1 GBP = 96.00 INR                       

BREAKING NEWS

മെറിന്‍ വാശിക്കാരിയും ഫിലിപ്പ് ദേഷ്യക്കാരനുമാ യിരുന്നു; ഇത് ചെറിയ പ്രശ്നങ്ങള്‍ വലുതാക്കിയെന്ന് നെവിന്റെ സുഹൃത്ത്; കൊലപാതകിയായ ഭര്‍ത്താവിന് ജയില്‍ മോചനമുണ്ടാകില്ല

Britishmalayali
kz´wteJI³

കൊച്ചി: ന്യുയോര്‍ക്കില്‍ ഭര്‍ത്താവ് കൊന്ന മലയാളി നേഴ്സ് മെറിന്‍ ജോയിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. കൊലപാതകത്തിനു ശേഷം ജീവനൊടുക്കാനുള്ള ഫിലിപ്പിന്റെ ശ്രമം നാടകമാകാമെന്നു മെറിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു. യുഎസില്‍ നിന്നു ലഭിച്ച ചിത്രങ്ങള്‍ പ്രകാരം കൈത്തണ്ടയുടെ മുകള്‍ ഭാഗത്ത് അപകടകരമായി മാറാത്ത ഭാഗത്താണു മുറിവുകള്‍. ഇതു മനഃപൂര്‍വം കേസ് വഴിതെറ്റിക്കാന്‍ സൃഷ്ടിച്ചവയാകാമെന്നു ബന്ധുക്കള്‍ പറയുന്നു. യുഎസിലെ മയാമി കോറല്‍ സ്പ്രിങ്സ് ബ്രൊവാഡ് ഹെല്‍ത്ത് ഹോസ്പിറ്റലിലെ നഴ്സായിരുന്ന മെറിന്‍ ജോയി (27) ചൊവ്വാഴ്ചയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഫിലിപ് മാത്യു (നെവിന്‍ 34) അറസ്റ്റിലാണ്. മോനിപ്പള്ളി ഊരാളില്‍ വീട്ടില്‍ താമസിക്കുന്ന പിറവം മരങ്ങാട്ടില്‍ ജോയിമേഴ്സി ദമ്പതികളുടെ മകളാണു മെറിന്‍ ജോയി.

മെറിനെ ഒന്നിലേറെ തവണ കുത്തുകയും നിലത്തു വീണ മെറിന്റെ ദേഹത്തു കൂടി കാര്‍ കയറ്റുകയും ചെയ്തതു പ്രതിയുടെ കരുതിക്കൂട്ടിയുള്ള ആക്രമണത്തിന്റെ തെളിവാണെന്ന് അസിസ്റ്റന്റ് സ്റ്റേറ്റ് അറ്റോര്‍ണി എറിക് ലിന്‍ഡര്‍ അമേരിക്കന്‍ മാധ്യമമായ ലോക്കല്‍ ടെന്‍ ഡോട്ട്കോമിനോടു പറഞ്ഞു. ഇയാള്‍ കുറ്റസമ്മതം നടത്തിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫസ്റ്റ് ഡിഗ്രി കൊലയില്‍ നിന്ന് രക്ഷപ്പെടാനാണ് ആത്മഹത്യാ ശ്രമമെന്നാണ് ആരോപണം. മനപ്പൂര്‍വ്വം ആലോചിച്ചുറപ്പിച്ച് ആസൂത്രണം ചെയ്ത് നടത്തുന്ന കൊലപാതകങ്ങളാണ് ഫസ്റ്റ് ഡിഗ്രി കൊലപാതകം. വധശിക്ഷയോ പരോള്‍ ലഭിക്കാത്ത ജീവപര്യന്തം തടവോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണു ഫസ്റ്റ് ഡിഗ്രി മര്‍ഡര്‍. എന്നാല്‍ സെക്കന്റ് ഡിഗ്രി കൊലപാതകത്തിന് പരോള്‍ ലഭിക്കും. ഇതിന് വേണ്ടിയാണ് ആത്മഹത്യാ നാടകം കളിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

