1 GBP = 93.50 INR                       

BREAKING NEWS

നഴ്സുമാരും ഡോക്ടര്‍മാരും അടക്കം എല്ലാവര്‍ക്കും നാളെ മുതല്‍ ക്വാറന്റൈന്‍ നിയമം ബാധകം; ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ടുകൊണ്ട് എന്‍ എച്ച് എസ് ജീവനക്കാര്‍ തെരുവിലേക്ക്; ഓണ്‍ലൈന്‍ പെറ്റീഷനു വമ്പന്‍ പ്രതികരണം

Britishmalayali
kz´wteJI³

കൊറോണയുടെ വിളയാട്ടം അതിന്റെ ഉച്ഛസ്ഥായിയില്‍ നിന്നകാലത്ത് ബ്രിട്ടീഷുകാര്‍ മുഴുവന്‍ ആദരവോടെ നോക്കിക്കണ്ടിരുന്ന ഒരു വിഭാഗമായിരുന്നു ആരോഗ്യ പ്രവര്‍ത്തകര്‍ പ്രത്യേകിച്ച്, എന്‍ എച്ച് എസ് ജീവനക്കാര്‍. അവരുടെ സേവനങ്ങള്‍ സര്‍ക്കാര്‍ തലത്തിലും അംഗീകരിക്കപ്പെട്ടിരുന്നു. വീട്ടുമുറ്റത്തിറങ്ങി നിന്ന് കൈയ്യടിച്ച് ജനങ്ങള്‍ അവരെ അഭിനന്ദിക്കുകയും ആദരവ് പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതൊന്നും എന്‍ എച്ച് എസ് ജീവനക്കാരുടെ ക്ലേശങ്ങള്‍ക്ക് അറുതി ഉണ്ടാക്കുന്നില്ല എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മതിയായ വേതനം ഉറപ്പാക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് എന്‍ എച്ച് എസ് ജീവനക്കാര്‍ തെരുവിലിറങ്ങാനിരിക്കെയാണ് അവര്‍ക്കായുള്ള ക്വാറന്റൈന്‍ നിയമത്തില്‍ പ്രകടമായ മാറ്റങ്ങളുമായി സര്‍ക്കാര്‍ എത്തുന്നത്. പ്രതിസന്ധി നേരത്ത് കൈയ്യടിച്ചതുപോലെ ഇപ്പോള്‍ ഉണര്‍ന്നെഴുന്നേറ്റ് പ്രവര്‍ത്തിക്കുവാനാണ് എന്‍ എച്ച് എസ് ജീവനക്കാര്‍ ഇപ്പോള്‍ ബോറിസ് ജോണ്‍സണോട് ആവശ്യപ്പെടുന്നത്.

എന്‍ എച്ച് എസ് ജീവനക്കാര്‍ക്കും ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി

നാളെ മുതല്‍ വിദേശ രാജ്യങ്ങള്‍, പ്രത്യേകിച്ച് ഉയര്‍ന്ന നിരക്കിലുള്ള രോഗവ്യാപനം ഉള്ള രാജ്യങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങിയെത്തുന്ന എന്‍ എച്ച് എസ് ജീവനക്കാര്‍ക്കും ക്വാറന്റൈന്‍ നിര്‍ബന്ധമായിരിക്കും. നേരത്തെ ഇവരെ ഇതില്‍ നിന്നും ഒഴിവാക്കിയ ഉത്തരവ് റദ്ദ് ചെയ്തുകൊണ്ടാണ് പുതിയ ഉത്തരവിറങ്ങിയിരിക്കുന്നത്. സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നും പുറത്തെത്തിയ രേഖയില്‍ പറയുന്നത് വെള്ളിയാഴ്ച്ച മുതല്‍, രോഗവ്യാപനം വര്‍ദ്ധിച്ച രാജ്യങ്ങള്‍ സന്ദര്‍ശിച്ചെത്തുന്ന എന്‍ എച്ച് എസ് ജീവനക്കാര്‍ 14 ദിവസത്തെ ക്വാറന്റൈന് വിധേയരകണം എന്നാണ്.

