1 GBP = 97.40 INR                       

BREAKING NEWS

ഔഷധ ഗുണങ്ങളുള്ള ഫൈറ്റോ ന്യൂട്രിയന്റുകള്‍ക്ക് ജലദോഷവും ശ്വസന സംബന്ധമായ അസുഖങ്ങളും തടയാനുള്ള ശേഷി അപാരം; മഞ്ഞ ലോഹത്തിനൊപ്പം മഞ്ഞളിനും ആവശ്യക്കാര്‍ ഏറെ; വിപണിയിലെ വില വര്‍ദ്ധനവിന് കാരണം കൊവിഡിനെ പ്രതിരോധിക്കാന്‍ മഞ്ഞള്‍ നല്ലതാണെന്ന പ്രചാരണങ്ങള്‍; മഞ്ഞള്‍ വില കിലോയ്ക്ക് 150 രൂപയാകുമ്പോള്‍

Britishmalayali
kz´wteJI³

കൊച്ചി: കൊവിഡു കാലത്ത് മഞ്ഞ ലോഹത്തിന്റെ വില കുതിച്ചുയരുകയാണ്. സ്വര്‍ണം പവന് 40000 രൂപ കടക്കുമ്പോള്‍ ആഹാരത്തിലെ മഞ്ഞയ്ക്കും വിപണയില്‍ കുതിപ്പാണ്. ധാരാളം ഔഷധ ഗുണങ്ങളുള്ള ഫൈറ്റോ ന്യൂട്രിയന്റുകള്‍ അടങ്ങിയതും എന്നാല്‍ ചെലവ് കുറഞ്ഞതുമായ ഔഷധസസ്യമാണ് മഞ്ഞള്‍. ജലദോഷം, ശ്വസന സംബന്ധമായ അസുഖങ്ങള്‍ എന്നിവ തടയാന്‍ മഞ്ഞള്‍ വളരെ നല്ലതാണ്. ആസ്മ മൂലമുള്ള പ്രയാസങ്ങള്‍ ലഘൂകരിക്കുന്നതിനും മഞ്ഞളിന്റെ സ്ഥിരമായ ഉപയോഗം സഹായിക്കും. ഈ ഗുണങ്ങളാണ് വിപണിയിലെ മുന്നേറ്റത്തിന് കാരണം.

കോവിഡിനെ പ്രതിരോധിക്കാന്‍ മഞ്ഞള്‍ നല്ല ഔഷധമാണെന്നാണ് തിരിച്ചറിവ്. അതുകൊണ്ട് മഞ്ഞളിനും വിപണി കൂടുന്നു. ആഭ്യന്തരവിപണിയിലും വിദേശകയറ്റുമതിയിലും മഞ്ഞളിന്റെ ആവശ്യം കുതിച്ചുയരുകയാണ്. കേരളത്തിലെ പച്ചമഞ്ഞളിനും ഉണക്കിയ മഞ്ഞളിനും ഒരുപോലെ വിദേശവിപണിയില്‍ ആവശ്യക്കാരുണ്ട്. കോവിഡ് പ്രതിരോധിക്കാന്‍ മഞ്ഞള്‍ ഗുണകരമാണെന്ന പ്രചാരണം വ്യാപകമാണ്. ഇതാണ് മഞ്ഞളിന്റെ കച്ചവടം കൂടാന്‍ കാരണം.

2019-'20-ല്‍ 9,38,955 ടണ്‍ മഞ്ഞളാണ് കയറ്റുമതിചെയ്തത്. 2019 ഡിസംബര്‍ വരെയുള്ള വാര്‍ഷിക കയറ്റുമതി 1,01,500 ടണ്‍ ആയിരുന്നു. 2018-'19 വര്‍ഷത്തില്‍ 1,33,600 ടണ്‍ മഞ്ഞളാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. 1416.1 കോടിരൂപയുടെ മഞ്ഞളാണ് 2018-'19-ല്‍ കയറ്റിയയച്ചത്. യു.എസ്., ജപ്പാന്‍, സൗദി അറേബ്യ, നെതര്‍ലന്‍ഡ്സ്, ഇറാന്‍, യു.കെ., ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്കാണ് മഞ്ഞള്‍ കൂടുതല്‍ കയറ്റുമതിചെയ്യുന്നത്.

