1 GBP = 97.40 INR                       

BREAKING NEWS

50ഓളം പേരെ കൊന്ന് മുതലയ്ക്ക് കൊടുത്തു; വൃക്ക റാക്കറ്റുമായും ഗ്യാസ് മാഫിയയുമായും വാഹനമോഷ്ടാക്കളുമായി അടുത്ത ബന്ധം; 'നിങ്ങള്‍ നൂറോളം കൊലപാതകങ്ങള്‍ നടത്തിയിട്ടില്ലേ' എന്ന് പൊലീസ് ചോദിച്ചപ്പോള്‍ അമ്പതുവരെയെ എണ്ണിയുള്ളൂവെന്നും നൂറോ അതില്‍ കൂടുതലോ ഒക്കെ കാണും എന്നും കൂളായി മറുപടി; ഡോ ഡെത്ത് എന്ന് പൊലീസ് വിശേഷപ്പിച്ച ആയുര്‍വേദ ഡോക്ടര്‍ അകത്താവുമ്പോള്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ആളുകളെ കൊന്ന് മുതലക്കിട്ടു കൊടുക്കുന്ന കഥകള്‍ കൊറിയന്‍ ഏകാധിപതി കിം ജോങ്ങ് ഉന്നിന്റെയും മറ്റും ചരിത്രത്തിലാണ് നാം കേട്ടിട്ടുള്ളത്. മലയാള സിനിമയിലെ ജോസ് പ്രകാശിന്റെ വില്ലന്‍ കഥാപാത്രത്തെയൊക്കെ കടത്തിവെട്ടുന്ന ആ ആയുര്‍വേദ ഡോക്ടര്‍ കഴിഞ്ഞ ദിവസം ഡല്‍ഹി പൊലീസിന്റെ പിടിയിലായി. പേര് ഡോക്ടര്‍ ദേവേന്ദ്ര ശര്‍മ.

വൃക്കമാഫിയക്കും വാഹനമാഫിയക്കും വേണ്ടിയൊക്കെ ആളുകളെ കൊല്ലുന്ന ഈ ഡോക്ടര്‍ മൃതദേഹം മുതലകളുടെ വിവാഹരംഗാമയ കനാലുകള്‍ നിക്ഷേപിക്കയാണ് പതിവ്. രോഗികള്‍ക്ക് ആശ്വാസമാവേണ്ട ഡോക്ടര്‍മാര്‍ പിശാചിന്റെ ദുതല്‍മ്മാരായ സംഭവങ്ങള്‍ ലോകത്ത് പലയിടത്തും ഉണ്ടായിട്ടുണ്ട്. അതുപോലെ ഡോ ഡെത്ത് എന്ന് പൊലീസ് വിശേഷിച്ചിച്ച ഡോകട്ര് തന്നെയാണ് കഴിഞ്ഞ ദിവസം പിടിയിലായ ദേവേന്ദ്ര ശര്‍മയും.

കുറ്റകൃത്യങ്ങളുടെ നീണ്ട ലോകം
ചുരുങ്ങിയത് 50 ഡ്രൈവര്‍മാരെയെങ്കിലും കൊന്നുകാണും. അതു കഴിഞ്ഞപ്പോള്‍ പിന്നെ ഞാന്‍ കണക്കുവെച്ചിട്ടില്ല...' - ഇത് ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിരവധി കൊലക്കേസുകളില്‍ പ്രതിയായ ആയുര്‍വേദ ഡോക്ടര്‍ ദേവേന്ദ്ര ശര്‍മയുടെ വാക്കുകളാണ്. 2000 തൊട്ടിങ്ങോട്ട് നിരവധി കൊലപാതകങ്ങളുടെ 'മാസ്റ്റര്‍മൈന്‍ഡ്' ആയിരുന്ന ഈ ഡോക്ടര്‍ പ്രവര്‍ത്തിച്ചിരുന്നത് ഒറ്റയ്ക്കായിരുന്നില്ല. തെളിവ് നശിപ്പിക്കാന്‍ വേണ്ടി അനുയായികളെക്കൊണ്ട് മൃതദേഹങ്ങള്‍ മുതലശല്യമുള്ള കനാലില്‍ തള്ളിക്കുമായിരുന്നു ഇയാള്‍. ജയ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് പതിനാറു വര്‍ഷം അവിടെ കഴിച്ചു കൂട്ടിയ ശേഷം, ജയിലിലെ നല്ലനടപ്പിന്റെ പേരില്‍ 20 ദിവസത്തെ പരോള്‍ കിട്ടിയിരുന്നു ഇയാള്‍ക്ക്. അങ്ങനെ പരോളില്‍ ഇറങ്ങിയ ശേഷം മുങ്ങിയ ഡോക്ടറെ ജൂലൈ 29 -നാണ്, ഡല്‍ഹി ബാപ്പ്‌റോളയിലെ വീട്ടില്‍ നിന്നുതന്നെയാണ് പൊലീസ് വീണ്ടും പിടികൂടിയത്.

