1 GBP = 98.20 INR                       

BREAKING NEWS

മാതാപിതാക്കളോട് പിണങ്ങി രാവിലെ വീടു വിട്ടിറങ്ങി; രാത്രിയായിട്ടും വീട്ടിലെത്താതിരുന്ന 16കാരനെ തിരഞ്ഞ് കണ്ടെത്തി നല്‍കി ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍

Britishmalayali
kz´wteJI³

നെടുങ്കണ്ടം: മാതാപിതാക്കളോട് പിണങ്ങി വീട് വിട്ടിറങ്ങിയ 16 വയസ്സുകാരനെ കണ്ടെത്തി നല്‍കിയത് ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍. നെടുങ്കണ്ടം കിഴക്കേകവല ഓട്ടോറിക്ഷ സ്റ്റാന്‍ഡിലെ 4 ഓട്ടോറിക്ഷ ഡ്രൈവര്‍മാരാണ് രാത്രി വൈകിയും തിരച്ചില്‍ നടത്തി കുട്ടിയെ കണ്ടെത്തിയത്. പൊലീസിന് കൈമാറിയ കുട്ടിയെ മാതാപിതാക്കള്‍ക്ക് കൈമാറി. ബുധനാഴ്ച രാത്രിയിലാണ് സംഭവം. ബുധനാഴ്ച രാവിലെ മാതാപിതാക്കളോട് പിണങ്ങി ഉപ്പുതുറയിലുള്ള വീട് വിട്ടിറങ്ങിയതായിരുന്നു കുട്ടി.

രാത്രി എട്ടിന് നെടുങ്കണ്ടം കിഴക്കേ കവലയിലെ ഓട്ടോറിക്ഷ സ്റ്റാന്‍ഡിലെത്തി. സ്റ്റാന്‍ഡിലെ ഡ്രൈവര്‍മാരോടെ ഫോണ്‍ ചെയ്യാനായി മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടു. കൂട്ടുകാരന്റെ അമ്മാവനെ വിളിക്കാനാണ് ഫോണ്‍ വാങ്ങിയത്. ഫോണില്‍ സംസാരിച്ച ശേഷം 16 വയസുകാരന്‍ സ്ഥലത്തു നിന്നും പടിഞ്ഞാറേകവലയിലേക്കു നടന്നു. ഇതിനിടെ ഓട്ടോറിക്ഷ ഡ്രൈവറുടെ ഫോണിലേക്ക് ഉപ്പുതറ പൊലീസ് വിളിച്ചു വിവരങ്ങള്‍ കൈമാറി. കുട്ടിയെ കാണാനില്ലെന്ന് ഉപ്പുതറ പൊലീസ് സ്റ്റേഷനില്‍ മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു. കൂട്ടുകാരന്റെ അമ്മാവനെ ഓട്ടോറിക്ഷ ഡ്രൈവറുടെ ഫോണില്‍ നിന്നും 16 വയസുകാരന്‍ വിളിച്ചതോടെയാണ് കുട്ടി നെടുങ്കണ്ടത്തുണ്ടെന്ന് ഉപ്പുതറ പൊലീസ് മനസ്സിലാക്കിയത്. ഇതിനിടെ 16 വയസുകാരന്‍ സ്ഥലത്തു നിന്നും കടന്നിരുന്നു.

തുടര്‍ന്ന് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ ടൗണില്‍ അരിച്ചുപെറുക്കിയാണ് 16 വയസ്സുകാരനെ കണ്ടെത്തിയത്. 16 വയസ്സുകാരന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഓട്ടോറിക്ഷ സ്റ്റാന്‍ഡിലെ ഡ്രൈവര്‍മാരായ സന്തോഷ്, താജുദീന്‍, വിനോദ്, വിശാഖ് എന്നിവര്‍ കുട്ടിയോട് വിവരങ്ങള്‍ തിരക്കിയെങ്കിലും വിവരങ്ങള്‍ ഒന്നും പറയാന്‍ തയാറായില്ല. ഉടന്‍ തന്നെ കുട്ടിയെ ഓട്ടോറിക്ഷയില്‍ കയറ്റി നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. നെടുങ്കണ്ടം പൊലീസ് ഉപ്പുതറ പൊലീസിനു വിവരം കൈമാറി ഉപ്പുതറ പൊലീസ് എത്തി കുട്ടിയെ കൊണ്ടുപോയി മാതാപിതാക്കള്‍ക്കു കൈമാറി. അവസരോചിതമായി ഇടപെട്ട ഓട്ടോറിക്ഷ ഡ്രൈവര്‍മാരെ നെടുങ്കണ്ടം, ഉപ്പുതറ പൊലീസ് അഭിനന്ദിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category