1 GBP = 98.20 INR                       

BREAKING NEWS

പി പി മത്തായിയുടെ ദുരൂഹ മരണത്തില്‍ സത്യസന്ധമായ അന്വേഷണം ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട് മലങ്കര ഓര്‍ത്തഡോക്‌സ് സമൂഹം യുകെ യൂറോപ്പ് & ആഫ്രിക്ക

Britishmalayali
സോജി ടി മാത്യു

ലണ്ടന്‍: സീതത്തോട് - കുടപ്പന വനത്തിലെ നിരീക്ഷണ ക്യാമറ നശിപ്പിച്ചു എന്ന സംശയത്തില്‍ കുടുംബാഗങ്ങളുടെ കണ്‍മുമ്പില്‍വച്ചു വനപാലകര്‍ കസ്റ്റഡിയില്‍ എടുത്തു മണിക്കൂറുകള്‍ക്കുശേഷം വീടിനു സമീപമുള്ള കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കുടപ്പന പടിഞ്ഞാറേച്ചരുവില്‍ പി. പി മത്തായി (41) യുടെ മരണത്തില്‍ ദുരൂഹത ഉള്ളതായി തോന്നുന്നുവെന്നും ഇതിനെ കുറിച്ചു സമഗ്രവും നീതിയുക്തവുമായ അന്വേഷണം നടത്താന്‍ അധികാരികള്‍ തയ്യാറായി കുറ്റവാളികളെ ഉടന്‍ അറസ്റ്റുചെയ്യണമെന്നും മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ യുകെ - യൂറോപ്പ് & ആഫ്രിക്ക ഭദ്രാസനത്തിലുള്ള എംഓഎസ് അഥവാ മലങ്കര ഓര്‍ത്തഡോക്‌സ് സമൂഹം വാട്ട്‌സ്ആപ്പ് കൂട്ടായ്മ ആവശ്യപ്പെട്ടു.

മലങ്കര ഓര്‍ത്തഡോക്ള്‍സ് സുറിയാനി ക്രിസ്തിയാനി അസോസിയേഷന്‍ അംഗം കൂടിയായ പി. പി മത്തായിയുടെ വേര്‍പാടിലൂടെ ഭാര്യയും, രണ്ടു മക്കളും, വാര്‍ധക്യത്തിലായ അമ്മയും, രോഗിയായ സഹോദരിയും അടങ്ങുന്ന ചെറു കുടുംബത്തിന്റെ അത്താണിയേയാണ് വന - പാലകരുടെ ക്രൂര കൃത്യത്തിലൂടെ കുടുംബത്തിന് കുടുംബത്തിന് നഷ്ടമായത്.

പരേതന്റെ വേര്‍പാടില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭ മാനേജിങ് കമ്മിറ്റി അംഗങ്ങളും, ഭദ്രാസന കൗണ്‍സില്‍ അംഗവും, മലങ്കര അസോസിയേഷന്‍ അംഗങ്ങളും, ഭദ്രാസന പ്രതിനിധികളും, ഇടവക ഭാരവാഹികളും, അല്‍മായരും ഉള്‍പ്പെടുന്ന എം. ഓ.എസ് അഥവാ മലങ്കര ഓര്‍ത്തഡോക്‌സ് സമൂഹം യുകെ - യൂറോപ്പ് & ആഫ്രിക്ക വാട്ട്‌സ്ആപ്പ് കൂട്ടായ്മ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category