കൊലപാതകക്കേസുകള്‍ മാത്രമല്ല ഇയാള്‍ക്കുമേല്‍ ഉള്ളത്, ഗ്യാസ് സിലിണ്ടറുകള്‍ മോഷ്ടിക്കുക, അനധികൃതമായി കിഡ്നി ട്രാന്‍സ്പ്ലാന്റേഷന്‍ റാക്കറ്റ് നടത്തുക ഇങ്ങനെ പലതും ഈ ആയുര്‍വേദ ഡോക്ടറുടെ പേര്‍ക്ക് ചാര്‍ത്തപ്പെട്ടിട്ടുള്ള കുറ്റങ്ങളാണ്. അമ്പതു കൊലപാതകങ്ങളെപ്പറ്റിയുള്ള ആരോപണങ്ങള്‍ ഡോക്ടര്‍ തന്നെ ശരിവെക്കുന്നുണ്ട് എങ്കിലും, അക്കാലങ്ങളില്‍ മീഡിയ റിപ്പോര്‍ട്ടുകള്‍ ശരിവച്ചാല്‍ ചുരുങ്ങിയത് നൂറു കൊലയ്ക്കു പിന്നിലെങ്കിലും ഇയാളുടെ തലച്ചോര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ആറുമാസം മുമ്പാണ് ജയ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഇരുപതു ദിവസത്തെ പരോള്‍ കിട്ടി ഡോ.ശര്‍മ്മ പുറത്തിറങ്ങുന്നത്. പരോള്‍ തീരുന്ന ദിവസം ജയിലില്‍ ഹാജരാകാതെ ഇയാള്‍ മുങ്ങിക്കളഞ്ഞു. പിന്നീടിതുവരെ പൊലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവില്‍ കഴിയുകയായിരുന്നു ഈ അറുപത്തിരണ്ടുകാരന്‍.

പരോളിലിറങ്ങി മുങ്ങിയിട്ടും തട്ടിപ്പുകള്‍
ഈ സീരിയല്‍ കില്ലറെപ്പറ്റി ഡല്‍ഹി ക്രൈം ബ്രാഞ്ച് ഡിസിപി രാകേഷ് പവേറിയയുടെ പ്രസ്താവന ഇങ്ങനെയായിരുന്നു, 'ജയ്പൂരില്‍ നിന്ന് പരോള്‍ ലംഘിച്ച് സ്ഥലംവിട്ടു ഇയാള്‍ നേരെ പോയത് സ്വന്തം ഗ്രാമത്തിലേക്കായിരുന്നു. അവിടെ കുറച്ചുനാള്‍ കഴിഞ്ഞ ശേഷം ഇയാള്‍ ഡല്‍ഹിയിലേക്ക് തിരികെ വന്നു. ഇവിടെ പരോളില്‍ കഴിയുന്നതിനിടെ ഇയാള്‍ ഒരു വിധവയെ വിവാഹം കഴിച്ചു. അവരുടെ വീട്ടിലായിരുന്നു ബാപ്പ്‌റോളയിലെ ഇയാളുടെ താമസം. അവിടെ താമസിച്ചു കൊണ്ട് ഇയാള്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ മുഴുകി. ജയ്പൂര്‍ സ്വദേശിയായ ഒരാള്‍ക്ക് കൊണാട്ട് പ്‌ളേസില്‍ പ്രോപ്പര്‍ട്ടി വാങ്ങി നല്‍കാം എന്ന് പറഞ്ഞുകൊണ്ട് ബ്രോക്കറായി ഇയാള്‍. അതും ഒരു തട്ടിപ്പായിരുന്നു. അതിനിടെയാണ് ഡല്‍ഹിപൊലീസിലെ ഇന്‍സ്‌പെക്ടര്‍മാരില്‍ ഒരാള്‍ക്ക് ശര്‍മയെപ്പറ്റിയുള്ള രഹസ്യ വിവരം കിട്ടുന്നത്. '

