1 GBP = 97.40 INR                       

BREAKING NEWS

വേനല്‍ച്ചൂടില്‍ ഉരുകിയൊലിച്ചു ബ്രിട്ടന്‍; താപനില ഉയര്‍ന്നത് 38 ഡിഗ്രി വരെ; വീട്ടിലിരിക്കാന്‍ കഴിയാതെ മലയാളികള്‍ കൂട്ടത്തോടെ പാര്‍ക്കുകളും മരത്തണലും തേടി പുറത്തിറങ്ങി; ബീച്ചില്‍ പോയവര്‍ കുറവ്; ഹോളിഡേ ഹോമുകള്‍ കൊവിഡ് പരത്താന്‍ കാരണമാകുമെന്ന് സൂചന; ഈദ് ആഘോഷങ്ങള്‍ ചൂടു പിടിക്കവേ വടക്കന്‍ പട്ടണങ്ങള്‍ കൂട്ടത്തോടെ ലോക്ക്ഡൗണിലേക്ക് നീങ്ങുന്നു

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: വേനല്‍ ചൂടില്‍ ബ്രിട്ടന്‍ ഉരുകിയൊലിച്ച ദിവസമാണ് ഇന്നലെ കടന്നു പോയത്. ഈ വര്‍ഷത്തെ ഏറ്റവും ചൂടേറിയ ദിവസം എന്ന് റെക്കോര്‍ഡ് ഇട്ടു ഡെര്‍ബി, ഗ്ലോസ്റ്റര്‍ഷെയര്‍, ലണ്ടന്‍ എന്നിവിടങ്ങളില്‍ ഒക്കെ സൂര്യന്‍ കത്തിജ്വലിച്ചപ്പോള്‍ കേരളത്തില്‍ സൂര്യ താപം ഉണ്ടാകുന്ന ദിവസങ്ങളുടെ ഓര്‍മ്മയാണ് യുകെ മലയാളികള്‍ക്ക് ലഭിച്ചത്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ ദിവസം മാത്രം ലഭിക്കുന്ന ഈ ചൂട് ആസ്വദിക്കാന്‍ തന്നെ ഏറെക്കുറെ മുഴുവന്‍ യുകെ മലയാളികളും കോവിഡ് ഭയം കൈവിട്ടു പുറത്തിറങ്ങിയ കാഴ്ചയും ഇന്നലെ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയിട്ടുണ്ട്.

അടുത്ത മാസം സ്‌കൂളുകള്‍ തുറക്കും എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കെ കഴിഞ്ഞ അഞ്ചു മാസമായി വീട്ടില്‍ കഴിയുന്ന കുട്ടികള്‍ക്ക് പുറത്തിറങ്ങാന്‍ ഉള്ള ഭയം മാറ്റുന്നതിന് കൂടിയാണ് അധികം ആള്‍ത്തിരക്കു ഇല്ലാത്ത സ്ഥലങ്ങള്‍ തേടി മലയാളികള്‍ ഒറ്റയ്ക്കും നാലോ അഞ്ചോ കുടുംബങ്ങള്‍ സഹിതം പാര്‍ക്കുകള്‍, മരത്തണലുകള്‍, കുന്നുകള്‍, പൂന്തോട്ടങ്ങള്‍, ഗ്രാമീണ പട്ടണങ്ങള്‍ എന്നിവയൊക്കെ തേടി എത്തിയത്. അപൂര്‍വം ആളുകള്‍ മാത്രമാണ് ബീച്ചിലും മറ്റു ആള്‍ത്തിരക്കുള്ള വിനോദ കേന്ദ്രങ്ങളിലും എത്തിയത്. 

ലണ്ടന്‍, ഗ്ലോസ്റ്റര്‍ഷെയര്‍, ഡെര്‍ബി തുടങ്ങി പലയിടത്തും ഇന്നലെ ഉച്ചക്ക് ഒരുമണിയോടെ താപനില 38 ഡിഗ്രി വരെയായി ഉയര്‍ന്നതായി വിവിധ ഇടങ്ങളില്‍ നിന്നായി ബ്രിട്ടീഷ് മലയാളി വായനക്കാര്‍ നല്‍കിയ റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു / ശരാശരി താപനില എല്ലായിടത്തും മുപ്പതിന് മുകളില്‍ ആയിരുന്നു താനും.
പലയിടത്തും രാവിലെ ഒന്‍പതിന് തന്നെ ശക്തമായ ചൂട് അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. പലയിടത്തും ചൂട് ഉയര്‍ന്നപ്പോള്‍ ഓടിക്കൊണ്ടിരുന്ന കാറുകള്‍ക്ക് കൂളന്റ് വറ്റി തീപിടുത്തം ഉണ്ടായതായും റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എം 5 മോട്ടര്‍വെയില്‍ ഒരു കുടുംബം സഞ്ചരിച്ച കാര്‍ ഇത്തരത്തില്‍ കത്തിയതിനെ തുടര്‍ന്ന് മണിക്കൂറുകളാണ് ഗതാഗത സ്തംഭനം നേരിട്ടത്. 

