
ഫ്ളോറിഡ: ഫിലിപ് മാത്യുവിനെ കുടുക്കിയത് മെറിന് ജോയിയുടെ മരണ മൊഴി തന്നെ. ഭര്‍ത്താവിന്റെ ആക്രമണത്താല്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു മൊഴി നല്കല്. ആംബുലന്‍സിലുണ്ടായിരുന്ന പൊലീസിനോടാണ് ഭര്‍ത്താവിന്റെ ക്രൂരത കടിച്ചമര്ത്തയ വേദനയ്ക്കിടയില്‍ വിശദീകരിച്ചത്. പൊലീസുകാരന്റെ വസ്ത്രത്തില്‍ ഘടിപ്പിച്ചിരുന്ന ക്യാമറയില്‍ ഈ മരണ മൊഴി റിക്കോര്‍ഡ് ചെയ്യുകയും ചെയ്തു. ഇതിനൊപ്പം മെറിന് നേരെ ആക്രമണമുണ്ടായിടത്തുണ്ടായിരുന്ന സുഹൃത്തിന്റെ ഇടപെടലും നിര്‍ണ്ണായകമായി. മനപ്പൂര്‍വ്വമുള്ള നരഹത്യയാണ് ഇതെന്ന് തെളിയിക്കാനുള്ള എല്ലാം പൊലീസിന് കിട്ടിയിട്ടുണ്ട്.
ജീവിതാവസാനം വരെ ഫിലിപ്പ് മാത്യുവിന് ജയിലില്‍ കിടക്കേണ്ടി വരും. അത്രയും ഗുരുതരമായ ഫസ്റ്റ് ഡിഗ്ര കൊലക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. മെറിനെ ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെ ഭര്‍ത്താവ് ഫിലിപ് മാത്യു (നെവിന്) ബ്രൊവാഡ് ഹെല്‍ത്ത് ആശുപത്രിക്കു പുറത്ത് 45 മിനിറ്റോളം കാത്തുനില്ക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു. മെറിനെ ആക്രമിക്കുന്നതു തടയാന്‍ ശ്രമിച്ച ദൃക്സാക്ഷിയെ ഫിലിപ് ഭീഷണിപ്പെടുത്തിയെന്നും പൊലീസ് പറയുന്നു. ഈ യുവാവാണ് കാറിന്റെ ഫോട്ടോയെടുത്ത് ഉടന്‍ പൊലീസിനെ വിവരം അറിയിച്ചത്. കുത്തിയത് ഭര്‍ത്താവാണെന്ന് മെറിന് പറയുന്നത് പൊലീസ് ചിത്രീകരിച്ചിട്ടുണ്ട്. സ്വയം കുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച ഫിലിപ്പിനെ പൊലീസ് കോടതിയില്‍ ഹാജരാക്കി. ഇയാളുടെ കൈകള്‍ ബാന്‍ഡേജിട്ട നിലയിലായിരുന്നു. ഫിലിപ്പിന് മാനസിക പ്രശ്നങ്ങളുണ്ടെന്നും കരുതിക്കൂട്ടിയുള്ള കൊലയല്ലെന്നുമാണ് പ്രതിഭാഗം അഭിഭാഷകന്റെ വാദം.
പൊലീസ് ഈ വാദം അംഗീകരിച്ചിട്ടില്ല. കത്തിയും ചുറ്റികയും വാങ്ങി ആശുപത്രിയിലെത്തിയത് കൃത്യമായ ആസൂത്രണമെന്ന് പൊലീസ് വിലയിരുത്തുന്നു. ഫിലിപ്പിനെ മാനസിക പരിശോധനയ്ക്കും വിധേയനാക്കി. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ആംബുലന്‍സില്‍വച്ചാണ് മെറിന് തന്നെ ആക്രമിച്ചത് നെവിന് ആണെന്നു പൊലീസിനെ അറിയിച്ചത്. എമര്‍ജന്‍സി റൂമിനു തൊട്ടടുത്താണ് മെറിന് കുത്തേറ്റു വീണതെങ്കിലും പരുക്കുകള്‍ ഗുരുതരമായിരുന്നതിനാല്‍ മറ്റൊരു ആശുപത്രിയിലേക്കു കൊണ്ടുപോകേണ്ടിവന്നു. അവസാന ഷിഫ്റ്റും കഴിഞ്ഞ് സഹപ്രവര്‍ത്തകരോടു യാത്രപറഞ്ഞ് ബ്രൊവാഡ് ഹെല്‍ത്ത് ആശുപത്രിയില്‍നിന്നു വീട്ടിലേക്കു പോകാന്‍ തയ്യാറെടുക്കുമ്പോള്‍ പാര്‍ക്കിങ് ഏരിയയില്‍ വച്ചാണ് മെറിന് ആക്രമിക്കപ്പെട്ടത്. 17 തവണ കുത്തിയ ശേഷം നെവിന് വാഹനം മെറിന്റെ ശരീരത്തിലൂടെ ഓടിച്ചുകയറ്റുകയായിരുന്നു. പിന്നീട് ഹോട്ടല്‍ മുറിയില്‍നിന്നു നെവിനെ അറസ്റ്റ് ചെയ്തിരുന്നു.
