1 GBP = 98.20 INR                       

BREAKING NEWS

സ്വര്‍ണവില പവന് 20,000 രൂപയായത് 2011 ഓഗസ്റ്റില്‍; 30,000 ആയത് ഇക്കൊല്ലം ജനുവരി എട്ടിനും; അതിന് ശേഷം 7 മാസം കൊണ്ടു കൂടിയത് 11,000 രൂപ; മഞ്ഞ ലോഹത്തിന്റെ വിലയിലെ കുതിപ്പ് റിക്കോര്‍ഡുകള്‍ എല്ലാം ഭേദിച്ച്; ഒരു പവന്‍ സ്വര്‍ണ്ണാഭരണം വാങ്ങാന്‍ അമ്പതിനായിരം രൂപ കൊടുക്കേണ്ട അവസ്ഥയിലേക്ക് ഉടന്‍ കാര്യങ്ങളെത്തും; സ്വര്‍ണ്ണത്തില്‍ നിക്ഷേപകര്‍ക്ക് താല്‍പ്പര്യം കൂടുന്നതിന് കാരണം വിപണി മാന്ദ്യത്തിലെ ആശങ്ക; ഗോള്‍ഡ് ആംനെസ്റ്റി പദ്ധതി നടപ്പാക്കില്ലെന്ന് കേന്ദ്ര സര്‍ക്കാരും

Britishmalayali
kz´wteJI³

കൊച്ചി: സ്വര്‍ണ്ണ വില ഇനിയും ഉയരുമെന്ന് സൂചന. എട്ട് ഗ്രാം സ്വര്‍ണം അതായത് പവന് 45000 രൂപയെന്ന നിലയിലേക്ക് വില ഉയര്‍ച്ച എത്തുമെന്നാണ് വിലയിരുത്തല്‍. കോവിഡ് മൂലമുള്ള വിപണി മാന്ദ്യം, ഡോളറിന്റെ ഇടിവ്, യുഎസ്ചൈന സംഘര്‍ഷം എന്നിവ കാരണം ആഗോള നിക്ഷേപകര്‍ കൂടുതല്‍ സുരക്ഷിതമായ സ്വര്‍ണത്തിലേക്കു തിരിയുന്നതാണു വില കുതിക്കാന്‍ കാരണം. ജനുവരി ഒന്നിന് 29,000 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. അതായത് ഈ വര്‍ഷം 11,000 രൂപയോളം പവന് കൂടി.

റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള കുതിപ്പില്‍ സംസ്ഥാനത്തു സ്വര്‍ണവില പവനു 40,000 രൂപയാണ് ഇപ്പോള്‍. ഇന്നലെ പവന് 280 രൂപയും ഗ്രാമിന് 35 രൂപയും കൂടി. ഒരു ഗ്രാമിനു വില 5000 രൂപ. ഇത് ഇനിയും ഉയരും. നിലവില്‍ പണിക്കൂലിയും നികുതിയുമടക്കം ഒരു പവന്‍ സ്വര്‍ണാഭരണത്തിനു 45,000 രൂപയെങ്കിലും വേണം. എന്നാല്‍ വില ഉയരുന്നതോടെ ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ സാധാരണക്കാര്‍ക്ക് അമ്പതിനായിരം രൂപ കൊടുക്കേണ്ടി വരുമെന്നാണ് വിലയിരുത്തല്‍.

ജനുവരി ഒന്നിന് 29,000 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 7 മാസം കൊണ്ടു കൂടിയത് 11,000 രൂപ. ജൂലൈ 21 മുതല്‍ 11 ദിവസം കൊണ്ടു 3240 രൂപ കൂടി. സ്വര്‍ണവില പവന് 20,000 രൂപയായത് 2011 ഓഗസ്റ്റിലാണ്. 30,000 ആയത് ഇക്കൊല്ലം ജനുവരി എട്ടിനാണ്. എന്നാല്‍ അടുത്ത 10,000 രൂപ വര്‍ധനയ്ക്കു വേണ്ടിവന്നത് വെറും 7 മാസവും. അങ്ങനെ മഞ്ഞ ലോഹത്തിന് മോഹവില എത്തുകയാണ്. രാജ്യാന്തര വിപണയിലെ പ്രശ്നങ്ങളാണ് ഇതിന് കാരണം.

രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) ഈ മാസം മാത്രം 180 ഡോളര്‍ കൂടി. ഇന്നലെ വില 1970 ഡോളര്‍. ഇന്ത്യന്‍ ബുള്യന്‍ (കട്ടിസ്വര്‍ണം) വിപണിയില്‍ 10 ഗ്രാമിന്റെ വില 53,200 രൂപ കടന്നു. വെള്ളി വില കൂടി ഗ്രാമിന് 70 രൂപയായി. 1925 മാര്‍ച്ചില്‍ പവന് 13 രൂപയായിരുന്നു വില. 1975 ആയപ്പോഴേക്കും പവന് 400 രൂപയ്ക്കടുത്തായി. എണ്‍പതുകളുടെ തുടക്കത്തില്‍ 1000 രൂപയിലെത്തി. 1984ല്‍ 1500 കടന്നു. 2008ല്‍ വില 10,000 രൂപയെത്തിയിരുന്നു. ഇപ്പോള്‍ വില 40,000 രൂപയും.

