1 GBP = 98.20 INR                       

BREAKING NEWS

കൊറോണയെ പുച്ഛിച്ച് ഈദ് പാര്‍ട്ടിയുമായി തെരുവില്‍ ഇറങ്ങി ആയിരങ്ങള്‍; സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നടപ്പിലാക്കാന്‍ ശ്രമിച്ച പോലീസിനു നേരെ ആക്രമണം; ബ്രാഡ്ഫോര്‍ഡില്‍ കൊറോണ കാലത്ത് ഈദ് പാര്‍ട്ടി കൂട്ടയടിയില്‍ കലാശിച്ചത് ഇങ്ങനെ

Britishmalayali
kz´wteJI³

സ്റ്റ് ലണ്ടനില്‍ ഈദ് ആഘോഷവുമായി നടന്ന ഒരു പാര്‍ട്ടി പിരിച്ചുവിടാന്‍ ശ്രമിക്കുന്നതിനിടയില്‍ ഉണ്ടായ ആക്രമണത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. വ്യാഴാഴ്ച്ച അര്‍ദ്ധരാത്രിക്ക് തൊട്ടുമുന്‍പായി ഇല്‍ഫോര്‍ഡിലാണ് അത് നടന്നത്. ഈദിന് തൊട്ടുമുന്‍പായി തെരുവുകളില്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തെ കണ്ട് ആശങ്കപ്പെട്ടത് തദ്ദേശവാസികള്‍ അറിയിച്ചത് അനുസരിച്ചാണ് പോലീസ് സംഭവസ്ഥലത്ത് എത്തിയത്. ജനക്കൂട്ടത്തിനടുത്തെത്തിയ പോലീസ് അവരോട് വീടുകളിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു അക്രമമുണ്ടായത്.

പിരിഞ്ഞു പോകാന്‍ തുടങ്ങിയവര്‍ ഇരു ചേരികളായി തിരിഞ്ഞ് പരസ്പരം അക്രമം അഴിച്ചുവിടുകയായിരുന്നു. ഇതില്‍ ഇടപെട്ട പോലീസ് ഉദ്യോഗസ്ഥനാണ് തലക്ക് പരിക്കേറ്റത്. ഇതുമായി ബന്ധപ്പെട്ട് ഒരു വ്യക്തിയെ അറസ്റ്റ് ചെയ്തതായി അറിയുന്നു. ആഘോഷങ്ങള്‍ നടക്കുന്നു എന്ന് സമ്മതിക്കുമ്പോള്‍ തന്നെ, അവരുടെ സന്തോഷം നശിപ്പിക്കാന്‍ പോലീസ് ആഗ്രഹിച്ചിരുന്നില്ലെന്നാണ് ചീഫ് സുപ്രണ്ട് ക്ലേമാന്‍ പറഞ്ഞത്. അക്രമമുണ്ടായപ്പോഴാണ് പോലീസ് ഇടപെട്ടത്.

കൊവിഡ് വ്യാപനം ശക്തമായതോടെ നോര്‍ത്ത് വെസ്റ്റ് ഓഫ് ഇംഗ്ലണ്ടില്‍ സര്‍ക്കാര്‍ പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവങ്ങള്‍ അരങ്ങേറിയത്. മാഞ്ചസ്റ്റര്‍, ലങ്കാഷെയറിന്റെ ഭാഗങ്ങള്‍ വെസ്റ്റ് യോര്‍ക്ക്‌ഷെയര്‍ എന്നിവിടങ്ങളിലാണ് രോഗവ്യാപനം ശക്തിയാര്‍ജ്ജിച്ചിട്ടുള്ളത്. മാഞ്ചസ്റ്റര്‍ സിറ്റി, ട്രഫോര്‍ഡ്, സ്റ്റോക്ക്പോര്‍ട്ട്, ഓള്‍ഡാം, ബറി, വിഗാന്‍, ബോള്‍ട്ടണ്‍, ടെയ്ംസൈഡ്, റോക്ക്ഡെയ്ല്‍, സാല്ഫോര്‍ഡ് എന്നിവിടങ്ങളിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ലങ്കാഷെയറിലെ ബ്ലാക്ക്ബേണ്‍ വിത് ഡാര്‍വെന്‍, ബേണ്‍ലി, ഹിന്ദ്ബേണ്‍, പെന്‍ഡില്‍ ആന്‍ഡ് റോസന്‍ഡെയ്ല്‍ എന്നിവിടങ്ങളിലും വെസ്റ്റ് യോര്‍ക്ക്‌ഷെയറിലെ ബ്രാഡ്ഫോര്‍ഡ്, കാല്‍ഡെര്‍ഡെയ്ല്‍, കിര്‍ക്ലീസ് എന്നിവിടങ്ങളിലും നിയന്ത്രണങ്ങള്‍ ബാധകമാണ്. ആദ്യത്തെ പ്രാദേശിക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ലെസ്റ്ററിലും ഇത് ബാധകമാണ്.

