1 GBP = 97.40 INR                       

BREAKING NEWS

രാമക്ഷേത്രം ആദ്യം വിഭാവനം ചെയ്തതില്‍ നിന്നും വ്യത്യസ്തം; ഇപ്പോള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത് നേരത്തെ തീരുമാനിച്ചതിനേക്കാള്‍ ഇരട്ടി വലുപ്പമുള്ള ക്ഷേത്രം; നഗര ശൈലിയിലുള്ള വാസ്തുവിദ്യയില്‍, കൂടുതല്‍ ഭക്തരെ ഉള്‍ക്കൊള്ളുന്നതിനായി രണ്ടിനു പകരം അഞ്ച് താഴികക്കുടങ്ങള്‍; ക്ഷേത്രത്തിന്റെ ഉയരവും മുന്‍ രൂപകല്‍പനയേക്കാള്‍ കൂടുതലായിരിക്കും; മുഖ്യശില്‍പ്പിയായ 77കാരനായ ചന്ദ്രകാന്ത് സോംപുര 200 ഓളം ക്ഷേത്രങ്ങള്‍ രൂപകല്‍പന ചെയ്ത വാസ്തുശില്‍പികളുടെ കുടുംബാംഗം

Britishmalayali
kz´wteJI³

അഹമ്മദാബാദ്: ദ്വീര്‍ഘാകാലങ്ങളായുള്ള ആവശ്യത്തിന് ശേഷം നിയമപോരാട്ടത്തിനും ശേഷം അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ്. അതിവേഗം തന്നെ ക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. ക്ഷേത്രത്തിന്റെ രൂപകല്‍പ്പനയില്‍ അടക്കം മാറ്റം വരുത്താന്‍ ഒരുങ്ങുന്നു എന്ന വിവരമാണ് ഒടുവില്‍ പുറത്തുവരുന്നത്. നേരത്തെ നിര്‍മ്മിക്കാന്‍ പദ്ധതിയിട്ട ക്ഷേത്രത്തിന്റെ ഇരട്ടിയോളം വലുപ്പത്തിലാണ് ക്ഷേത്രത്തിന്റെ പുതിയ മാതൃക തയ്യാറാക്കുന്നത്.


ക്ഷേത്രത്തിന്റ മുഖ്യവാസ്തു ശില്‍പ്പി തന്നെയാണ് രാമക്ഷേത്രത്തിന്റെ പുതിയ വിവരങ്ങള്‍ പുറത്തുവിട്ടത്. നഗര ശൈലിയിലുള്ള വാസ്തുവിദ്യയില്‍, കൂടുതല്‍ ഭക്തരെ ഉള്‍ക്കൊള്ളുന്നതിനായി രണ്ടിനുപകരം അഞ്ച് താഴികക്കുടങ്ങള്‍ ഉണ്ടായിരിക്കുമെന്നും ആര്‍ക്കിടെക്റ്റ് ചന്ദ്രകാന്ത് സോംപുര പറഞ്ഞു.

'സുപ്രീംകോടതി വിധിക്ക് ശേഷം ക്ഷേത്രത്തിന്റെ രൂപകല്‍പന പരിഷ്‌കരിച്ചു. നേരത്തേ ആസൂത്രണം ചെയ്തതിന്റെ ഇരട്ടി വലുപ്പത്തിലാണ് ഇപ്പോള്‍ പണിയുന്നത്. ഇപ്പോള്‍ ശ്രീകോവിലിനു മുകളില്‍ ഒരു ഗോപുരം, രണ്ടെണ്ണത്തിനു പകരം അഞ്ച് താഴികക്കുടങ്ങള്‍ എന്നിവ ഉണ്ടാകും. ക്ഷേത്രത്തിന്റെ ഉയരം മുന്‍ രൂപകല്‍പനയേക്കാള്‍ കൂടുതലായിരിക്കും.' 77കാരനായ ചന്ദ്രകാന്ത് സോംപുര വ്യക്തമാക്കി. 200 ഓളം ക്ഷേത്രങ്ങള്‍ രൂപകല്‍പന ചെയ്ത ക്ഷേത്ര വാസ്തുശില്‍പികളുടെ കുടുംബമാണു സോംപുരയുടേത്.

