1 GBP = 98.20 INR                       

BREAKING NEWS

രാത്രി കാലങ്ങളില്‍ രണ്ടുമാസമായി വീടുകള്‍ക്കു നേരെയുണ്ടാവുന്നത് ശക്തമായ കല്ലേറ്; പുറത്തിറങ്ങി നോക്കിയാല്‍ ആരെയും കാണാനില്ല; പെരുമണ്ണ അമ്പിലോളിയില്‍ ഇന്നലെ മാത്രം നാലു വീടുകള്‍ക്ക് നേരെ കല്ലേറ്; ചില്ലു തറച്ചു രണ്ടുപേര്‍ക്ക് പരിക്ക്; പ്രദേശത്ത് നേരത്തെയും ഇതുപോലെ സംഭവങ്ങള്‍ ഉണ്ടായിരുന്നതായി നാട്ടുകാരും; ബ്ലാക്ക്മാന് പിന്നാലെ കോവിഡ് കാലത്ത് കോഴിക്കോട്ട് ഭീതി ഉയര്‍ത്തി 'ചാത്തനേറും'

Britishmalayali
എം ബേബി

കോഴിക്കോട്: കോവിഡ് കാലത്ത് നാടും നഗരവും ലോക്ഡൗണില്‍ ഇരിക്കവേ, കോഴിക്കോട് ഏറ്റവും കൂടുതല്‍ ഭീതി ഉയര്‍ത്തിയത് ബ്ലാക്ക്മാന്‍ ആയിരുന്നു. നഗരത്തിലും പ്രാന്ത പ്രദേശത്തുമുള്ള എട്ടോളം സ്ഥലങ്ങളിലാണ് ബ്ലാക്ക്മാന്‍ ഭീതി ഉയര്‍ത്തിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ചില ക്രിമനലുകളെയും മയക്കുമരുന്ന് സംഘങ്ങളെയും പിടികൂടിയിരുന്നു. ബ്ലാക്ക്മാന്‍ പ്രശ്‌നം എതാണ്ട് ഒതുങ്ങിയ കോഴിക്കോട്ട് 'ചാത്തനേറിന്റെ' വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

പെരുമണ്ണ അമ്പിലോളിയിലാണ് വീടുകള്‍ക്ക് നേരെ കല്ലേറുണ്ടാവുന്നത് ഭീതി ഉയര്‍ത്തുന്നത്. രണ്ടുമാസത്തിലധികമായി ഇത്തരം അക്രമമെന്ന് നാട്ടുകാര്‍. വ്യാഴാഴ്ച രാത്രി 8.30-നും പുലര്‍ച്ചെ 3.30-നുമിടയില്‍ നടത്തിയ കല്ലേറില്‍ അമ്പിലോളി കുഴിപ്പള്ളി സന്തോഷ്, കുഴിപ്പള്ളി ഷാജി, കരുപ്പാല്‍ മുഹമ്മദ്, കുഴിപ്പള്ളിപൊയിലില്‍ സന്തോഷ് എന്നിവരുടെ വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റി. കഴിഞ്ഞ ദിവസം കുഴിപ്പള്ളിപൊയിലില്‍ രാജീവിന്റെ വീടിനുനേരെയും കല്ലേറുണ്ടായി.

അമ്പിലോളി കുഴിപ്പള്ളി സന്തോഷിന്റെ വീട്ടിലേക്ക് പലദിവസങ്ങളായി ഏഴുതവണ കല്ലേറുണ്ടായിട്ടുണ്ട്. രണ്ടാഴ്ച മുമ്പേ രാത്രി 12.30 ഓടെയുണ്ടായ കല്ലേറില്‍ തകര്‍ന്ന ജനല്‍ച്ചില്ല് തറച്ച് മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന രണ്ടുമക്കളുടെ കാലിന് പരിക്കേറ്റിരുന്നു. ശബ്ദംകേട്ട് പുറത്തിറങ്ങിനോക്കിയപ്പോള്‍ സന്തോഷിനു നേരെയും കല്ലേറുണ്ടായി. മുതുകത്ത് പരിക്കേറ്റു. കുഴിപ്പള്ളി പൊയിലില്‍ സന്തോഷിന്റെ പ്രായമായ അമ്മയ്ക്കും ജനല്‍ച്ചില്ല് തറച്ച് പരിക്കേറ്റിട്ടുണ്ട്. നാട്ടുകാരും പൊലീസും പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായിട്ടില്ല. പെരുമണ്ണ, പാലത്തുംകുഴി, പാറക്കണ്ടം, പൊയില്‍ത്താഴം, പുത്തൂര്‍മഠം, മുണ്ടുപാലം എന്നിവിടങ്ങളിലെല്ലാം നേരത്തേ ഇത്തരത്തില്‍ അജ്ഞാതന്റെ ശല്യം ഉണ്ടായിരുന്നു.സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പന്തീരാങ്കാവ് എസ്ഐ. സി. വിനായകന്‍ പറഞ്ഞു.

ബ്ലാക്ക്മാന്‍ സംഭവത്തിലെന്നപോലെ ഏതാനും സാമൂഹികവിരുദ്ധരെയും മയക്കുമരുന്ന് സംഘങ്ങളെയുമാണ് പൊലീസ് ഈ വിഷയത്തിലും സംശയിക്കുന്നത്. രാഷ്ട്രീയ കുടിപ്പക ഇതിന് പിറകില്‍ ഉണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category