1 GBP = 98.20 INR                       

BREAKING NEWS

നേഴ്‌സുമാര്‍ ഡോക്ടരുടെ കുറിപ്പടി നോക്കി മരുന്ന് എടുത്ത് നല്‍കുന്ന ഹെല്‍പ്പര്‍മാര്‍; അവര്‍ ശാസ്ത്രത്തിന്റെ അങ്ങേയറ്റം വരെ പഠിച്ച തമ്പുരാട്ടിമാരോ തമ്പുരാന്മാരോ അല്ല; ലാബ് ടെക്‌നീഷ്യന്റെ വിചാരം ജനിതക ശാസ്ത്രജ്ഞന്മാരെന്നും; ചര്‍ദ്ദില്‍ വാരുന്ന അറ്റന്‍ഡര്‍മാരുടെ ഭാവം ഐഎഎസുകാരെന്നും; പാവാട വിസ മോഹിച്ച് നേഴ്‌സുമാരെ കെട്ടുന്ന ഭര്‍ത്താക്കന്മാരും; ആരോഗ്യ പ്രവര്‍ത്തകരേയും കുടുംബത്തേയും അപമാനിച്ച് വീഡിയോ; നേഴ്സുമാരെ അപമാനിച്ച് ലൈവിട്ട യുവാവിനെതിരെ പരാതി പ്രവാഹവും പൊങ്കാലയും

Britishmalayali
kz´wteJI³

പത്തനംതിട്ട: ''നഴ്സ്സ്, ലാബ് ടെക്നിഷ്യന്‍, അറ്റെന്റര്‍ ഇവരൊന്നും മെഡിക്കല്‍ ഫീല്‍ഡില്‍ ഒരു ഉണ്ടയുമല്ല എന്നത് സമൂഹം ചിലപ്പോഴൊക്കെ മറക്കുന്നു''-കണ്ണന്‍ സി അമേരിക്ക എന്ന ഫെസ് ബുക്ക് പ്രൊഫൈലില്‍ നിന്നുള്ള വീഡിയോ ആണിത്. മെഡിക്കല്‍ രംഗത്തുള്ള നേഴ്സുമാരേയും ലാ്ബ് ടെക്നീഷ്യന്മാരേയും അറ്റന്‍ഡര്‍മാരേയും അപമാനിക്കുന്ന വീഡിയോ. ഇതിനെതിരെ നേഴ്സിങ് സംഘടനകള്‍ പൊലീസിന് പരാതിയും നല്‍കി കഴിഞ്ഞു. നേഴ്സുമേരേയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരേയും തീര്‍ത്തും ഇകഴ്ത്തി കെട്ടുന്നതാണ് ഈ വീഡിയോ. തനിക്ക് ആരോടും എതിര്‍പ്പില്ലെന്ന് പറഞ്ഞ് കണ്ണന്‍ സി അമേരിക്ക നടത്തുന്ന ഈ വീഡിയോ കോവിഡുകാലത്ത് ജീവന്‍ മറന്ന് രോഗികള്‍ക്കൊപ്പം കഷ്ടപ്പെടുന്നവരെ അപമാനിക്കല്‍ തന്നെയാണ്.

സമൂഹം അര്‍ഹതപ്പെട്ടവര്‍ക്ക് അംഗീകരാം നല്‍കുന്നില്ലെന്ന കുറ്റപ്പെടുത്തലോടെയാണ് കണ്ണന്റെ വീഡിയോ. ഇതിന് ഉദാഹരണമാണ് മെഡിക്കല്‍ ഫീല്‍ഡില്‍ നേഴ്സുമാര്‍ക്ക് കിട്ടുന്ന പരിഗണന. ഡോക്ടര്‍മാരുടെ കഷ്ടപ്പാടിനെ ആരും കാണുന്നില്ലെന്ന തരത്തിലാണ് വീഡിയോ. വിദേശത്ത് ആരും മക്കളെ നേഴ്സിങ് പഠിപ്പിക്കില്ല. അത്രയും കൊള്ളരുതാത്ത ജോലിയാണ് നേഴ്സെന്ന് വ്യാഖ്യാനിച്ചാണ് വീഡിയോ. ലാബ് ടെക്നീഷ്യന്മാരുടെ വിചാരം ജനിതക എന്‍ജിനിയര്‍മാരാണെന്നും ആശുപത്രികളില്‍ അറ്റന്‍ഡര്‍മാര്‍ പ്രവര്‍ത്തിക്കുന്നത് ഐഎഎസുകാരെ പോലെയാണെന്നും കുറ്റപ്പെടുത്തുന്നു.