യൂറോപ്പിലാകെ പടരുന്ന കൊറോണയുടെ രണ്ടാം ആക്രമം മുറുകുന്നതിനിടയിലാണ് നേരത്തേ ഇവരെ ക്വാറന്റൈനില്‍ നിന്നും ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കുന്നത്. ഇത് പല എന്‍ എച്ച് എസ് ജീവനക്കാരുടെയും ഹോളിഡേ പദ്ധതികളെ അട്ടിമറിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ നീക്കം എന്‍ എച്ച് എസ് ജീവനക്കാരേയും പൊതുജനങ്ങള്‍ക്ക് തുല്യരാക്കുകയും അതേ സമയം എന്‍ എച്ച് എസിനേയും പൊതു സമൂഹത്തേയും രോഗം പടരുന്നതില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യും എന്നാണ് കുറിപ്പില്‍ പറയുന്നത്.

ആദ്വ്യമായി ക്വാറന്റൈന്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്ന ജൂണീലായിരുന്നു എന്‍ എച്ച് എസ് പ്രവര്‍ത്തകരെ അതില്‍ നിന്നും ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്ത് വന്നത്. അതാണ് ഇപ്പോള്‍ മാറ്റിയിരിക്കുന്നത്. എന്നിരുന്നാലും ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ, രോഗവ്യാപനം ശക്തമല്ലാത്ത രാജ്യങ്ങളുടെ ലിസ്റ്റില്‍ പെടുന്ന രാജ്യങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങുന്ന എന്‍ എച്ച് എസ് പ്രവര്‍ത്തകര്‍ക്ക് ഇപ്പോഴും ക്വാറന്റൈന്‍ ആവശ്യമില്ല. തകര്‍ച്ചയില്‍ നിന്നും ഒരുവിധം കരകയറാന്‍ ശ്രമിക്കുന്ന വിനോദ സഞ്ചാര മേഖലയ്ക്ക് കിട്ടിയ മറ്റൊരു ഇരുട്ടടിയായി ഈ പുതിയ നിയമം

മെച്ചപ്പെട്ട വേതനം ആവശ്യപ്പെട്ട് എന്‍ എച്ച് എസ് ജീവനക്കാര്‍ തെരുവിലേക്ക്

മെച്ചപ്പെട്ട വേതനം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ എച്ച് എസ് ജീവനക്കാര്‍ തെരുവിലിറങ്ങി. 4,80,000 പേര്‍ ഒപ്പിട്ട നിവേദനം ഇന്ന് നമ്പര്‍ 10 ല്‍ സമര്‍പ്പിക്കും. ഞങ്ങളുടെ കാര്യം എന്തായി എന്ന് ചോദിക്കുന്ന പ്ലക്കാര്‍ഡുകളുമായിനിരവധി എന്‍ എച്ച് എസ് ജീവനക്കാരാണ് ഡൗണിംഗ്സ്ട്രീറ്റിന്റെ ഗെയിറ്റിനു മുന്നില്‍ തടിച്ചുകൂടിയത്. കൊറോണ പ്രതിസന്ധി അതിന്റെ മൂര്‍ദ്ധന്യ അവസ്ഥയിലുണ്ടായ സാഹചര്യത്തില്‍ എന്‍ എച്ച് എസ് ജീവനക്കാര്‍ ചെയ്ത സേവനം മറക്കരുത് എന്നും അവര്‍ ആവശ്യപ്പെടുന്നു.

ആശുപത്രിയില്‍ ആയിരുന്ന സമയത്ത് ലഭിച്ച ചികിത്സയും ശുശ്രൂഷയും ബോറിസ് ജോണ്‍സണെ ഓര്‍മ്മിപ്പിക്കുമ്പോള്‍ തന്നെ, തങ്ങളുടെ വേതനം മെച്ചപ്പെടുത്തണം എന്നും, നഴ്സുമാരുടെ ശമ്പളം വര്‍ദ്ധിപ്പിച്ചാല്‍ രാജ്യത്ത് നഴ്സുമാര്‍ക്ക് ക്ഷാമം ഉണ്ടാകില്ലെന്നും അവര്‍ വ്യക്തമാക്കുന്നു. ഞങ്ങള്‍ക്ക് കരഘോഷമല്ല, ജീവിക്കാന്‍ പണമാണ് ആവശ്യം എന്നും അവര്‍ ഓര്‍മ്മിപ്പിക്കുന്നു. ചാന്‍സലര്‍ ഋഷി സുനാക് പ്രഖ്യാപിച്ച പബ്ലിക് സെക്ടര്‍ പേ അവാര്‍ഡിസില്‍ നിന്നും താഴ്ന്ന വേതനം പറ്റുന്ന നഴ്സുമാര്‍ പോര്‍ട്ടര്‍മാര്‍ എന്നിവരെ ഒഴിവാക്കിയതിനെ തുടര്‍ന്നാണ് ഈ നിവേദനം തയ്യാറാക്കിയത്. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category