1 GBP = 97.40 INR                       

BREAKING NEWS

75,000 രൂപ കൈക്കൂലി കൊടുക്കാത്തതു കൊണ്ട് മത്തായിയെ അടിച്ചു കൊന്നുവെന്ന വാദത്തില്‍ ഉറച്ച് ബന്ധുക്കള്‍; അത് കൈക്കൂലി ആയിരുന്നില്ല ക്യാമറയുടെ വില നഷ്ടപരിഹാരമായി ആവശ്യപ്പെട്ടതാണെന്ന് വനം വകുപ്പ് വാദം; പൊന്നുവിന്റേത് കിണറ്റില്‍ ചാടിയുള്ള മരണമെന്ന് മഹസര്‍; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ചോര്‍ന്നത് ചര്‍ച്ചയാക്കി ബന്ധുക്കളും; വനപാലകരെ പൊലീസ് ചോദ്യം ചെയ്യും; ഫാം ഉടമയുടെ കസ്റ്റഡി മരണത്തില്‍ ദുരൂഹത തുടരുമ്പോള്‍

Britishmalayali
kz´wteJI³

പത്തനംതിട്ട: ചിറ്റാര്‍ സീതത്തോടിനടുത്ത് തെളിവെടുപ്പിനിടെ കുടപ്പനയിലെ ഫാം ഉടമ പടിഞ്ഞാറേ ചരുവില്‍ പി.പി.മത്തായി (പൊന്നു-41) കിണറ്റില്‍ ചാടി ജീവനൊടുക്കിയതാണെന്ന് വനംവകുപ്പിന്റെ മഹസര്‍ റിപ്പോര്‍ട്ട്. ഇതിനിതെരെ പ്രതിഷേധിക്കുകയാണ് ബന്ധുക്കള്‍. കസ്റ്റഡി കൊലപാതകത്തെ ന്യായീകരിക്കലാണ് നടക്കുന്നതെന്ന് അവര്‍ പറയുന്നു.


മത്തായിയുടെ കുടുംബം വനംവകുപ്പിന്റെ വാദം പൂര്‍ണമായി തള്ളി. മത്തായിയെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ച് കൊലപ്പെടുത്തിയതാണെന്നാണ് അവരുടെ ആരോപണം. 75000 രൂപ കേസ് ഒതുക്കാന്‍ കൈക്കൂലിയായി ആവശ്യപ്പെട്ടതാണെന്നും കുടുംബം പറയുന്നു. ഈ സാഹചര്യത്തില്‍ വനപാലകരെ പൊലീസ് ചോദ്യം ചെയ്യും. കേസില്‍ ആരെയും പ്രതിചേര്‍ത്തിട്ടില്ല. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ശവസംസ്‌കാരം പിന്നീട്. വിഷയത്തില്‍ തീരുമാനം ഉണ്ടായാലേ മൃതദേഹം സംസ്‌കരിക്കൂവെന്ന നിലപാടിലാണ് ബന്ധുക്കള്‍.

വനംവകുപ്പിന്റെ മഹസര്‍ കേസ് അട്ടിമറിക്കാനുള്ള നീക്കമാണെന്ന് അവര്‍ ആരോപിക്കുന്നു. കിണറ്റില്‍ വീണ മത്തായിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെന്നും വനംവകുപ്പിന്റെ റിപ്പോര്‍ട്ടിലുണ്ട്. പൊലീസിലും ഫയര്‍ഫോഴ്‌സിലും വിവരം അറിയിച്ചതായും പറയുന്നു. ക്യാമറ തകര്‍ത്ത സംഭവത്തില്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന വാദവും വനം വകുപ്പ് ഇപ്പോള്‍ തള്ളുകയാണ്. ഇത് ക്യാമറയുടെ വില നഷ്ടപരിഹാരമായി ആവശ്യപ്പെട്ടതാണെന്നും പറയുന്നു. അങ്ങനെ വനംവകുപ്പ് എല്ലാ കുറ്റങ്ങളില്‍ നിന്നും ഒഴിയുകയാണ്.