നേഴസുമാരെ വെറുതെ പൊക്കി പിടിക്കുകയാണ്. രോഗികളുടെ രോഗം കണ്ടെത്തുന്നതും മരന്ന് എന്തുകൊടുക്കണമെന്ന് തീരുമാനിക്കുന്നതും ഡോക്ടറാണ്. എത്ര അളവില്‍ മരുന്ന് കൊടുക്കണമെന്നും ഡോക്ടര്‍ പറയുന്നു. ഇത് എടുത്തു നല്‍കുന്നവര്‍ മാത്രമാണ് നേഴ്സുമാര്‍. എന്നിട്ടും കൊറോണക്കാലത്ത് നേഴ്സുമാരെ അരിയും പൂവും ഇട്ട് സ്വീകരിക്കുന്നു. വലിയ വിദ്യാഭ്യാസം ഇല്ലാത്തവരാണ് നേഴ്സുമാര്‍. ഡോക്ടര്‍മാരും പൊരി വെയിലത്ത് ജോലിയെടുക്കുന്ന പൊലീസുകാരും കൊറോണക്കാലത്ത് വലിയ സേവനങ്ങള്‍ നടത്തുന്നു. ഇതൊന്നും കാണാതെ വെറുതെ നേഴ്സുമാരെ പുകഴ്ത്തുന്നുവെന്ന കുറ്റപ്പെടുത്തലും പരിഹാസവുമാണ് വീഡിയോയിലുള്ളത്.

ആര്‍ക്കും അറ്റന്‍ഡറാകാം. ആശുപത്രിയില്‍ പോയി തൂക്കുക, കക്കൂസ് കഴുകുക, ഛര്‍ദ്ദില്‍ വാരുക എന്നിവയാണ് ചെയ്യുന്നത്. അവര്‍ക്കും അനാവശ്യമായ പ്രോത്സാഹനം നല്‍കുന്നുവെന്നാണ് കണ്ണന്റെ പരിഭവം. നേഴ്സുമാരെ സേവനത്തിന്റെ മാലാഖമാര്‍ എന്നു പറയുന്നു. ചുരുങ്ങിയ ചെലവില്‍ ആര്‍ക്കും നേഴ്സിങ് പഠിക്കും. സ്വകാര്യ കോളേജുകള്‍ ഏറെയുണ്ട്. ഈ സ്വകാര്യ കോളേജ് മാനേജ്മെന്റിന്റെ പരസ്യമായിരുന്നു സേവനത്തിന്റെ മാലാഖമാരാകാന്‍ പഠിക്കാം എന്നത്. ഈ പരസ്യവാചകത്തെ ഇപ്പോഴും അറിവില്ലായ്മ കൊണ്ട് പൊക്കി കൊണ്ടു നടക്കുന്നു-വീഡിയോയില്‍ കുറ്റപ്പെടുത്തുന്നു.


ഡോക്ടര്‍ എഴുതി കൊടുക്കുന്ന കുറുപ്പടി നോക്കി മരുന്ന് എടുത്തു കൊടുക്കുന്ന വെറും ഹെല്‍പ്പര്‍ മാത്രമാണ് നേഴ്സ് എന്നാണ് വ്യാഖ്യാനിക്കല്‍. അധികം വിദ്യാഭ്യാസമൊന്നും അവര്‍ക്കില്ല. നേഴ്സും ലാബ് ടെക്നീഷ്യനും അറ്റന്‍ഡറും വലിയ തസ്തികയെന്നാണ് ഏവരും കരുതുന്ന്. അവര്‍ തമ്പുരാന്മാരോ തമ്പുരാട്ടിമാരോ അല്ല. അവര്‍ പഠിച്ചത് ശാസ്ത്രത്തിന്റെ മറ്റേ അറ്റത്തിന്റെ സംഭവമാണെന്ന് പലരും കരുതുന്നു. ആതുര സേവനത്തിന്റെ മാലാഖമാര്‍ എന്നത് കച്ചവടത്തിന്റെ ഭാഗമായുള്ള പരസ്യം മാത്രം.

