1 GBP = 98.20 INR                       

BREAKING NEWS

ഒരാഴ്ചകൊണ്ട് ഷ്രോപ്ഷെയറില്‍ ഉയര്‍ന്നത് മൂന്നിരട്ടി; ആറു ടൗണുകളിലും കൊറോണ കുതിക്കുന്നു; ഒരു മാസത്തിനിടയില്‍ ഏറ്റവും കൂടുതല്‍ രോഗികളുണ്ടായ ദിവസം ഇന്നലെ; മരണ സംഖ്യയും വീണ്ടും മൂന്നക്കം കടന്നു; കൊറോണ ബ്രിട്ടനിലേക്ക് മടങ്ങുന്നത് ഇങ്ങനെ

Britishmalayali
kz´wteJI³

ര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഷ്രോപ്ഷയര്‍, സ്വിന്‍ഡണ്‍, നോര്‍ത്ത് യോര്‍ക്ക്ഷയര്‍ എന്നിവിടങ്ങളില്‍ കൊറോണാ വ്യാപനം കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുകയാണ്. ജൂലായ് 28ന് അവസാനിച്ച വാരത്തില്‍ ഷ്രോപ്പ്‌ഷെയറില്‍ രോഗികളുടെ എണ്ണം മൂന്നിരട്ടിയായതാണ് ഈ കണക്കുകള്‍ കാണിക്കുന്നത്. രോഗവ്യാപന തോതില്‍ ഇവിടെ രേഖപ്പെടുത്തിയ വര്‍ദ്ധനവ് 280 ശതമാനമായിരുന്നു. മൊത്തത്തില്‍ കോവിഡ് 19 നിരക്ക് ഒരു ലക്ഷത്തില്‍ 5.9 പേര്‍ക്ക് എന്ന നിലയിലാണെങ്കിലും ഈ ഏഴു ദിവസത്തിനുള്ളില്‍ ഉണ്ടായ കുതിച്ചുചാട്ടം ആശങ്കയുണര്‍ത്തുന്നതാണ്.

ഇതേ കാലയളവില്‍ സ്വിന്‍ഡണില്‍ 65 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിക്കപ്പെട്ടത്. ഒരാഴ്ച്ചകൊണ്ട് 225 ശതമാനം വര്‍ദ്ധനവാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. നോര്‍ത്ത് യോര്‍ക്ക്‌ഷെയറില്‍ ഇതേ കാലയളവില്‍ രേഖപ്പെടുത്തിയത് 200 ശതമാനത്തിന്റെ വര്‍ദ്ധനയും. പ്രാദേശിക ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ലെസ്റ്റര്‍ ഉള്‍പ്പടെ 26 സ്ഥലങ്ങളെയാണ് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് ഹോട്ട്സ്പോട്ടുകളായി കണക്കാക്കിയിരിക്കുന്നത്. ഇതില്‍ ഉള്‍പ്പെടുന്ന കമ്പ്രിയയിലെ ഈഡന്‍, മിഡ്ലാന്‍ഡ്സിലെ സാന്‍ഡ്വെല്‍, നോര്‍ത്താംപ്ടണ്‍, പീറ്റര്‍ബര്‍ഗ്, റോതേര്‍ഹാം വേയ്ക്ക് ഫീല്‍ഡ് എന്നീ ആറ് അതോറിറ്റികളില്‍ ഇനിയും രോഗവ്യാപനം തടയുവാനുള്ള നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നിട്ടില്ല.

അതേസമയം ബ്രിട്ടനില്‍ ഇന്നലെ 880 പേര്‍ക്കാണ് പുതിയതായി രോഗബാധ സ്ഥിരീകരിച്ചത്. ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. കൂടുതല്‍ പ്രാദേശിക ലോക്ക്ഡൗണുകള്‍ ആവശ്യമായി വന്നേക്കും എന്ന ഭയം നിലനില്‍ക്കേയാണ് ഈ വര്‍ദ്ധനവ് ദൃശ്യമാകുന്നത്. മാത്രമല്ല, ചെറുതായി കുറഞ്ഞുവന്ന പ്രതിദിന മരണ സംഖ്യ വീണ്ടും മൂന്നക്കത്തില്‍ എത്തിയതും ഇന്നലെ കണ്ടു. ഇന്നലെ 120 കോവിഡ് മരണങ്ങളാണ് ബ്രിട്ടനില്‍ രേഖപ്പെടുത്തിയത്.

ജൂണിന് ശേഷം ഇംഗ്ലണ്ടിലെ കോറോണാ കേസുകളുടെ എണ്ണം ഇരട്ടിച്ചിട്ടുണ്ടെന്നാണ് മറ്റൊരു കണക്ക് കാണിക്കുന്നത്. വൈറസിന്റെ പ്രത്യുദ്പാദന നിരക്കായ ആര്‍ നിരക്ക് 1 ന് മുകളില്‍ എത്തിയതായാണ് ശാസ്ത്രലോകം അനുമാനിക്കുന്നത്. നേരത്തേ പ്രഖ്യാപിച്ചിരുന്നത് പോലെ കാസിനോകള്‍, ബൗളിംഗ് അലികള്‍ എന്നിവ ആഗസ്റ്റ് ഒന്നിന് തന്നെ തുറക്കുന്നത് ഇന്നത്തെ സാഹചര്യത്തില്‍ ബുദ്ധിപൂര്‍വ്വമാകില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. അതിനാല്‍ അവ തുറക്കുന്നത് ആഗസ്റ്റ് 15 വരെയെങ്കിലും നീട്ടിയേക്കും എന്നാണ് അറിയാന്‍ കഴിയുന്നത്.

അതേസമയം ആരാധനാലയങ്ങള്‍, ഗാലറികള്‍ എന്നിവിടങ്ങളിലും ഫേസ്മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. സാമൂഹിക അകലം പാലിക്കുന്നതും മാസ്‌ക് ധരിക്കുന്നതും കൂടുതല്‍ കാര്യക്ഷമമായി നടപ്പിലാക്കാന്‍ കൂടുതല്‍ പോലീസ് സേനയെ നിയോഗിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category