ഇതോടെ കേരളത്തില്‍ മഞ്ഞള്‍വില കിലോയ്ക്ക് 100 മുതല്‍ 150 വരെ രൂപയെത്തി. മുന്‍വര്‍ഷങ്ങളിലിത് 95 മുതല്‍ 100 വരെ രൂപയായിരുന്നു. ദുബായ്, മലേഷ്യ, ഇറാന്‍, യു.എസ്., യൂറോപ്പ് വിപണിയിലേക്ക് പുതിയ കരാറുകള്‍ ജൂണ്‍, ജൂലായ് മാസങ്ങളില്‍ ലഭിച്ചതായി വ്യാപാരികളും പറയുന്നു. അങ്ങനെ സ്വര്‍ണ്ണത്തെ പോലെ മഞ്ഞളും കോവിഡുകാലത്തെ വിപണിയിലെ പ്രധാന വിപണന വസ്തുവാകുകയാണ്.

കൊറോണ കാലത്ത് പ്രധാനമായി ശ്രദ്ധിക്കേണ്ട ഒന്നാണ് പ്രതിരോധശേഷി കൂട്ടുക എന്നുള്ളത്. ശക്തമായ രോഗ പ്രതിരോധ ശേഷി ഉണ്ടെങ്കില്‍ ഏതു രോഗത്തെയും തടയാന്‍ സാധിക്കും. രോഗപ്രതിരോധത്തിന് ജലാംശം നിലനിര്‍ത്തുന്നത് വളരെ നിര്‍ണായകമാണ്. നമ്മുടെ ശരീരത്തിലെ പോഷകങ്ങളുടെ വരവ് ഉറപ്പാക്കാന്‍ ദ്രാവകങ്ങള്‍ക്ക് കഴിയും. അത് അണുബാധകളെ ചെറുക്കാന്‍ സഹായിക്കും. മഞ്ഞളും ഇഞ്ചിയും ചേര്‍ത്തുള്ള സ്മൂത്തി ശരീരത്തിന്റെ പ്രതിരോധ ശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം ഈ സ്മൂത്തി കുടിക്കുന്നത് ഒരു പരിധി വരെ ജലദോഷം, ചുമ, അലര്‍ജി എന്നിവ തടയാന്‍ സഹായിക്കുമെന്നും പറയുന്നു. ഇത്തരം പ്രചരണങ്ങളും മഞ്ഞളിന് ആവശ്യക്കാരെ കൂട്ടുന്നുണ്ട്. പ്രാണികളുടെ ഉപദ്രവത്തില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കാനും മഞ്ഞള്‍ ഉപയോഗിക്കാം. മഞ്ഞള്‍ ചേര്‍ത്ത എണ്ണ പുരട്ടിയാല്‍ ഏകദേശം 9 മണിക്കൂര്‍ വരെ കൊതുക് പോലുള്ള പ്രാണികളുടെ ഉപദ്രവത്തില്‍ നിന്ന് രക്ഷ നേടാം.

മഞ്ഞള്‍ ധാരാളം കഴിക്കുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുകയും ഓര്‍മ ശക്തി നിലനിര്‍ത്തുകയും ചെയ്യുന്നു. അതിനാല്‍ തന്നെ അല്‍ഷിമേഴ്‌സ് പോലുള്ള അവസ്ഥകളെ നേരത്തെ തടയാന്‍ മഞ്ഞളിന് കഴിയും. കരള്‍ രോഗത്തെ ചെറുക്കും: കരള്‍ രോഗത്തെ ചെറുക്കന്‍ മഞ്ഞള്‍ ഫലപ്രദമാണ്. മഞ്ഞളിലടങ്ങിയ കുര്‍കുമിന് കരള്‍ കോശങ്ങളെ ആരോഗ്യകരമാക്കി നിലനിര്‍ത്താന്‍ കഴിയും. അതിനാല്‍ മദ്യപാനം മൂലമോ മരുന്നുകളുടെ അമിത ഉപയോഗം കൊണ്ടോ കരള്‍ രോഗം ബാധിച്ചവരിലും ഇത് ഫലപ്രദമാണ്.

വീക്കം തടയും മുറിവുണക്കും: മഞ്ഞളിലെ ബയോ ആക്റ്റീവ് സംയുക്തമായ കുര്‍ക്കുമിന്‍ ശരീരത്തിലെ വീക്കം തടയാന്‍ സഹായിക്കും. കൂടാതെ പ്രമേഹം, ഹൃദ്രോഗം, കാന്‍സര്‍ തുടങ്ങിയ അവസ്ഥകളെ ഒരു പരിധി വരെ തടയും. കാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ഫലപ്രദമായ ആന്റിനോപ്ലാസ്റ്റിക് ആയി മഞ്ഞള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category