അതിനിടെ അളവില്‍ കൂടുതല്‍ സ്വര്‍ണം കൈവശം വെച്ചിരിക്കുന്നവരില്‍ നിന്ന് നികുതി ഈടാക്കുന്ന ഗോള്‍ഡ് ആംനെസ്റ്റി പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ നീക്കമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്ര ധനമന്ത്രാലയം രംഗത്ത് വന്നിട്ടുണ്ട്. പദ്ധതി നടപ്പാക്കാന്‍ ആലോചിച്ചിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. അളവില്‍ കൂടുതല്‍ സ്വര്‍ണം കൈവശം വെച്ചിരിക്കുന്നവരില്‍ നിന്ന് നികുതി ഈടാക്കാന്‍ ലക്ഷ്യമിട്ട് 2015 ല്‍ ഗോള്‍ഡ് ആംനെസ്റ്റി പദ്ധതി നടപ്പാക്കാന്‍ കേന്ദ്രം ആലോചിച്ചിരുന്നു. വലിയ എതിര്‍പ്പ് ഉണ്ടായതിനെ തുടര്‍ന്ന് ആ നീക്കം പിന്നീട് ഉപേക്ഷിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ വീണ്ടും പദ്ധതി നടപ്പാക്കാന്‍ നീക്കം എന്നായിരുന്നു ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇക്കാര്യം കേന്ദ്ര ധനമന്ത്രാലയം തള്ളുകയായിരുന്നു.

കോവിഡിനെത്തുടര്‍ന്നുള്ള പ്രതിസന്ധിയില്‍ തട്ടി രാജ്യത്ത് ആഭരണ സ്വര്‍ണവില്‍പന ഗണ്യമായി കുറഞ്ഞപ്പോഴാണ് അതിശയിപ്പിക്കുന്ന വിധം വില ഉയര്‍ന്നത്. രാജ്യാന്തര സ്വര്‍ണവിലയിലും കുതിപ്പു തുടരുന്നതാണ് ആഭ്യന്ത വിപണിയിലും വില ഉയര്‍ത്തിയത്. കോവിഡ് പ്രതിസന്ധിയില്‍ ഓഹരിയടക്കമുള്ള മറ്റു വിപണികള്‍ ഉലഞ്ഞതോടെ നിക്ഷേപകര്‍ കൂട്ടമായി സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതാണ് രാജ്യാന്തര വില ഉയരാന്‍ കാരണമാക്കിയത്. രാജ്യാന്തവില ഔണ്‍സിന് ഈ വര്‍ഷം തന്നെ 2300 ഡോളര്‍ വരെ എത്തിയേക്കുമെന്നൂം സൂചനയുണ്ട്. നിലവില്‍ 1982 ഡോളറിലാണ് കച്ചവടം നടക്കുന്നത്.

ഡല്‍ഹി ബുള്ളിയനില്‍ 10 ഗ്രാം സ്വര്‍ണത്തിന് 53,216 രൂപയാണ്. സ്വര്‍ണത്തിനു വില കുതിച്ചതോടെ വെള്ളിക്കും പ്രിയം കൂടി. ഇതോടെ വെള്ളി കിലോയ്ക്ക് 865 രൂപ കൂടി 63,355 രൂപയിലെത്തി. വെള്ളി ആഭരണ വിപണിയില്‍ ആവശ്യകത ദിനംപ്രതി വര്‍ധിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. സാമ്പത്തിക മാന്ദ്യത്തിലേക്ക് ലോകം കടക്കുമെന്ന നിക്ഷേപകരുടെ ആശങ്ക നഷ്ട സാധ്യത കുറവുള്ള നിക്ഷേപങ്ങളില്‍ നിന്നും പണം പിന്‍വലിച്ച് താരതമ്യേന നഷ്ട സാധ്യത കുറഞ്ഞ സ്വര്‍ണം വാങ്ങിക്കൂട്ടാനുള്ള പ്രേരണയായി.

കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്കുകള്‍ കുറച്ചതും സ്വര്‍ണത്തിന് അനുകൂലമായി മാറി. ബാങ്ക് പലിശ കുറഞ്ഞതോടെ സാങ്കേതികമായി പലിശ ലഭ്യമല്ലാത്ത സ്വര്‍ണം പോലുള്ള ആസ്തികളിലേക്ക് നിക്ഷേപകര്‍ ആകര്‍ഷിക്കപ്പെട്ടു. പല രാജ്യങ്ങളുടേയും കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് നിക്ഷേപകരെ സ്വര്‍ണം വിറ്റുമാറുന്നതില്‍നിന്നും പിന്‍വലിച്ചു. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യ, െചെന തുടങ്ങിയ പ്രധാന വിപണികളില്‍ ആഭരണാവശ്യങ്ങള്‍ക്കുള്ള സ്വര്‍ണ ഉപഭോഗത്തില്‍ കുറവു സംഭവിക്കുകയും പകരം എക്‌സ്ചേഞ്ച് ട്രേഡഡ് ഫണ്ട്(ഇടിഎഫ്) പോലുള്ള നിക്ഷേപമാര്‍ഗങ്ങളില്‍ വന്‍ തോതില്‍ വര്‍ധനവുണ്ടാകുകയും ചെയ്തതായി വ്യക്തമാക്കുന്നു.

ഇപ്പോഴത്തെ സാഹര്യത്തില്‍ സ്വര്‍ണത്തിനു പകരമായി മറ്റൊരു സുരക്ഷിത ആസ്തി ലഭ്യമല്ലാത്തതിനാല്‍ വിലകളില്‍ കാര്യമായ തിരുത്തലുകള്‍ ഉണ്ടാവാനുള്ള സാധ്യത വളരെ കുറവാണ്. ഇന്ത്യന്‍ രൂപയ്ക്കുണ്ടാകുന്ന മൂല്യവര്‍ധനയും വിദേശ വിപണിയിലെ വില്‍പ്പന സമ്മര്‍ദ്ദവും ഇന്ത്യയില്‍ വിലകളെ താഴോട്ട് നയിച്ചേക്കാമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വര്‍ണ വിലകള്‍ കാര്യമായി താഴില്ലെന്നാണ് സൂചന.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category