1 GBP = 98.20 INR                       

BREAKING NEWS

എനിക്കു ദൈവത്തിലും ജുഡിഷ്യറിയിലും അതിയായ വിശ്വാസമുണ്ട്; എനിക്കു നീതി ലഭിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു'; സുശാന്തിന്റെ മരണത്തില്‍ മൗനം വെടിഞ്ഞ് നിറ കണ്ണുകളുമായി റിയയുടെ വീഡിയോ

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജപുത്തിന്റെ മരണത്തില്‍ ആരോപണ വിധേയയായ നടി റിയാ ചക്രവര്‍ത്തി ഒടുവില്‍ മൗനം വെടിഞ്ഞു. 'എനിക്കു ദൈവത്തിലും ജുഡിഷ്യറിയിലും അതിയായ വിശ്വാസമുണ്ട്. സത്യം വിജയിക്കും എന്നു പറയുന്ന നടിയുടെ വീഡിയോ അഭിഭാഷകര്‍ പുറത്ത് വിട്ടു. നിറ കണ്ണുകളോടെ കൂപ്പു കൈയുമായാണ് നടി വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. റിയ മകന്റെ അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിച്ചെന്നും മാനസികമായി പീഡിപ്പിച്ചിരുന്നെന്നും ആരോപിച്ചു സുശാന്തിന്റെ പിതാവ് നല്‍കിയ പരാതി പൊലീസ് അന്വേഷിക്കുന്ന പശ്ചാത്തലത്തിലാണ് വിഡിയോ വന്നത്. സുശാന്തിന്റെ വീട്ടുകാര്‍ക്ക് പുറമേ റിയ ഉപദ്രവിക്കുന്നതായി സുശാന്ത് പറഞ്ഞിരുന്നെന്നു മുന്‍കാമുകി അങ്കിതയും മൊഴി നല്‍കിയിരുന്നു.

'എനിക്കു ദൈവത്തിലും ജുഡിഷ്യറിയിലും അതിയായ വിശ്വാസമുണ്ട്. എനിക്കു നീതി ലഭിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇലക്ട്രോണിക് മാധ്യമങ്ങളില്‍ എന്നെക്കുറിച്ചു ഭയാനകമായ നിരവധി കാര്യങ്ങള്‍ പറയുന്നുണ്ട്. പല കാര്യങ്ങളും കോടതിയിലായതിനാല്‍, അഭിഭാഷകരുടെ ഉപദേശം മാനിച്ച് അതിലൊന്നും അഭിപ്രായം പറയാതെ ഞാന്‍ വിട്ടുനില്‍ക്കുകയാണ്. സത്യമേവ ജയതേ, സത്യം വിജയിക്കും' കൈകള്‍ മടക്കി, നിറ കണ്ണുകളോടെ റിയ വിഡിയോയില്‍ പറയുന്നു.

അഭിഭാഷകന്‍ സതീഷ് മനേഷിന്‍ഡെ ആണ് 28കാരിയായ റിയയുടെ പ്രതികരണം പുറത്തുവിട്ടത്. സുശാന്തിനൊപ്പം ഒരു വര്‍ഷം ലിവ് ഇന്‍ റിലേഷനില്‍ ആയിരുന്നെന്നും ജൂണ്‍ എട്ടിനാണ് മാറിയതെന്നും റിയ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. സുശാന്ത് വിഷാദത്തിനു ചികില്‍സയിലായിരുന്നുവെന്നും റിയ ചൂണ്ടിക്കാട്ടി. റിയ താമസം മാറി ആറു ദിവസത്തിനുശേഷം ജൂണ്‍ 14നാണ് സുശാന്തിനെ മുംബൈയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുശാന്തിന്റെ പെട്ടെന്നുള്ള മരണം ബോളിവുഡില്‍ വിവാദങ്ങള്‍ക്കു വഴിതുറന്നു.

സുശാന്തിന്റെ ആത്മഹത്യാ കേസുമായി ബന്ധപ്പെട്ട് റിയ ചക്രവര്‍ത്തി, സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലി, ആദിത്യ ചോപ്ര, മുകേഷ് ഛബ്ര, ശേഖര്‍ കപൂര്‍, രാജീവ് മസന്ദ് തുടങ്ങി 40 ഓളം പേരെ മുംബൈ പൊലീസ് ചോദ്യം ചെയ്തു. സുശാന്തിന്റെ അച്ഛന്റെ പരാതിയില്‍ റിയ അടക്കം ആറു പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category