പിടികൂടാന്‍ പൊലീസ് വളഞ്ഞപ്പോഴും നിസ്തോഭനായിട്ടാണ് ഡോക്ടര്‍ ശര്‍മ്മ നിലകൊണ്ടത് എന്ന് പറയപ്പെടുന്നു. സ്റ്റേഷനില്‍ ചോദ്യം ചെയ്യല്‍ തുടങ്ങിയപ്പോള്‍, പൊലീസ് പഴയ മീഡിയ റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ചുകൊണ്ട് അയാളോട് 'നിങ്ങള്‍ നൂറോളം കൊലപാതകങ്ങള്‍ നടത്തിയിട്ടില്ലേ?' എന്ന് ചോദിച്ചപ്പോള്‍, 'ഉണ്ടാകാം... ഞാന്‍ അമ്പതുവരെയെ എണ്ണിയുള്ളൂ..! അതിനു ശേഷം എണ്ണാന്‍ പറ്റിയില്ല. നൂറോ അതില്‍ കൂടുതലോ ഒക്കെ കാണും...' എന്നാണ് ഡോ.ശര്‍മ്മ മറുപടി നല്‍കിയത്.

കൊല്ലാനിറങ്ങിയത് ആജീവനാന്ത സമ്പാദ്യം നഷ്ടമായപ്പോള്‍
ഡോ. ശര്‍മ്മ ഉത്തര്‍പ്രദേശിലെ അലിഗഢ് നിവാസിയായിരുന്നു. ബിഹാറിലെ സിവാന്‍ എന്ന സ്ഥലത്തുനിന്നാണ് ഇയാള്‍ ബാച്ചിലര്‍ ഓഫ് ആയുര്‍വേദിക് മെഡിസിന്‍ ആന്‍ഡ് സര്‍ജറി കോഴ്‌സ് പൂര്‍ത്തിയാക്കുന്നത്. അതിനു ശേഷം 1984 -ല്‍ രാജസ്ഥാനിലെ ജയ്പുര്‍ നഗരത്തില്‍ ഒരു ക്ലിനിക്കിട്ട് പ്രാക്ടീസ് തുടങ്ങി ഡോ. ശര്‍മ്മ, പേര് ജനതാ ഹോസ്പിറ്റല്‍ ആന്‍ഡ് ഡയഗ്‌നോസ്റ്റിക്‌സ് സെന്റര്‍. അടുത്ത പതിനൊന്നു വര്‍ഷം ഡോ.ശര്‍മ്മ ഒരു കുഴപ്പത്തിനും പോകാതെ ശാന്തസ്വഭാവിയായി ക്ലിനിക്കും നടത്തി ആളുകളുടെ രോഗവും ഭേദമാക്കിക്കൊണ്ട് ജയ്പൂര്‍ നഗരത്തില്‍ തന്നെ തുടര്‍ന്നു.