ഭര്‍ത്താവിന്റെ ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോകുന്ന സമയത്ത് തന്നെ കുത്തിയതും വണ്ടി കയറ്റിയതും ഫിലിപ് മാത്യു (നെവിന്‍) ആണെന്നു മെറിന്‍ വ്യക്തമായി പൊലീസിനോടു പറഞ്ഞിരുന്നു. ഇതാണ് മരണമൊഴി. ഇത് ആംബുലന്‍സിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ദേഹത്തെ ക്യാമറയില്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നും പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 2018ലും 2019 ജൂലൈ 19നും മെറിന്‍ നെവിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും കോറല്‍ സ്പ്രിങ്സ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. മെറിന്റെ മൃതദേഹം നാളെ മരണാനന്തര ചടങ്ങുകള്‍ക്കായി അമേരിക്കയിലുള്ള ബന്ധുക്കള്‍ ഏറ്റുവാങ്ങും. ഫ്ളോറിഡ ഡേവിയിലെ ജോസഫ് എ. സ്‌കെറാനോ ഫ്യൂണറല്‍ ഹോമിലാണു ബന്ധുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും അന്ത്യോപചാരം അര്‍പ്പിക്കാന്‍ സൗകര്യമൊരുക്കുന്നത്.

അന്ത്യോപചാര ചടങ്ങുകള്‍ക്കു ശേഷം തിങ്കളാഴ്ച തന്നെ മൃതദേഹം ന്യൂയോര്‍ക്കില്‍ എത്തിക്കും. ഇവിടെ നിന്ന് ഇന്ത്യയിലേക്കു കൊണ്ടുവരാനുള്ള നടപടികള്‍ ആരംഭിക്കും. അടുത്ത ആഴ്ച അവസാനത്തോടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഇന്നലെ മെറിന്റെ പിതാവ് ജോയിയുമായി വിഡിയോ കോളില്‍ സംസാരിച്ചു. മൃതദേഹം മയാമിയില്‍ നിന്ന് ന്യൂയോര്‍ക്കില്‍ എത്തിച്ച ശേഷം ആദ്യ വിമാനത്തില്‍ത്തന്നെ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നു മുരളീധരന്‍ വീട്ടുകാര്‍ക്ക് ഉറപ്പു നല്‍കി. മോനിപ്പള്ളി തിരുഹൃദയ ദേവാലയത്തില്‍ സംസ്‌കാരച്ചടങ്ങുകള്‍ നടത്താനാണ് വീട്ടുകാരുടെ തീരുമാനം.

