1 GBP = 98.20 INR                       

BREAKING NEWS

എല്ലാവര്‍ക്കും 6000 പൗണ്ട് വെറുതെ നല്‍കാന്‍ ഒരുങ്ങി നിക്കോള സ്റ്റര്‍ജന്‍; സ്‌കോട്ട്ലന്റില്‍ താമസിക്കുന്ന മലയാളികള്‍ക്കും ലോട്ടറി അടിച്ചേക്കും; പുതിയ യൂണിവേഴ്സല്‍ ഇന്‍കം പദ്ധതി സ്‌കോട്ടിഷുകാരെ തുണയ്ക്കുമ്പോള്‍

Britishmalayali
kz´wteJI³

തൊഴിലെടുക്കുവാന്‍ യോഗ്യമായ പ്രായത്തിലുള്ള ഓരോ സ്‌കോട്ട്ലാന്‍ഡ് പൗരനും ഒരു പുതിയ യൂണിവേഴ്സല്‍ ബേസിക് ഇന്‍കം പദ്ധതിക്ക് കീഴെ 6,000 പൗണ്ട് വരെ കിട്ടിയേക്കാവുന്ന ഒരു സാഹചര്യം ഉണ്ടാകുന്നു. പൗരന്മാരുടെ സാഹചര്യം എന്തുതന്നെയായാലും, ഉറപ്പായ ഈ പണം ഓരോ പൗരനിലും എത്തിക്കാന്‍ ഉറപ്പിച്ച് തന്നെയാണ് നിക്കോള സ്റ്റര്‍ജന്‍. സോഷ്യല്‍ ജസ്റ്റിസ് ആന്‍ഡ് ഫെയര്‍നെസ്സ് കമ്മീഷന്റെ ഒരു പഠന റിപ്പോര്‍ട്ടിലാണ് എല്ലാവര്‍ക്കും മിനിമം വേതനം ഉറപ്പക്കാനുള്ള ''എ സെക്യുര്‍ ഇന്‍കം ഫോര്‍ ഓള്‍'' എന്ന പദ്ധതിയെ കുറിച്ച് പറയുന്നത്.

ഈ പദ്ധതി സ്‌കോട്ട്ലാന്‍ഡില്‍ നടപ്പാക്കാനുള്ള വിവിധ മാര്‍ഗ്ഗങ്ങളെ കുറിച്ച് ഈ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നിലവിലുള്ള യൂണിവേഴ്സല്‍ ക്രെഡിറ്റിനൊപ്പം ഇത് നടപ്പാക്കാവുന്നതാണ്. അതേ സമയം അതിന് പകരമായി ഈ പദ്ധതി നടപ്പിലാക്കണം എന്നൊരു നിര്‍ദ്ദേശവും ഈ റിപ്പോര്‍ട്ട് മുന്നോട്ടു വയ്ക്കുന്നു. എന്നാല്‍, അത്തരമൊരു സാഹചര്യത്തില്‍ ഡിസബിലിറ്റി, ബെനഫിറ്റ്, ഹൗസിംഗ് ബെനഫിറ്റ്, ചൈല്‍ഡ് കെയര്‍ സപ്പോര്‍ട്ട്, ഇന്‍കപ്പാസിറ്റി ബെനഫിറ്റ് എന്നിവ നിലനിര്‍ത്തണമെന്നും ആവശ്യപ്പെടുന്നു.

മൂന്നാമത്തെ മാര്‍ഗം, നിലവിലുള്ള ടാക്സ് ആന്‍ഡ് ബെനഫിറ്റ് സിസ്റ്റത്തിലൂടെ ആദ്യ അടിസ്ഥാന വരുമാനത്തിനുള്ള ധനസമഹരണം നടത്തണമെന്നതാണ് ഇതിന് യുകെ ടാക്സില്‍ 28 ബില്ല്യണ്‍ പൗണ്ടിന്റെ വര്‍ദ്ധനവ് ആവശ്യമായി വരും. നാലാമതൊരു മാതൃക പറയുന്നത്, സിറ്റിസണ്‍ വെല്‍ത്ത് ഫണ്ട് എന്നൊരു സഹായനിധി രൂപീകരിച്ച് അതില്‍നിന്നും ബേസിക് ഇന്‍കം പദ്ധതിയിലേക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ധനസഹായം ഉറപ്പു വരുത്തുക എന്നതാണ്. ഈ ധനസഹായ നിധി രൂപീകരിക്കുവാന്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വായ്പ എടുക്കുകയും അതുപോലെ പൊതുമേഖലാ ധനത്തില്‍ ചിലത് വക മാറ്റി എടുക്കുകയും ചെയ്യാം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ പദ്ധതി നിലവില്‍ വന്നാല്‍, എല്ലാ മുതിരന്ന പൗരന്മാര്‍ക്കും പ്രതിവാരം 80 പൗണ്ട് വരെ ലഭിക്കും. ഇത് നിലവില്‍ ഉള്ള വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കില്ല. അതുപോലെ 65 വയസ്സ് കഴിഞ്ഞവര്‍ക്ക് പ്രതിവാരം 180 പൗണ്ടും കുട്ടികള്‍ക്ക് 50 പൗണ്ടും ലഭിക്കും. അതായത്, 65 വയസ്സില്‍ താഴെയുള്ള ദമ്പതിമാര്‍ക്ക് പ്രതിവര്‍ഷം 6,240 പൗണ്ട് ലഭിക്കും അതേ സമയം രണ്ട് കുട്ടികള്‍ കൂടി ഉണ്ടെങ്കില്‍ ഇത് 13,520 പൗണ്ടായി ഉയരും. ഇതില്‍ അവസാനത്തെ രണ്ട് മാതൃകകള്‍ യുകെ മുഴുവനുമായി നടപ്പിലാക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇത്തരത്തില്‍ ഒരു പദ്ധതി നടപ്പിലായാല്‍ അത് ആരോഗ്യം, ക്ഷേമം, ദാരിദ്ര്യം, അസമത്വം എന്നിവയെ കാര്യക്ഷമമായി സ്വാധീനിക്കും എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ലോകം മുഴുവന്‍ പ്രതിസന്ധിയെ തരണം ചെയ്ത്, പൂര്‍വ്വ സ്ഥിതിയിലേക്ക് പോകാന്‍ തത്രപ്പെടുമ്പോള്‍, സ്‌കോട്ട്ലാന്‍ഡ് അവര്‍ക്ക് മാതൃകയാവുകയാണെന്നാണ് ഈ റിപ്പോര്‍ട്ടിനെ കുറിച്ച് പൊതുവേയുള്ള വിലയിരുത്തല്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category