1994 -ലാണ് ഡോ. ശര്‍മയുടെ ജീവിതത്തില്‍ ഒരു വഴിത്തിരിവുണ്ടാവുന്നത്. അക്കൊല്ലം 'ഭാരത് ഫ്യൂവല്‍ കമ്പനി' എന്നൊരു സ്ഥാപനം പൊതുജനങ്ങളില്‍ നിന്ന് ഒരു ഗ്യാസ് ഏജന്‍സിക്കുള്ള അപേക്ഷ ക്ഷണിച്ചു. എളുപ്പത്തില്‍ പണമുണ്ടാക്കാന്‍ വഴിനോക്കി ഇരുന്ന ഡോ. ശര്‍മ്മ ആ ഓഫര്‍ കണ്ടപ്പോള്‍ ചാടിവീണു. ഗ്യാസ് സിലിണ്ടറിന്റെ ഡീലര്‍ഷിപ്പ് കിട്ടാന്‍ വേണ്ടി ഡോ. ശര്‍മ്മ അന്നോളമുള്ള തന്റെ സമ്പാദ്യം, പതിനൊന്നു ലക്ഷം രൂപ അതില്‍ നിക്ഷേപിച്ചു. എന്നാല്‍, അയാളുടെ പൈസയും അടിച്ചുമാറ്റിക്കൊണ്ട് ഭാരത് ഫ്യൂവല്‍ കമ്പനി ഒരു സുപ്രഭാതത്തില്‍ അപ്രത്യക്ഷമായി. അയാളുടെ പത്തുപന്ത്രണ്ടു വര്‍ഷത്തെ സമ്പാദ്യം, 11 ലക്ഷം രൂപ ഒരൊറ്റ രാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും ആവിയായി..! കബളിപ്പിക്കപ്പെട്ടതിന്റെ ക്ഷീണം ഡോ. ശര്‍മ തീര്‍ത്തത് മറ്റുള്ളവരെ പറ്റിച്ചുകൊണ്ടാണ്. അധികം താമസിയാതെ തന്നെ അലിഗഡിനടുത്തുള്ള ഛാരാ ഗ്രാമത്തില്‍ അയാള്‍ ഒരു വ്യാജ ഗ്യാസ് ഏജന്‍സി തുടങ്ങി.

ആദ്യമാദ്യം അയാള്‍ ഗ്യാസ് ഒപ്പിച്ചു കൊണ്ടുവന്നിരുന്നത് ലഖ്നൗവില്‍ നിന്നായിരുന്നു. എന്നാല്‍, ട്രാന്‍സ്പോര്‍ട്ടേഷന്‍ പ്രശ്‌നമായതോടെ അയാള്‍, ട്രക്കുകളില്‍ നിന്ന് എല്‍പിജി സിലിണ്ടറുകള്‍ മോഷ്ടിക്കുന്ന ഒരു ഗൂഢസംഘവുമായി ഡോ. ശര്‍മസമ്പര്‍ക്കത്തിലായി. ഇങ്ങനെ ഹൈവേകളിലൂടെ പോകുന്ന ട്രക്കുകളില്‍ നിന്ന് മോഷ്ടിക്കപ്പെട്ടിരുന്ന സിലിണ്ടറുകള്‍ ഡോക്ടറുടെ ഏജന്‍സിയില്‍ അണ്‍ലോഡ് ചെയ്യപ്പെടാന്‍ തുടങ്ങി. പിന്നെപ്പിന്നെട്രക്ക് ഡ്രൈവര്‍മാരെ കൊന്ന്, ഗ്യാസ് സിലിണ്ടറുകള്‍ മോഷ്ടിക്കുന്നതിനു പുറമെ ട്രക്കുകള്‍ മീററ്റില്‍ എത്തിച്ച് പാര്‍ട്‌സ് ഇളക്കി വിറ്റും തുടങ്ങി ആ കൊള്ള സംഘങ്ങള്‍.