മുസ്ലീം മതവിശ്വാസികള്‍ വലിയ കൂട്ടമയി ചേരുന്ന ഈദിന് തൊട്ടുമുന്‍പായി നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതില്‍ പലരും അമര്‍ഷം രേഖപ്പെടുത്തിയിട്ടുണ്ട്. പുതിയ നിയന്ത്രണങ്ങള്‍ അനുസരിച്ച് രണ്ട് കുടുംബത്തിലെ അംഗങ്ങള്‍ക്ക് പാര്‍ക്കിലോ മറ്റ് തുറസ്സായ സ്ഥലങ്ങളിലൊ പരസ്പരം സാമൂഹിക അകലം പാലിച്ചുകൊണ്ട് കണ്ടുമുട്ടാം. എന്നാല്‍ പബ്ബ് ഗാര്‍ഡന്‍, ഓപ്പണ്‍ റെസ്റ്റോറന്റ് എന്നിവിടങ്ങളില്‍ ഇത് അനുവദനീയമല്ല. ഈദിന് മുന്നോടിയായി വീട്ടില്‍ പുറത്തുനിന്നുള്ളവര്‍ക്കായി വിരുന്നൊരുക്കരുതെന്നും മറ്റുള്ള വീടുകളില്‍ സന്ദര്‍ശനത്തിന് പോകരുതെന്നും അറിയിച്ചിരുന്നു. ഇപ്പോള്‍ ഈ നിര്‍ദ്ദേശങ്ങള്‍ നിയമമാക്കി മാറ്റാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. അങ്ങനെയെങ്കില്‍ അത് തെറ്റിക്കുന്നവരില്‍ നിന്നും വലിയ തുക പിഴയായി ഈടാക്കാന്‍ കഴിയും.

പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്റെ കണക്ക് പ്രകരം ഈ മേഖലയിലെ 19 ലോക്കല്‍ അതോറിറ്റികളില്‍ 13 എണ്ണത്തിലും രോഗവ്യാപനം ശക്തി പ്രാപിക്കുകയാണ്. ബ്ലാക്ക്ബേണ്‍ വിത്ത് ഡാര്‍വെനില്‍ 1 ലക്ഷം പേരില്‍ 83.3 രോഗികള്‍ എന്ന നിലയില്‍ നിന്നും ഒരാഴ്ച്ച കൊണ്ട് ഒരു ലക്ഷം പേരില്‍ 89.3 രോഗികള്‍ എന്ന നിലയിലേക്ക് സ്ഥിതി ഉയര്‍ന്നു. ലെസ്റ്ററിനാണ് ഒരാഴ്ച്ചകൊണ്ട് രോഗികള്‍ വര്‍ദ്ധിച്ച സ്ഥലങ്ങളില്‍ രണ്ടാം സ്ഥാനം. ഒരു ലക്ഷം പേരില്‍ 60.2 എന്ന നിലയില്‍ നിന്നും 67.8 എന്ന നിലയിലേക്ക് രോഗവ്യാപനം ഉയര്‍ന്നു. മേഖലയിലെ മറ്റു പലയിടങ്ങളിലും ഇതുപോലെ രോഗവ്യാപനതോത് വര്‍ദ്ധിച്ചിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category