നെവിന്റെ സുഹൃത്തുകൊലയെ പറ്റി പറയുന്നത് ഇങ്ങനെ
എല്ലാം സംസാരിച്ച് തീര്‍ക്കണം, ഇനി ഒരുമിച്ച് ജീവിക്കണം- മെറിനെ കാണാന്‍ പോകുന്നതിന് മുമ്പ് ഭര്‍ത്താവ് നിവിന്‍ എന്ന ഫിലിപ്പ് മാത്യു സുഹൃത്തുക്കളെ വിളിച്ച് പറഞ്ഞതിങ്ങനെയാണെന്ന് റിപ്പോര്‍ട്ട്. കുഞ്ഞിനെ കാണാതിരുന്നിട്ട് ഒരുപാട് വിഷമമുണ്ടെന്നും പറഞ്ഞു. പക്ഷേ, പിറ്റേദിവസം എന്താണ് സംഭവിച്ചതെന്ന് കൃത്യമായി ഞങ്ങള്‍ക്കറിയില്ല. മെറിന്‍ വഞ്ചിച്ചെന്നാണ് ഫിലിപ്പ് പൊലീസിന് നല്‍കിയ മൊഴി. പക്ഷേ, അത് എന്താണെന്നോ ഏതാണെന്നോ ഞങ്ങള്‍ക്കറിയില്ല'- പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത സുഹൃത്ത് വിശദീകരിച്ചുവെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. മകളെ കാണാന്‍ പറ്റാത്തതില്‍ ഫിലിപ്പ് മാനസികമായി ഏറെ തളര്‍ന്നിരുന്നതായും സുഹൃത്ത് പറഞ്ഞു. പലപ്പോഴും ഉറക്കം പോലും കിട്ടുന്നില്ലെന്ന് പറഞ്ഞ് വിളിച്ചിരുന്നു. കുഞ്ഞിനും മെറിനുമൊപ്പവും ജീവിക്കാന്‍ എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്നും പറഞ്ഞു. മെറിനോടും വീട്ടുകാരോടും ചെയ്തതിനെല്ലാം മാപ്പ് ചോദിച്ചിരുന്നു. പക്ഷേ, എന്തുകൊണ്ടോ പ്രശ്നങ്ങള്‍ക്ക് പരിഹാരമായില്ല. ഫിലിപ്പ് ലഹരിക്ക് അടിമയാണെന്നും സ്ഥിരം മദ്യപാനിയാണെന്നുമുള്ള ആരോപണങ്ങള്‍ തീര്‍ത്തും തെറ്റാണെന്നും സുഹൃത്ത് വ്യക്തമാക്കിയതായി മാതൃഭൂമി പറയുന്നു.

ഒരിക്കലും ന്യായീകരിക്കാന്‍ കഴിയാത്ത കൃത്യം തന്നെയാണ് അവന്‍ ചെയ്തത്. പക്ഷേ, അവന്‍ മാനസികരോഗിയാണെന്നും ലഹരിക്ക് അടിമയാണെന്നും വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുന്നത് ദുഃഖകരമാണ്. കഴിഞ്ഞ 20 വര്‍ഷത്തിലേറായി അവനെ എനിക്കറിയാം. അവന്‍ വളരെ വിരളമായേ മദ്യപിക്കാറുള്ളുവെന്നും സുഹൃത്ത് പറഞ്ഞുവെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട്. 2016 ജൂലായ് 30-നാണ് ഫിലിപ്പും മെറിനും വിവാഹിതരാകുന്നത്. പ്ലസ്ടു പഠനം നാട്ടില്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ഫിലിപ്പ് അമേരിക്കയിലെ മാതാപിതാക്കളുടെ അടുത്തേക്ക് പോയത്. പിന്നീട് അവിടെ പഠനവും ജോലിയും തുടര്‍ന്നു. വൈവാഹിക വെബ്സൈറ്റിലൂടെയാണ് നഴ്സായ മെറിന്റെ വിവാഹാലോചന വരുന്നത്. വീട്ടുകാരെല്ലാം ചേര്‍ന്ന് നടത്തിയ വിവാഹം. പിന്നാലെ മെറിനുമായി അമേരിക്കയിലേക്ക് പോയി-മെറിനോട് അടുപ്പമുള്ളവര്‍ വിവാഹത്തെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്.