ഒന്നരവര്‍ഷം ഇങ്ങനെ അനധികൃതമായി ഗ്യാസ് ഏജന്‍സി നടത്തിയ ശേഷം ആദ്യമായി ഡോക്ടര്‍ പിടിയിലാകുന്നു. കേസില്‍ നിന്നൊക്കെ ഊരി വന്ന ശേഷം വീണ്ടും ഒരിക്കല്‍ കൂടി അംറോഹയില്‍ ചെന്ന് ഇതുപോലെ തന്നെ വ്യാജ ഗ്യാസ് ഏജന്‍സി തുടങ്ങുന്നു. ഇത്തവണ പക്ഷെ പെട്ടെന്നുതന്നെ അയാള്‍ക്കെതിരെ തട്ടിപ്പിന് കേസ് രജിസ്റ്റര്‍ ചെയ്യപ്പെടുന്നു. അതോടെ അവിടെ ഉണ്ടായിരുന്ന ഗ്യാസ് ഏജന്‍സി അടച്ചുപൂട്ടി ജയ്പൂരില്‍ എത്തി വീണ്ടും പഴയപോലെ ആയുര്‍വേദ ക്ലിനിക്ക് നടത്താന്‍ തുടങ്ങുന്നു ഡോക്ടര്‍.

വൃക്ക റാക്കറ്റിലും സജീവമാവുന്നു
ഇങ്ങനെ രണ്ടാമതും ജയ്പൂരില്‍ ക്ലിനിക്കിട്ട കാലത്താണ് ഡോ. ശര്‍മ്മ അനധികൃത കിഡ്നി റാക്കറ്റില്‍ സജീവമാകുന്നത്. ജയ്പുര്‍, ബല്ലഭ് ഗഢ്, ഗുഡ്ഗാവ് എന്നിവിടങ്ങളിലായിട്ടാണ് ഈ റാക്കറ്റ് പ്രവര്‍ത്തിച്ചത്. 2004 -ല്‍ അന്മോല്‍ നഴ്സിങ് ഹോം കേന്ദ്രീകരിച്ചു നടന്ന അനധികൃത കിഡ്നി ട്രാന്‍സ്പ്ലാന്റേഷന്‍ റാക്കറ്റുമായി ബന്ധപ്പെട്ട രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡോ.ശര്‍മ്മ വീണ്ടും അറസ്റ്റിലാകുന്നു. ഈ നഴ്സിങ് ഹോം നടത്തിയിരുന്ന ഡോ. അമിത്തുമായി ചേര്‍ന്ന് 1994 മുതല്‍ 2004 വരെയുള്ള പത്തുവര്‍ഷക്കാലത്തിനിടെ 125 -ല്‍ അധികം കിഡ്നി ട്രാന്‍സ്പ്ലാന്റേഷനുകള്‍ താന്‍ മുഖാന്തരം നടത്തപ്പെട്ടിട്ടുണ്ട് എന്നും, ഓരോന്നിനും അഞ്ചുലക്ഷത്തോളം വീതം താന്‍ സമ്പാദിച്ചിരുന്നു എന്നും ഡോ. ശര്‍മ്മ ചോദ്യം ചെയ്യലിനിടെ പൊലീസിനോട് സമ്മതിച്ചു. തന്റെ ഭര്‍ത്താവ് കുറ്റകൃത്യങ്ങളുടെ ലോകത്ത് വിരാജിക്കുന്നു എന്ന് തിരിച്ചറിഞ്ഞ നിമിഷം തന്നെ ഡോക്ടറുടെ ഭാര്യ അയാളെ വിട്ട് മക്കളെയും കൂട്ടി തന്റെ വീട്ടിലേക്ക് പോയി.

