരിയായ ശ്രേയ സ്വരൂപിനൊപ്പവും അല്ലാതെയും നിരവധി വേദികളില്‍ ഇതിനോടകം പെര്‍ഫോം ചെയ്തിട്ടുണ്ട്. നല്ലൊരു ഗായികയും നര്‍ത്തകിയുമായ ശ്രേയ സംഗീതത്തിലും ഭരതനാട്യത്തിലും പരിശീലനം തുടരുകയാണ്. പഠനവും പാട്ടും നൃത്തവുമൊക്കെയായി ഏറെ തിരക്ക് പിടിച്ച ജീവിതമാണെങ്കിലും കരാട്ടെ പരിശീലനം തുടരുന്ന ശ്രേയ ഇതിനോടകം ബ്‌ളൂ ബെല്‍റ്റ് കരസ്ഥമാക്കി കഴിഞ്ഞു.

'ലെറ്റ്‌സ് ബ്രേക്ക് ഇറ്റ് ടുഗെദര്‍' ലൈവ് ഷോയില്‍ കലയുടെ വര്‍ണ്ണരാജികള്‍ തീര്‍ക്കാനെത്തുന്ന ഈ സഹോദരങ്ങള്‍ ലണ്ടന്‍ ഈസ്റ്റ്ഹാമില്‍ താമസിക്കുന്ന ഷൈജു ഉണ്ണികൃഷ്ണന്‍ - സൗമ്യ ഷൈജു ദമ്പതികളുടെ മക്കളാണ്. ലണ്ടനിലെ ആദ്യകാല മലയാളി സംഘടനയായ എംഎയുകെയിലെ സജീവാംഗങ്ങളാണ് ഷൈജു ഉണ്ണികൃഷ്ണനും കുടുംബവും.

പ്രേക്ഷകര്‍ക്ക് സംഗീതത്തിന്റെ സുന്ദര നിമിഷങ്ങള്‍ ഒരുക്കാനെത്തുന്ന സ്വരൂപിനും ശ്രേയക്കും പിന്തുണയേകാന്‍ ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരെ യുക്മ സാംസ്‌കാരിക വേദിയുടെ  'ലെറ്റ്‌സ് ബ്രേക്ക് ഇറ്റ് ടുഗെദര്‍' ല്‍ ഇന്ന് വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിക്ക് (ഇന്ത്യന്‍ സമയം രാത്രി 9.30) ആരംഭിക്കുന്ന ലൈവ് ഷോയിലേക്ക് സ്വാഗതം ചെയ്യുന്നു.

പ്രോഗ്രാം സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് യുക്മ സാംസ്‌കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602), യുക്മ സാംസ്‌കാരിക വേദി നാഷണല്‍ കോര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category