1 GBP = 97.40 INR                       

BREAKING NEWS

ഹൈദരാബാദില്‍ അറസ്റ്റിലായ ഭീകരന്റെ ഡയറിയില്‍ 'കറുത്ത കുപ്പായമണിഞ്ഞ കേരള വനിത'യെക്കുറിച്ചുള്ള പരമാര്‍ശം നിര്‍ണ്ണായകം; സ്വപ്നയുടെ ഫോണിലെ 'ടെലഗ്രാം' ആപ്പില്‍ കണ്ടെടുത്തതും സുപ്രധാന വിവരങ്ങള്‍; വിദേശ ചാരസംഘടനകളുമായുള്ള ബന്ധത്തിലും സ്പെയ്സ് പാര്‍ക്കിലെ ജോലിക്ക് പിന്നില്‍ ചാര ദൗത്യമുണ്ടോ എന്നതിലും അന്വേഷണം; സ്വര്‍ണ്ണ കടത്തില്‍ നിറയുന്നത് തീവ്രവാദ സ്വഭാവം തന്നെ; കനകമലക്കേസും പരിശോധനയില്‍; സ്വപ്നാ സുരേഷിനെ യുഎപിഎയില്‍ തളയ്ക്കാന്‍ എന്‍ഐഎ

Britishmalayali
kz´wteJI³

തിരുവനന്തപുരം: സ്വര്‍ണ്ണ കടത്തില്‍ അറസ്റ്റിലായ സ്വപ്നാ സുരേഷിന് തീവ്രവാദ ബന്ധങ്ങളുണ്ടെന്ന നിലപാടില്‍ ഉറച്ച് എന്‍ഐഎ. സ്വപ്ന സുരേഷ് അയല്‍രാജ്യത്തെ സംഘടനകളുമായി ബന്ധം സ്ഥാപിച്ചിരുന്നെന്നു കണ്ടെത്തി. സ്വപ്നയുടെ മൊബൈല്‍ ഫോണില്‍നിന്നു കണ്ടെടുത്ത വിവരങ്ങള്‍ അതിനിര്‍ണ്ണായകമാണ്. അതുകൊണ്ട് തന്നെ കേസില്‍ യുഎപിഎ നിലനില്‍ക്കുമെന്നാണ് എന്‍ഐഎയുടെ നിലപാട്. നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയതിലെ തീവ്രവാദ ബന്ധത്തെക്കുറിച്ച് എന്‍.ഐ.എയുടെ സ്‌പെഷല്‍ ടീം നടത്തുന്ന അന്വേഷണം കേരളത്തിനു പുറത്തേക്കും വ്യാപിപ്പിക്കുകയാണ്. അറസ്റ്റിലായ ചിലരുടെ ഫോണുകളില്‍നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ദേശവിരുദ്ധ പ്രവര്‍ത്തനത്തിനു ഹൈദരാബാദില്‍ അറസ്റ്റിലായ ഒരാളുടെ ഡയറിയില്‍ 'കറുത്ത കുപ്പായമണിഞ്ഞ കേരള വനിത'യെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു. ഇത് സ്വപ്നായാണെന്ന വിലയിരുത്തിലിലാണ് എന്‍ഐഎ. ഇതാണ് സ്വര്‍ണ്ണ കടത്ത് കേസില്‍ എന്‍ഐഎ അന്വേഷണത്തിനുള്ള കാരണം. സ്വപ്നയുടെ ഫോണിലെ 'ടെലഗ്രാം' ആപ്പില്‍നിന്നു കണ്ടെടുത്ത വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിദേശ ചാരസംഘടനകളുമായുള്ള ബന്ധം, കൂട്ടിയിണക്കിയ കണ്ണികള്‍ എന്നിവയെപ്പറ്റിയും അന്വേഷണമുണ്ടാകും. സ്പെയ്സ് പാര്‍ക്കിലെ ജോലിക്ക് പിന്നില്‍ ചാര ദൗത്യമുണ്ടോ എന്നും പരിശോധിക്കും.

സ്വര്‍ണ്ണ കടത്ത് പണം കേരളത്തിന് പുറത്ത് തീവ്രവാദ പ്രവര്‍ത്തനത്തിന് പോയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഇസ്ലാമിക് സ്റ്റേറ്റിന് (ഐ.എസ്) കേരളത്തിലും കര്‍ണാടകയിലും ആഴത്തില്‍ വേരോട്ടമുണ്ടെന്ന യു.എന്‍. റിപ്പോര്‍ട്ടും നിര്‍ണ്ണായകമാണ്. ഐ.എസിന് പാക് ചാരസംഘടന ഐ.എസ്ഐയുമായി പൊക്കിള്‍ക്കൊടി ബന്ധമാണുള്ളത്. പ്രതികളായ ഫൈസല്‍ ഫരീദിനും റബിന്‍സിനും നേരത്തേ എന്‍.ഐ.എ. അന്വേഷിച്ച കനകമല ഐ.എസ്. കേസില്‍ പിടിയിലായ ചിലരുമായി ബന്ധമുണ്ട്.ു കസ്റ്റഡിയിലുള്ള കെ.ടി. റമീസ് ഇക്കാര്യം വെളിപ്പെടുത്തിയെന്നാണു വിവരം. ഇതും ഗൗരവത്തോടെ എന്‍ഐഎ പരിശോധിക്കും.