വൃക്കതട്ടിപ്പിന് ശേഷം ഡോ. ശര്‍മ്മ വീണ്ടും കൊള്ളസംഘങ്ങളുമായി സമ്പര്‍ക്കത്തിലായി. ടാക്‌സി ട്രിപ്പ് വിളിച്ച ശേഷം ആളൊഴിഞ്ഞ ഇടത്തെത്തുമ്പോള്‍ ഡ്രൈവര്‍മാരെ കൊന്നുകളഞ്ഞ് വണ്ടി തട്ടിയെടുക്കുക എന്നതായിരുന്നു ഈ സംഘങ്ങളുടെ പരിപാടി. ഈ റിങ്ങിലേക്ക് ഡോ. ദേവേന്ദ്ര ശര്‍മയും ചേര്‍ന്നു. അയാളുടെ പ്ലാനിങ്ങിലായി പിന്നെ ഈ സംഘത്തിന്റെ ഓപ്പറേഷന്‍. കൊല്ലുന്ന ടാക്‌സി ഡ്രൈവര്‍മാരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്ത് പൊലീസ് തിരഞ്ഞു വരാതിരിക്കാന്‍ വേണ്ടി മൃതദേഹങ്ങള്‍ അലിഗഡിനടുത്തുള്ള കാസ്ഗഞ്ചിലെ ഹസാര കനാലിലേക്ക് വലിച്ചെറിയുകയായിരുന്നു സംഘത്തിന്റെ പതിവ്. വാഹനത്തിന്റെ വില്പന, അല്ലെങ്കില്‍ പാര്‍ട്‌സ് അഴിച്ചെടുപ്പ് തുടങ്ങിയവയായിരുന്നു ഡോ. ശര്‍മ്മ ഏറ്റെടുത്തിരുന്ന ഉത്തരവാദിത്തങ്ങള്‍. ഒരു വാഹനം ഇങ്ങനെ വില്പനയാക്കിയാല്‍ ഇയാള്‍ക്ക് 25,000 രൂപ വീതം കിട്ടിയിരുന്നു. ശര്‍മ്മ പിടിയിലായതോടെ ഈ കൊള്ള-കൊലപാതക സംഘവും അവരില്‍ നിന്ന് വാഹനങ്ങള്‍ വാങ്ങിയവരും എല്ലാം അറസ്റ്റിലായി.

ഡല്‍ഹി ഡിസിപി പറഞ്ഞത് 2002 -ലാണ് ഡോ. ശര്‍മയെ ഈ കൊലപാതകങ്ങളുടെ പേരില്‍ പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത് എന്നാണ്. അടുത്ത രണ്ടുവര്‍ഷം നിരവധി കേസുകളില്‍ ഇയാള്‍ പ്രതിചേര്‍ക്കപ്പെടുകയും വിചാരണ ചെയ്യപ്പെടുകയും ഒക്കെയുണ്ടായി. ആദ്യകേസില്‍ തന്നെ ജീവപര്യന്തമായിരുന്നു വിധി. അതിനു ശേഷം പതിനാറു വര്‍ഷത്തോളം ഇയാള്‍ ജയ്പൂര്‍ ജയിലില്‍ അടക്കപ്പെട്ടു. ആ തടവുശിക്ഷയുടെ കാലാവധി പൂര്‍ത്തിയാക്കുന്നതിനിടെയാണ് ഡോ. ശര്‍മ്മയ്ക്ക് ഇരുപതു ദിവസത്തെ പരോള്‍ കിട്ടുന്നതും, അയാള്‍ പരോള്‍ ലംഘിച്ച് മുങ്ങുന്നതും.

ഡല്‍ഹിക്ക് വന്നത് തന്റെ കുറ്റകൃത്യങ്ങളുടെ ഭൂതകാലമൊക്കെ വിസ്മരിച്ച് പുതിയൊരു ജീവിതം തുടങ്ങാന്‍ വേണ്ടിയായിരുന്നു, സൈ്വര്യമായി ജീവിക്കാന്‍ വേണ്ടിയായിരുന്നു എന്നാണ് ഡോ.ദേവേന്ദ്ര ശര്‍മ്മ ഡല്‍ഹി പൊലീസിനോട് പറഞ്ഞത്. അതിനാണത്രെ ഒരു വിധവയെ വിവാഹം കഴിച്ച് റിയല്‍ എസ്റ്റേറ്റ് ബിസിനസ് ഒക്കെ ചെയ്യാന്‍ തുടങ്ങിയത്. എന്നാല്‍, വീണ്ടും പിടിക്കപ്പെട്ടതോടെ ഡല്‍ഹി തിഹാര്‍ ജയിലിലാണ് ഈ കുപ്രസിദ്ധ സീരിയല്‍ കില്ലറായ ആയുര്‍വേദ ഡോക്ടര്‍ ഇപ്പോള്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category