രാവിലെ മുതല്‍ കടകളില്‍ സോഫ്റ്റ് ഡ്രിങ്ക്, തണ്ണിമത്തന്‍, ഐസ് ക്രീം എന്നിവയുടെ കച്ചവടം പൊടിപൊടിക്കുക ആയിരുന്നു. മിക്കയിടത്തും ഇവയൊക്കെ ഉച്ചയോടെ തീരുകയും ചെയ്തു. മലയാളികള്‍ നാരങ്ങാ വെള്ളവും മോര് കലക്കിയതും കുടിച്ചാണ് ദാഹം ശമിപ്പിച്ചത്.

വൈകുന്നേരങ്ങളില്‍ മിക്കയിടത്തും ബാര്‍ബിക്യൂ പാര്‍ട്ടികളും സജീവമായി. ബാറുകളുടെ മുറ്റം ബിയര്‍ കഴിക്കാനെത്തിയവരെ കൊണ്ട് നിറഞ്ഞു കവിയുകയും ചെയ്തു. എങ്ങനെയും ചൂടിനെ തോല്‍പിക്കാന്‍ ഉള്ള തത്രപ്പാടില്‍ ബീച്ചുകളില്‍ നിന്നും തിരിയാന്‍ ഇടം ഇല്ലാത്ത വിധം ജനം നിറഞ്ഞു കവിയുക ആയിരുന്നു. 

അതിനിടെ ഹോട്ടലും ഫാം ഹൗസുകളും തല്ക്കാലം ഒഴിവാക്കുന്നതാണ് ബുദ്ധി എന്ന് സൂചന നല്‍കും വിധം കഴിഞ്ഞ ദിവസങ്ങളില്‍ അവധികാലം ആഘോഷിക്കാന്‍ ഇറങ്ങിയ ഏതാനും മലയാളി കുടുംബങ്ങള്‍ കോവിഡ് പോസിറ്റീവ് ആയാണ് മടങ്ങി വീട്ടില്‍ എത്തിയത് എന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് പ്രശസ്തമായ ടൂറിസ്റ്റു പ്രദേശം കൂടിയായ വടക്കന്‍ പട്ടണത്തില്‍ നിന്നും ലഭിക്കുന്നത്.

ഒരു വീട്ടിലെ അഞ്ചു അംഗങ്ങളും ഇപ്പോള്‍ കൊവിഡ് പോസിറ്റീവ് ആയി വീട്ടില്‍ ഐസലേഷനില്‍ കഴിയുകയാണ്. ഇവര്‍ അടുത്ത ദിവസങ്ങളില്‍ ഒരു ഫാം ഹൗസ് സന്ദര്‍ശനം നടത്തിയതായി സൂചനയുണ്ട്. അതിനിടെ വടക്കന്‍ പട്ടണങ്ങളില്‍ കൊവിഡ് പടരുന്ന സൂചന നല്‍കി സര്‍ക്കാര്‍ കൂടുതല്‍ പട്ടണങ്ങളില്‍ ലോക് ഡൗണ്‍ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. ഇവിടങ്ങളില്‍ വീടുകളില്‍ അതിഥികളെ സ്വീകരിക്കുന്നതിനും പ്രാദേശിക കൗണ്‍സിലുകള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട് . 

ലെസ്റ്റര്‍, ബ്ലാക്ക്‌ബേണ്‍, ബെഡ്ഫോര്‍ഡ്ഷയര്‍ എന്നീ സ്ഥലങ്ങള്‍ക്ക് പിന്നാലെ പുതുതായി വടക്കന്‍ പട്ടണങ്ങളായ മാഞ്ചസ്റ്റര്‍, ലങ്കാഷെയര്‍, വെസ്റ്റ് യോര്‍ക് ഷെയര്‍ എന്നിവിടങ്ങളിലാണ് പുതുതായി ലോക്ഡൗണ്‍ നിലവില്‍ വന്നിരിക്കുന്നത്. ഈ പ്രദേശങ്ങളിലേക്ക് അനാവശ്യ യാത്രകള്‍ ഒഴിവാക്കണം എന്നാണ് സര്‍ക്കാര്‍ നിര്‍ദേശം ഹോളിഡേ യാത്രകളോ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ സന്ദര്‍ശിക്കാന്‍ ഉള്ള യാത്രകളോ ഒഴിവാക്കണമെന്ന കര്‍ശന നിര്‍ദേശവും പുറത്തു വന്നു കഴിഞ്ഞു.
ഈ പ്രദേശങ്ങളില്‍ ശക്തമായ മുസ്ലിം സാന്നിധ്യം ഉള്ളതിനാല്‍ ഈദ് പെരുന്നാള്‍ പ്രമാണിച്ചു ജനങ്ങള്‍ കൂട്ടമായി പുറത്തിറങ്ങും എന്ന ചിന്തയും താല്‍ക്കാലിക ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തിനു സര്‍ക്കാരിനെ പ്രേരിപ്പിച്ച ഘടകമാണ്. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category