മെറിന്‍ അല്പം വാശിക്കാരിയും ഫിലിപ്പ് ദേഷ്യക്കാരനുമായിരുന്നു. ഇത് ചെറിയ പ്രശ്നങ്ങള്‍ പോലും വലുതാകാന്‍ കാരണമായി. അടുത്തിടെ നാട്ടിലെത്തിയപ്പോള്‍ വിമാനത്താവളത്തില്‍വെച്ച് ഇരുവരും വഴക്കിട്ടിരുന്നു. ഫിലിപ്പ് ഏര്‍പ്പാടാക്കിയ ടാക്സി വരാന്‍ താമസിച്ചതിന്റെ പേരിലായിരുന്നു ആ വഴക്ക്. അവസാനം നാട്ടില്‍ വന്ന സമയത്താണ് മെറിനും കുടുംബവും ഫിലിപ്പിനെതിരേ ചങ്ങനാശ്ശേരി പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ തന്നോട് മെറിന്‍ വെറുതെ വഴക്കിടുകയാണെന്നും മനഃപൂര്‍വ്വം കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്നുമാണ് ഫിലിപ്പ് ഇതേക്കുറിച്ച് പറഞ്ഞത്. മെറിന്റെ ഒരു ബന്ധും ഫിലിപ്പിനെ വിളിച്ച് ഇക്കാര്യം സൂചിപ്പിച്ചതായും അന്ന് പറഞ്ഞിരുന്നു. ദമ്പതിമാര്‍ക്കിടയിലെ പ്രശ്നങ്ങളില്‍ ഇരുവീട്ടുകാരും ചര്‍ച്ചയൊക്കെ നടത്തിയിരുന്നു. ഒന്നും പരിഹാരമായില്ല. ഇതിനിടെ കേസില്‍ കുടുങ്ങുമെന്ന് ഭയന്നാണ് ഫിലിപ്പ് നേരത്തെ തന്നെ അമേരിക്കയിലേക്ക് മടങ്ങിപ്പോയത്. ജനുവരിയില്‍ മെറിനും അമേരിക്കയില്‍ തിരിച്ചെത്തി.

ഇതിനുശേഷം മെറിനും ഫിലിപ്പും പലപ്പോഴും ഫോണില്‍ സംസാരിച്ചിരുന്നു. എന്നാല്‍ ഫോണില്‍ സംസാരിക്കുന്ന കാര്യം വീട്ടുകാരോ മറ്റോ അറിയരുതെന്ന് മെറിന്‍ ഫിലിപ്പിനോട് പറഞ്ഞിരുന്നു. പ്രശ്നം വഷളാക്കുന്നത് മെറിന്റെ വീട്ടുകാരാണെന്നായിരുന്നു ഫിലിപ്പിന്റെ ആരോപണം. മെറിന്റെ വീട്ടുകാരോടും ഫിലിപ്പ് ദേഷ്യപ്പെട്ടാണ് സംസാരിച്ചിരുന്നത്. മെറിനെ അവരുടെ വീട്ടുകാരുമായി ഫോണില്‍ സംസാരിക്കാന്‍ പോലും അനുവദിച്ചിരുന്നില്ലെന്നും നെവിന്റെ സുഹൃത്തുക്കള്‍ പറയുന്നു. ഫിലിപ്പ്-മെറിന്‍ ദമ്പതികളുടെ ഏകമകള്‍ നോറ നാട്ടില്‍ മെറിന്റെ വീട്ടിലാണ്.

ഫിലിപ്പ് നിരന്തരമായി മെറിനെ ഉപദ്രവിച്ചിരുന്നതായാണ് മെറിന്റെ ബന്ധുക്കളുടെ ആരോപണം. മെറിന്‍ ജോലികഴിഞ്ഞ് വരുമ്പോള്‍ വീട് അടച്ചുപൂട്ടിയിരിക്കുന്നതും പതിവായിരുന്നു. അമേരിക്കയിലാവുമ്പോള്‍ ഒരിക്കല്‍ പൊലീസിനെ വിളിച്ചാണ് മെറിന്‍ വീടിനകത്തേക്ക് പ്രവേശിച്ചത്. ഉറങ്ങിപ്പോയെന്നായിരുന്നു അന്ന് ഫിലിപ്പ് പൊലീസിനോട് പറഞ്ഞത്. കഴിഞ്ഞ തവണ ഇരുവരും നാട്ടിലെത്തിയപ്പോളും പ്രശ്നങ്ങളുണ്ടായി. തുടര്‍ന്ന് മെറിന്‍ പൊലീസില്‍ പരാതി നല്‍കി. വിവാഹമോചനത്തിനുള്ള നീക്കങ്ങളും ആരംഭിച്ചു. ഇതിനിടെയാണ് കൊലപാതകം.


 

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category