മെറിനും ഫിലിപ്പും തമ്മില്‍ കുടുംബപ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് വിവാഹമോചനത്തിനായി മെറിന് ശ്രമിക്കുന്നതാണ് നെവിനെ ചൊടിപ്പിച്ചത്. കേസില്‍ കോടതി ഫിലിപ്പിന് ജാമ്യം നിഷേധിച്ചു. 17 തവണയാണ് മെറിന് കുത്തേറ്റത്. വണ്ടി ശരീരത്തില്‍ കൂടി കയറ്റി ഇറക്കുകയും ചെയ്തു. മെറിന്റെ കരച്ചില് കേട്ട് സഹപ്രവര്‍ത്തകര്‍ ഓടിയെത്തിയെങ്കിലും നെവിന് കത്തി വീശി അവരെ ഭീഷണിപ്പെടുത്തി. ബ്രൊവാഡ് ഹെല്‍ത്ത് ആശുപത്രിയിലെ മെറിന്റെ അവസാന ദിനമായിരുന്നു അത്. ഫിലിപ്പെന്ന നെവിന്റെ ഭീഷണിയില്‍ നിന്ന് രക്ഷപ്പെടാനായിരുന്നു മെറിന് ആശുപത്രി മാറ്റത്തിന് ശ്രമിച്ചത്.
യുഎസിലെ മയാമി കോറല്‍ സ്പ്രിങ്സ് ബ്രൊവാഡ് ഹെല്‍ത്ത് ഹോസ്പിറ്റലിലെ നഴ്സായിരുന്നു മെറിന് (27). ഭര്‍ത്താവ് ചങ്ങനാശേരി ആഞ്ഞിലിക്കാത്തറയില്‍ ഫിലിപ് മാത്യുവും. മോനിപ്പള്ളി ഊരാളില്‍ വീട്ടില്‍ താമസിക്കുന്ന പിറവം മരങ്ങാട്ടില്‍ ജോയ് മേഴ്സി ദമ്പതികളുടെ മകളാണു മെറിന്. ഇവരുടെ മകള്‍ നോറ ഊരാളില്‍ വീട്ടിലാണുള്ളത്. മകളെ വീട്ടിലാക്കിയായിരുന്നു മെറിന് അമേരിക്കയിലേക്ക് എട്ട് മാസം മുമ്പ് പറന്നത്. ഇത് ദുരന്തത്തിലേക്കുള്ള യാത്രയുമായി.
മെറിനെ അവസാനമായി ഒരു നോക്കു കാണാന്‍ കാത്തിരിക്കുകയാണ് അച്ഛനും അമ്മയും സഹോദരിയും. ഒന്നുമറിയാതെ മെറിന്റെ രണ്ടു വയസ്സുകാരി മകള്‍ നോറ ഓടിക്കളിച്ചു നടക്കുന്നു. അമ്മയുടെ വിളി ദിവസവും രണ്ടും മൂന്നും നേരം എത്തും. കൂടുതലും വീഡിയോ കോള്‍. ഈ വിളികള്‍ എത്താത്തതുകൊച്ച് നോറയെ ആകുലപ്പെടുത്തുന്നുണ്ട്. എന്നാല്‍ ആ കുഞ്ഞിന് ഒന്നും അറിയില്ല. അമ്മയുടെ കൊലപാതകവും അച്ഛന്റെ അറസ്റ്റും. ഫിലിപ് മാത്യുവിനെതിരെ ഫസ്റ്റ് ഡിഗ്രി മര്‍ഡര്‍ വകുപ്പാണ് പൊലീസ് ചുമത്തിയത്. ഫിലിപ്പിന്റെ കയ്യില്‍ നിന്നു കത്തിയും മറ്റ് ആയുധങ്ങളും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മെറിന്റെ മൃതദേഹം അമേരിക്കന്‍ സമയം, ഞായറാഴ്ച വൈകിട്ടോടെ ബ്രൊവാഡ് ഹോസ്പിറ്റലിനു സമീപം പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്നു നാട്ടില്‍ എത്തിക്കും. മൃതദേഹം നാട്ടിലെത്തിക്കാന്‍ നോര്‍ക്ക സെല്ലുമായി ബന്ധപ്പെട്ടു നടപടി ആരംഭിച്ചെന്നു തോമസ് ചാഴികാടന് എംപി പറഞ്ഞു. മെറിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവാണ്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam