1 GBP = 97.40 INR                       

BREAKING NEWS

ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും ചൂടേറിയ മൂന്നാമത്തെ ദിനമായി മാറിയ വെള്ളിയാഴ്ച; പലയിടങ്ങളിലും താപനില 37 ഡിഗ്രി കടന്നു; ബീച്ചുകളും റോഡുകളും പബ്ബുകളും നിറഞ്ഞുകവിഞ്ഞതോടെ കൊവിഡ് വ്യാപനം ഭയന്ന് സര്‍ക്കാര്‍

Britishmalayali
kz´wteJI³

പെരുമഴയ്ക്ക് മുന്‍പുള്ള ശാന്തതയെന്നോണമായിരുന്നു ഇന്നലെ ബ്രിട്ടനിലെ അന്തരീക്ഷ നില. 24 മണിക്കൂറിനുള്ളില്‍ മഴയെത്തുമെന്ന് പ്രവചിച്ചിരിക്കെ ഇന്നലെ രേഖപ്പെടുത്തിയത് ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ അന്തരീക്ഷ താപനില. ഊഷ്മമാപിനിയിലെ രസനിരപ്പ് 37 ഡിഗ്രി കടന്നതോടെ ബ്രിട്ടീഷുകാര്‍ കൂട്ടത്തോടെ ബീച്ചുകളിലേക്കും പബ്ബുകളിലേക്കും ഇറങ്ങി. പലയിടങ്ങളിലും സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് എന്നത് ഒരു മിഥ്യയായി മാറിയതോടെ കൊവിഡ് വ്യാപനത്തിന്റെ ആശങ്കകള്‍ വീണ്ടുമുയര്‍ന്നു.

സന്ദര്‍ശകരുടെ എണ്ണത്തില്‍ ആശങ്കപ്പെട്ട ബ്രൈറ്റണ്‍ ആന്‍ഡ് ഹൂവ് സിറ്റി കൗണ്‍സില്‍ യാത്രയൊഴിവാക്കുവാന്‍ തദ്ദേശവാസികളോട് ആവശ്യപ്പെട്ടു. അതുപോലെ പലയിടങ്ങളിലും ജനക്കൂട്ടം തിങ്ങിനിറഞ്ഞതോടെ അവിടങ്ങളിലേക്കുള്ള യാത്രയൊഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസും രംഗത്തിറങ്ങി. ലണ്ടനില്‍ നിന്നും പോര്‍ട്സ്മൗത്തിലേക്ക് പോകുന്ന എ 3 ഇന്നലെ അടച്ചിട്ടു. തേഴ്സ്ലിയില്‍ ഒരു ലോറിയില്‍ അഗ്‌നിബാധ ഉണ്ടായതിനെ തുടര്‍ന്നാണിത്.

ഇന്നലെ ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ താപനിലയായിരുന്നു അനുഭവപ്പെട്ടത്. 2003 ആഗസ്റ്റ് 10ന് കെന്റില്‍ രേഖപ്പെടുത്തിയ 38.5 ഡിഗ്രിയാണ് ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനില. 1990 ആഗസ്റ്റ് മൂന്നിന് ചെല്‍ട്ടന്‍ഹാമില്‍ രേഖപ്പെടുത്തിയ 37.1 ആണ് രണ്ടാമത്തെ ഏറ്റവും കൂടിയ താപനില.

ബീച്ചുകളിലും മറ്റ് തുറസ്സായ സ്ഥലങ്ങളിലും തടിച്ചുകൂടിയതുപോലെ പബ്ബുകളിലും ഇന്നലെ അഭൂതപൂര്‍വ്വമായ തിരക്കനുഭവപ്പെട്ടു. സാമൂഹിക അകലം പാലിക്കാതെ ആയിരങ്ങളാണ് വിവിധ പബ്ബുകളില്‍ തടിച്ചുകൂടിയത്. വഴിയരികിലും കൂട്ടം കൂടിനിന്ന് സ്വകാര്യ സംഭാഷണങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ജനക്കൂട്ടം സര്‍കാര്‍ നിയന്ത്രണങ്ങളൊക്കെ മറന്നതുപോലെയാണ് പെരുമാറിയിരുന്നത്. പലയിടങ്ങളിലും തിരക്ക് കുറയ്ക്കുവാനായി യാത്രകള്‍ ഒഴിവാക്കുവാന്‍ ജനങ്ങളോട് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. പോലീസും ഇത്തരത്തിലുള്ള നിര്‍ദ്ദേശം മുന്നോട്ട് വച്ചിരുന്നു.

ബ്രിട്ടന്റെ പല ഭാഗത്തും കൊറോണ വ്യാപനം ശക്തിപ്രാപിച്ചതോടെ കൂടുതല്‍ ഇടങ്ങളില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരിക്കുകയാണ്. അതുപോലെ മറ്റുപല യൂറോപ്യന്‍ രാജ്യങ്ങളിലും കൊറോണയുടെ രണ്ടാം വരവ് ദൃശ്യമായിരിക്കുകയാണ്. നോര്‍ത്ത് ഓഫ് ഇംഗ്ലണ്ടിലെ ഏകദേശം 4.5 ദശലക്ഷം ആളുകള്‍ക്ക് തങ്ങളുടെ കുടുംബത്തിന് വെളിയിലുള്ളവരെ സ്വന്തം വീട്ടിലും ഗാര്‍ഡനിലും വിളിച്ചു വരുത്തുവാന്‍ പോലുമാകാത്ത വിധം നിയന്ത്രണങ്ങള്‍ ഇന്നു മുതല്‍ നിലവില്‍ വരികയാണ്. ഈ സാഹചര്യത്തിലാണ്, തീര്‍ത്തും നിരുത്തരവാദപരമായി, സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്ക് പുല്ലുവില കല്‍പിച്ച് ജനക്കൂട്ടം തെരുവിലിറങ്ങിയത്. ഇത് കൊവിഡ് വ്യാപനം വീണ്ടും ശക്തമാക്കിയേക്കും എന്ന ആശങ്കയുണര്‍ന്നിട്ടുണ്ട്.

ഫ്രാന്‍സില്‍ നിന്നും സ്പെയിനില്‍ നിന്നു വടക്കോട്ട് ഒഴുകുന്ന ഉഷ്ണവായുവിന്റെ പ്രവാഹമാണ് ഇപ്പോള്‍ അന്തരീക്ഷോഷ്മാവ് വര്‍ദ്ധിക്കുവാന്‍ കാരണം അതുകൊണ്ട് തന്നെ ബീച്ചുകളിലും മറ്റ് തുറസായ സ്ഥലങ്ങളിലും ഒത്തുകൂടുന്നവര്‍ സണ്‍ ക്രീം, തൊപ്പി തുടങ്ങിയ മുന്‍കരുതലുകള്‍ എടുക്കണമെന്ന് നേരത്തേ നിര്‍ദ്ദേശം വന്നിരുന്നു. എന്നാല്‍ ഈ ഉഷ്ണതരംഗത്തിന് അധികം ആയുസ്സുണ്ടാകില്ല എന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. ഞായറാഴ്ച്ച മുതല്‍ അന്തരീക്ഷം തണുക്കുവാന്‍ ആരംഭിക്കും. പലയിടങ്ങളിലും 24 മണിക്കൂറിനുള്ളില്‍ മഴ എത്തുമെന്നും പ്രവചനമുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category