1 GBP = 98.20 INR                       

BREAKING NEWS

ലൈംഗിക തൊഴിലാളികളുടെ മക്കളെ ഏറ്റെടുക്കാന്‍ ഒരുങ്ങി ഗംഭീര്‍; ആദ്യ ഘട്ടത്തില്‍ ഏറ്റെടുക്കുന്നത് പ്രായപൂര്‍ത്തിയാകാത്ത 25 പെണ്‍കുട്ടികളെ; ക്രിക്കറ്റില്‍നിന്നു വിരമിച്ചതിനു ശേഷം ക്ഷേമപ്രവര്‍ത്തനങ്ങളില്‍ സജീവമായ ഗൗതം ഗംഭീര്‍ അനേകം പെണ്‍കുട്ടികളുടെ രക്ഷകനാകുമ്പോള്‍ കയ്യടിച്ച് ആരാധകരും

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ലൈംഗിക തൊഴിലാളികളുടെ മക്കള്‍ക്ക് സഹായ ഹസ്തവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ലോക്സഭാംഗവുമായ ഗൗതം ഗംഭീര്‍ രംഗത്ത്. ന്യൂഡല്‍ഹി ഗസ്സ്റ്റിന്‍ ബാസ്റ്റ്യന്‍ റോഡിലെ ലൈംഗിക തൊഴിലാളികളുടെ മക്കള്‍ക്കാണ് ഗംഭീറിന്റെ സഹായം. 'PAANKH' എന്നു പേരു നല്‍കിയിരിക്കുന്ന സംരംഭത്തിന്റെ ഭാഗമായി ലൈംഗിക തൊഴിലാളികളുടെ പ്രായപൂര്‍ത്തിയാകാത്ത 25 പെണ്‍കുട്ടികളെ ഏറ്റെടുക്കുമെന്നാണ ഗംഭീര്‍ വ്യക്തമാക്കിയിരിക്കുന്നത്. അടുത്ത ഘട്ടത്തില്‍ കൂടുതല്‍ കുട്ടികളെ ഏറ്റെടുക്കുമെന്നും ഗംഭീര്‍ വ്യക്തമാക്കി.

സമൂഹത്തിലെ എല്ലാവര്‍ക്കും മാന്യമായി ജീവിക്കാനുള്ള അവകാശമുണ്ട്. ഈ കുട്ടികള്‍ക്ക് ഞാന്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കുകയാണ്. അവരുടെ ജീവിതം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയവയുടെ ചെലവുകളെല്ലാം ഏറ്റെടുക്കുന്നതായും ഗംഭീര്‍ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു. കുട്ടികള്‍ക്ക് ആവശ്യമായ സ്‌കൂള്‍ ഫീസ്, യുണിഫോമുകള്‍, ഭക്ഷണം, കൗണ്‍സിലിങ് ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സഹായം തുടങ്ങിയ ചെലവുകളെല്ലാം സംഘടനയുടെ നേതൃത്വത്തില്‍ ചെയ്യും. സ്വപ്നങ്ങള്‍ ലക്ഷ്യമാക്കി അവര്‍ക്കു ജീവിക്കാം. കുട്ടികള്‍ക്ക് അവരുടെ സ്വപ്നങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കും.

കുറഞ്ഞത് 25 പേരെയെങ്കിലും സഹായിക്കാനാണു ശ്രമം. അഞ്ചു മുതല്‍ 18 വയസ്സുവരെയുള്ള പെണ്‍കുട്ടികള്‍ക്കു സ്ഥിരമായി കൗണ്‍സിലിങ് നല്‍കും. അങ്ങനെ അവര്‍ക്ക് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ സാധിക്കും ഗംഭീര്‍ വ്യക്തമാക്കി. ഇത്തരം കുട്ടികളെ സഹായിക്കാന്‍ ആളുകള്‍ മുന്നോട്ടുവരണമെന്നും ഗംഭീര്‍ ആവശ്യപ്പെട്ടു. ക്രിക്കറ്റില്‍നിന്നു വിരമിച്ചതിനു ശേഷം ക്ഷേമപ്രവര്‍ത്തനങ്ങളില്‍ സജീവമായ ഗംഭീര്‍ നിലവില്‍ 200 കുട്ടികളെ സംരക്ഷിക്കുന്നുണ്ട്.

ഈസ്റ്റ് ഡല്‍ഹിയില്‍നിന്നുള്ള ലോക്സഭാംഗമാണ് ഗംഭീര്‍. കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഏപ്രിലില്‍ രണ്ട് വര്‍ഷത്തെ ശമ്പളം ഗംഭീര്‍ പിഎം കെയര്‍സ് ഫണ്ടിലേക്കു സംഭാവന നല്‍കിയിരുന്നു. ലോക് ജയ്പ്രകാശ് നാരായണ്‍ ആശുപത്രിയിലേക്ക് 1000 പിപിഇ കിറ്റുകളും സംഭാവന നല്‍കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category