പല കേസുകളിലായി പിടിക്കപ്പെട്ടവരുടെ കേസ് നടത്തിപ്പിനും കുടുംബങ്ങളുടെ ചെലവിനും സംഘടനാ പ്രവര്‍ത്തനത്തിനും മറ്റുമായാണ് സ്വര്‍ണക്കടത്തു പണം വിനിയോഗിക്കുന്നത്. ഇതിനായി വിദേശത്തു പിരിക്കുന്ന പണമാണു സ്വര്‍ണമായും ഹവാലയായും ഇന്ത്യയിലെത്തിക്കുന്നത്. ഫൈസലും റബിന്‍സും ദുബായിലെ അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. ഇവിടേക്കു കയറ്റിവടുന്നതിനു തടസമാകുന്ന തരത്തില്‍ അവര്‍ക്കെതിരേ കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്നു വിദേശകാര്യ മന്ത്രാലയം വഴി യു.എ.ഇ. അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനിടെ യു.എ.യിലേക്കു മടങ്ങിയ തിരുവനന്തപുരം കോണ്‍സുലേറ്റ് അറ്റാഷെ റാഷിദ് ഖമീസ് അല്‍ ഷമൈലിയുമായി സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഓണ്‍ലൈനില്‍ സംസാരിക്കാന്‍ എന്‍ഐഎ ശ്രമം തുടങ്ങി. യുഎഇ സര്‍ക്കാരിന്റെ അനുമതിക്കായാണ് ശ്രമം. സ്വര്‍ണക്കടത്തില്‍ കോണ്‍സുലേറ്റ് അധികൃതര്‍ക്ക് പങ്കുള്ളതായി എന്‍.ഐ.എക്കു വിവരം ലഭിച്ചിരുന്നു. തനിക്കു പങ്കാളിത്തമുണ്ടെങ്കില്‍ക്കൂടി ഇക്കാര്യം അദ്ദേഹം സമ്മതിക്കുമെന്ന് അന്വേഷണസംഘം പ്രതീക്ഷിക്കുന്നില്ല. യു.എ.ഇയില്‍ കടുത്ത ശിക്ഷ ലഭിക്കുമെന്നതാണു കാരണം.

ഭക്ഷ്യവസ്തുക്കള്‍ അയയ്ക്കാനാണു കോണ്‍സുലേറ്റ് ഓര്‍ഡര്‍ നല്‍കിയിരുന്നതെന്നാണ് അറ്റാഷെയുടെ വാദം. തന്റെ വീട്ടില്‍നിന്നു ബാഗേജ് വന്നിട്ടുണ്ടെന്ന് അറ്റാഷെയാണു കസ്റ്റംസിനെ അറിയിച്ചത്. വിട്ടുകിട്ടാതെ വന്നപ്പോള്‍ തന്നെ വിളിച്ച് ബാഗേജ് എത്തിക്കാന്‍ ആവശ്യപ്പെട്ടെന്നാണു സരിത്തിന്റെ മൊഴി. അറ്റാഷെ ചതിച്ചെന്നാണു സ്വപ്ന ആവര്‍ത്തിക്കുന്നത്. ഒന്നും അറിയില്ലെന്ന സ്വപ്നയുടെ വാദം എന്‍ഐഎ അംഗീകരിക്കുന്നില്ല. സ്വപ്ന സുരേഷ് കള്ളക്കടത്തിനൊപ്പം നിരവധി വന്‍കിട റിയല്‍ എസ്റ്റേറ്റ് - ബിസിനസ് സംരംഭങ്ങളിലും ഇടനിലക്കാരിയായെന്ന് തെളിയിക്കുന്ന രേഖകള്‍ കസ്റ്റംസിന് ലഭിച്ചിരുന്നു. ഇത് സമ്മതിച്ചുകൊണ്ട് സ്വപ്ന മൊഴിയും നല്‍കിയിട്ടുണ്ട്.

സ്വപ്നയുടെ ലോക്കറില്‍ നിന്ന് ലഭിച്ച ഒരു കോടി രൂപയുടെ നിക്ഷേപം അടുത്തിടെ നടന്ന ഒരു ഡീലിന് ലഭിച്ച പ്രതിഫലമാണെന്നാണ് സ്വപ്ന പറയുന്നത്. തിരുവനന്തപുരത്തെ രണ്ട് ബാങ്ക് ലോക്കറുകളില്‍ നിന്നായി ഏതാണ്ട് 1.05 കോടി രൂപയും ഏകദേശം 123 പവന്‍, അതായത് ഒരു കിലോയോളം സ്വര്‍ണാഭരണങ്ങളുമാണ് കണ്ടെത്തിയിട്ടുള്ളത്. സ്വര്‍ണം വിവാഹസമ്മാനം ലഭിച്ചതാണെന്നാണ് സ്വപ്ന മൊഴി നല്‍കിയിരിക്കുന്നത്. ആദ്യത്തെ വിവാഹം കഴിഞ്ഞപ്പോള്‍ അഞ്ച് കിലോ സ്വര്‍ണമുണ്ടായിരുന്നെന്നും വീടുപണിക്കായി കുറച്ച് വിറ്റെന്നുമാണ് സ്വപ്ന പറയുന്നത്. എന്നാലിത് കസ്റ്റംസ് പൂര്‍ണമായും വിശ്വസിക്കുന്നില്ല.

അതേസമയം, ബാങ്ക് ലോക്കര്‍ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് മൊഴി നല്‍കി. സ്വപ്ന സുരേഷിനൊപ്പം ബാങ്കില്‍ ലോക്കര്‍ തുറന്നത് ശിവശങ്കര്‍ പറഞ്ഞിട്ടാണെന്നാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി. സ്വപ്നയും ചാര്‍ട്ടേഡ് അക്കൗണ്ടന്റും ചേര്‍ന്നാണ് തിരുവനന്തപുരം സ്റ്റാച്യുവിലുള്ള ഒരു ബാങ്കില്‍ ലോക്കര്‍ തുറന്നത്. ഈ ലോക്കറില്‍ നിന്നാണ് സ്വര്‍ണ്ണവും പണവും എന്‍ഐഎ കണ്ടെത്തിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category