1 GBP = 98.20 INR                       

BREAKING NEWS

മലയാള സിനിമാ നടന്‍ അനില്‍ മുരളി അന്തരിച്ചു; അന്ത്യം കരള്‍ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രി; ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവന്ന അനില്‍ ശ്രദ്ധേയനായത് വില്ലന്‍ വേഷങ്ങളിലൂടെ; മോഹന്‍ലാലിനും മമ്മൂട്ടിക്കും ഒപ്പം അഭിനയിച്ചും ശ്രദ്ധ പിടിച്ചു പറ്റിയ താരം 200ല്‍ അധികം ചിത്രങ്ങളില്‍ വേഷമിട്ടു; ശ്രദ്ധ നേടിയ കഥാപാത്രങ്ങള്‍ ആമേനിലെയും മാണിക്യക്കല്ലിലേയും

Britishmalayali
kz´wteJI³

കൊച്ചി: പ്രശസ്ത മലയാള സിനിമാ നടന്‍ അനില്‍ മുരളി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. കരള്‍ രോഗമായിരുന്നു. വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ താരം ഇരുനൂറില്‍ അധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തമിഴ്, തെലുങ്കു ചിത്രങ്ങളിലും സാന്നിധ്യം അറിയിച്ച താരമായിരുന്നു അനില്‍.

ഈ മാസം 22 ആം തിയതിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആസ്റ്റര്‍ മെഡിസിറ്റില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.

1993ല്‍ പ്രദര്‍ശനത്തിനെത്തിയ കന്യാകുമാരിയില്‍ ഒരു കവിത എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു. പ്രധാനമായും വില്ലന്‍ വേഷങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്. ബാബ കല്യാണി, നസ്രാണി, പുതിയ മുഖം, സിറ്റി ഓഫ് ഗോഡ്, മാണിക്യക്കല്ല്, വെള്ളരിപ്രാവിന്റെ ചങ്ങാതി, കളക്ടര്‍, അസുരവിത്ത്, കര്‍മ്മയോദ്ധാ, ആമേന്‍ തുടങ്ങിയവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.

അടുത്തിടെ യുവനടന്‍ ടൊവീനോയ്‌ക്കൊപ്പം വേഷമിട്ട ഫോറന്‍സിക്കിലാണ് അവസാനം അഭിനയിച്ചത്. 13 ലധികം തമിഴ് സിനിമകളിലും രണ്ടു തെലുങ്ക് ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്. തമിഴില്‍ വന്‍ ഹിറ്റ് ചിത്രമായി തനി ഒരുവനില്‍ ജയം രവിക്കൊപ്പവും കൊടിയില്‍ ധനുഷിനൊപ്പവും മികച്ച വേഷം ചെയ്തു. മുരളീധരന്‍ നായരുടെയും ശ്രീകുമാരി അമ്മയുടെയും മകനായി തിരുവനന്തപുരത്ത് ജനനം. സുമയാണ് ഭാര്യ. മക്കള്‍: ആദിത്യ, അരുന്ദതി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category