പ്ലസ് ടു കഴിഞ്ഞാല്‍ ജനറല്‍ നേഴ്സിങ് പഠിക്കാം. കൂടുതല്‍ പഠിച്ച് അദ്ധ്യാപകരും മറ്റും ആകാന്‍ പറ്റില്ലെന്ന് ഉറപ്പായവരാണ് ഇത് പഠിക്കാന്‍ പോകുന്നത്. വിദേശത്ത് ജോലി സാധ്യതയുണ്ട്. ഇതിന് കാരണം വിദേശത്ത് ആരും മക്കളെ ഈ കോഴ്സിന് വിടില്ല. വിദേശ ജോലി മോഹിച്ച് പലരും നേഴ്സിങ് പഠിക്കുന്നു. പാവാട വിസയ്ക്കായി ഇവരെ കെട്ടുന്നവരുമുണ്ട്. അങ്ങനെ വിദേശത്തെ അടിമപ്പണിയാണ് അവര്‍ ചെയ്യുന്നത്. അതുകൊണ്ടാണ് വിദേശത്ത് എത്തുന്ന നേഴ്സുമാര്‍ ആരും നാട്ടിലേക്ക് തിരിച്ചു വരാത്തതുമെന്ന് തെറ്റിധരിപ്പിക്കല്‍ വീഡിയോയില്‍ വിശദീകരിക്കുന്നു,
പ്രസവ വാര്‍ഡില്‍ മാലാഖമാരാണ് നേഴ്സുമാരെന്ന് പറയുന്നു. അമ്മ മയങ്ങി കിടക്കുമ്പോള്‍ കുട്ടിയെ എടുക്കുന്നത് നേഴ്സുമാരാണെന്നും പറയുന്നു. എന്നാല്‍ അത് സത്യമല്ലെന്നും ഡോക്ടര്‍മാരാണ് കുട്ടിയെ എടുക്കുന്നതെന്നും കളിയാക്കുന്നു. ഈ സാഹചര്യത്തിലാണ് നേഴ്സിങ് അസോസിയേഷനുകള്‍ പരാതിയുമായി എത്തുന്നത്.
കോവിഡ് മഹാമാരിയുടെ കാലത്ത് രാജ്യമെമ്പാടുമുള്ള നേഴ്സുമാര്‍ രാപകല്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുയാണ്. ഈ ഘട്ടത്തിലാണ് കണ്ണന്‍ സി അമേരിക്ക എന്ന ഫെയ്സ് ബുക്ക് പേജിലൂടെ നേഴ്സുമാരേയും ആരോഗ്യ പ്രവര്‍ത്തകരേയും അവരുടെ കുടുംബങ്ങളേയും അപമാനിക്കും വിധം വീഡിയോ പബ്ലിഷ് ചെയ്യുന്നതെന്നാണ് കേരളാ നേഴ്സിങ് യൂണിയന്‍ ഡിജിപിക്ക് നല്‍കിയ പരാതിയിലുള്ളത്.

കോവിഡില്‍ മുന്നണി പോരാളികളായ നേഴ്സുമാരെ ഉള്‍പ്പെടെ അപമാനിക്കുന്ന പോസ്റ്റുകള്‍ ഇനി പബ്ലിഷ് ചെയ്യാത്ത തരത്തില്‍ സൈബര്‍ നിയമം അനുസരിച്ച് നടപടികള്‍ എടുക്കണമെന്നാണ് ആവശ്യം. പത്തനംതിട്ട പൊലീസിന് ഇന്ത്യന്‍ നേഴ്സസ് യൂണിയനും പരാതി നല്‍കിയിട്ടുണ്ട്. സ്വന്തം ജീവന്‍ പണം വച്ച് ജോലിയില്‍ സന്നിദ്ധരായി പ്രതിഫല ഇച്ഛയില്ലാതെ ആരോഗ്യ മേഖലയുടെ നെടുംതൂണുകളായ നേഴ്സുമാരെ അപമാനിക്കുന്നതാണ് വീഡിയോ എന്നാണ് അവരുടെ പരാതി. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category