മത്തായിയും കൂട്ടരും ചേര്‍ന്ന് വനത്തില്‍ മൃഗവേട്ട നടത്തി മടങ്ങുന്ന ദൃശ്യം വനംവകുപ്പിന്റെ ക്യാമറയില്‍ പതിഞ്ഞെന്നും ഇക്കാര്യം മനസ്സിലാക്കിയതോടെ ഇവര്‍ ക്യാമറ തകര്‍ത്ത് മെമ്മറി കാര്‍ഡ് പുറത്തെടുത്ത് നശിപ്പിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പിടിക്കപ്പെടുമെന്നായതോടെ തെളിവെടുപ്പിനിടെ വനപാലകരെ വെട്ടിച്ച് ഇയാള്‍ കിണറ്റിലേക്ക് ചാടുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

അതിനിടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മുങ്ങിമരണമാണെന്ന സൂചനയുണ്ട്. ശ്വാസകോശത്തില്‍ മണ്ണിന്റെ അംശം കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. തലയില്‍ ഇടതുഭാഗത്ത് ആഴത്തിലുള്ള ക്ഷതമുണ്ട്. ഇടത് കൈമുട്ടിനോട് ചേര്‍ന്ന് അസ്ഥിക്ക് പൊട്ടലുണ്ട്. പരുക്കന്‍ പ്രതലത്തില്‍ ശരീരം ഉരഞ്ഞ പാടുകളും നിരവധി. ഇതെല്ലാം സംശയങ്ങള്‍ക്ക് ഇട നല്‍കുന്നു. എന്നാല്‍ പൊട്ടലും ക്ഷതങ്ങളും വീഴ്ചയില്‍ സംഭവിച്ചതാകാമെന്നാണ് വനം വകുപ്പ് പറയുന്നത്.

മര്‍ദനത്തിന്റെയോ പിടിവലിയുടെയോ ലക്ഷണങ്ങളില്ലായെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി. ആന്തരികാവയവങ്ങള്‍ ശാസ്ത്രീയപരിശോധനയ്ക്ക് അയച്ചു. കോട്ടയം മെഡിക്കല്‍ കോേളജ് ആശുപത്രിയിലെ ഫൊറന്‍സിക് വിഭാഗം ഡോക്ടര്‍മാരായ രഞ്ജു, സന്തോഷ് ജോയി എന്നിവരുടെ നേതൃത്വത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.

നീതി ലഭിക്കാതെ സംസ്‌കാരമില്ല
നിയമപരമായ നീതി ലഭിക്കാതെ കുടപ്പനയിലെ ഫാം ഉടമ മത്തായിയുടെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് ബന്ധുക്കള്‍. മരണം സംബന്ധിച്ച് നടക്കുന്ന അന്വേഷണം തൃപ്തികരമല്ല. കുറ്റക്കാരായ ഉദ്യോഗസ്ഥരെ രക്ഷിക്കാനുള്ള ശ്രമമാണിപ്പോള്‍ നടക്കുന്നത്. മൃതദേഹം സംസ്‌കരിച്ചശേഷം വീണ്ടും പുറത്തെടുത്തുള്ളൊരു അന്വേഷണത്തിന് കുടുംബം തയ്യാറല്ല. അതുകൊണ്ടാണ് നീതി ലഭിക്കാതെ അടക്കം ചെയ്യില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

വെള്ളിയാഴ്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തിട്ടും ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. എന്നാല്‍ മത്തായി മുങ്ങി മരിച്ചതാണെന്ന പ്രചാരണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ബന്ധുക്കള്‍ക്ക് നല്‍കാതിരുന്ന ഈ റിപ്പോര്‍ട്ട് എങ്ങനെ പുറത്തുവന്നുവെന്ന് അവര്‍ ചോദിക്കുന്നു. ഇത് കുറ്റക്കാരെ രക്ഷിക്കുന്നതിനുള്ള നടപടിയുടെ ഭാഗമാണ്. ഇപ്പോള്‍ നടക്കുന്ന അന്വേഷണം കുറ്റക്കാരെ രക്ഷപ്പെടുത്താന്‍ മാത്രമാണ്. ഇതിനായി പുതിയ കഥകള്‍ ബന്ധപ്പെട്ടവര്‍ ഉണ്ടാക്കി പുറത്തുവിടുകയാണ്.

മത്തായി മരിച്ചതിന് തൊട്ടടുത്ത ദിവസംതന്നെ ഇയാള്‍ ആത്മഹത്യ ചെയ്തതാണെന്ന് കാണിച്ച് ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതെങ്ങനെ സാധിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിനു മുമ്പു തന്നെ മരണം ആത്മഹത്യയെന്ന് തീരുമാനിച്ചെന്നാണിത് വ്യക്തമാക്കുന്നതെന്നും കുടുംബാംഗങ്ങള്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category