1 GBP = 98.20 INR                       

BREAKING NEWS

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ ആദ്യശനിയാഴ്ച ധ്യാനവും ആരാധനയും ഇന്നു മുതല്‍

Britishmalayali
ഫാ. ടോമി എടാട്ട്

ബര്‍മിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ ആദ്യശനിയാഴ്ച ധ്യാനത്തിന് തുടക്കമാകുന്നു. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ ഇന്ന് ശനിയാഴ്ച മുതല്‍ എല്ലാ ആദ്യശനിയാഴ്ചകളിലും രാവിലെ 10 മണിമുതല്‍ വൈകിട്ട് അഞ്ചു മണി വരെയായിരിക്കും ആരാധനയും ധ്യാനവും നടക്കുക.  

വിശുദ്ധ കുര്‍ബാന, തിരുമണിക്കൂര്‍ ആരാധന, കരുണക്കൊന്ത, ജപമാല, ദൈവവചനപ്രഘോഷണം എന്നീ രീതിയിലാണ് ആദ്യശനിയാഴ്ച ആചരണം ക്രമീകരിച്ചിരിക്കുന്നത്. ഇംഗ്ലീഷിലായിരിക്കും ശുശ്രൂഷകള്‍ നടക്കുക. ബിര്‍മിംഗ്ഹാം സെന്റ്. തെരേസ ദേവാലയത്തില്‍ നിന്നും തത്സമയം സംപ്രേഷണം ചെയ്യുന്ന ഈ പ്രോഗ്രാം രൂപതയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലും ഫേസ്ബുക് പേജിലും ലഭ്യമായിരിക്കും. 

പിതാവിനോടൊപ്പം ഫാ. ആന്റണി പറങ്കിമാലില്‍ വിസി, ഫാ. ജോയ് ചെഞ്ചേരില്‍ എംസിബിഎസ് എന്നിവരും ഈ ശുശ്രൂഷയില്‍ പങ്കുചേരുന്നു. ഈ ശുശ്രൂഷയിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയിച്ചു. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category