30 വര്‍ഷം മുമ്പ് വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) നേതാവ് അശോക് സിംഗാളാണു രാമക്ഷേത്രത്തിന് രൂപരേഖ തയാറാക്കാന്‍ ആവശ്യപ്പെട്ടത്. 1990ല്‍ ആദ്യമായി അയോധ്യയിലെ പ്രദേശം സന്ദര്‍ശിച്ചപ്പോള്‍, സുരക്ഷാ കാരണങ്ങളാല്‍ ടേപ്പ് പോലും അകത്തേക്കു പ്രവേശിപ്പിച്ചില്ല. കാലടിപ്പാട് ഉപയോഗിച്ചാണ് അന്ന് അളവെടുത്തതെന്നു സോംപുര ഓര്‍മിച്ചു. ഈ രൂപകല്‍പന അടിസ്ഥാനമാക്കി തൊണ്ണൂറുകളില്‍ വിഎച്ച്പി അയോധ്യയില്‍ കല്ലുകള്‍ കൊത്തുപണി ചെയ്യുന്ന യൂണിറ്റ് സ്ഥാപിച്ചു.

'ഇപ്പോള്‍ അഞ്ച് താഴികക്കുടങ്ങള്‍ ഉണ്ടാകും. അതിന് രണ്ടു കാരണങ്ങളുണ്ട്- ഒന്നാമതായി, ഇപ്പോള്‍ ക്ഷേത്രത്തിന് ഭൂമി ക്ഷാമമില്ല. രണ്ടാമത്തേത്, വളരെയധികം വാര്‍ത്താപ്രാധാന്യം നേടിയതോടെ ധാരാളം ഭക്തര്‍ ദിവസവും ക്ഷേത്രം സന്ദര്‍ശിക്കുമെന്നാണു പ്രതീക്ഷ. അവരെ ഉള്‍ക്കൊള്ളുന്നതിനായി വലുപ്പം കൂട്ടേണ്ടിവന്നു.' സോംപുര പറഞ്ഞു. മകന്‍ ആശിഷ് ആണു പുതുക്കിയ പദ്ധതി ജൂണില്‍ ട്രസ്റ്റിനു മുന്നില്‍ അവതരിപ്പിച്ചത്. ഇതിന് അംഗീകാരവും കിട്ടി.

ശ്രീരാമന്റെ ജന്മസ്ഥലത്ത് നിര്‍മ്മിക്കുന്നതിനാല്‍ മറ്റേതു പദ്ധതിയേക്കാളും സവിശേഷകരമാണ് രാമക്ഷേത്രമെന്നും സോംപുര വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. സോമനാഥ ക്ഷേത്രത്തിന്റെ പുനര്‍ രൂപകല്‍പന മുത്തച്ഛന്‍ പ്രഭാശങ്കര്‍ സോംപുരയാണു നിര്‍വഹിച്ചത്. അഞ്ച് താഴികക്കുടങ്ങളുള്ള ക്ഷേത്രം അപൂര്‍വമാണെന്നും ക്ഷേത്ര വാസ്തുവിദ്യയുടെ അടിസ്ഥാനത്തില്‍ ഏറ്റവും മികച്ച ആരാധനാലയമായി രാമക്ഷേത്രം വികസിപ്പിക്കുമെന്നും സോംപുര പറഞ്ഞു. ക്ഷേത്രത്തിന്റെ ഭൂമിപൂജ ഓഗസ്റ്റ് അഞ്ചിനു പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാക്കുകയാണു ലക്ഷ്യമെന്നു മേല്‍നോട്ടം വഹിക്കുന്ന ശ്രീറാം ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് അംഗങ്ങള്‍ പറഞ്ഞു.

ടൈം സ്‌ക്വയറിലും ഡിസ്പ്ലേക്ക് ഒരുങ്ങുന്നു
അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ ആഘോഷത്തില്‍ പങ്കുചേരാന്‍ ലോകത്തെ ഏറ്റവും പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ടൈംസ് സ്‌ക്വയറും ഒരുങ്ങുകയാണ്. ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടക്കുന്ന ഓഗസ്റ്റ് 5ന് ടൈംസ് സ്‌ക്വയറിലെ പടുകൂറ്റന്‍ പരസ്യബോര്‍ഡുകളില്‍ രാമക്ഷേത്രത്തിന്റെയും രാമന്റെയും 3ഡി ഛായാചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. രാമക്ഷേത്ര നിര്‍മ്മാണം ചരിത്ര സംഭവമാക്കുന്നതിന്റെ ഭാഗമായാണിതെന്നു സംഘാടകര്‍ വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്ര നിര്‍മ്മാണത്തിനു തറക്കല്ലിടുന്ന ചരിത്ര നിമിഷം ആഘോഷിക്കാന്‍ ന്യൂയോര്‍ക്കും തയ്യാറെടുത്തെന്ന് അമേരിക്കന്‍ ഇന്ത്യ പബ്ലിക് അഫയേഴ്സ് കമ്മിറ്റി പ്രസിഡന്റ് ജഗദീഷ് സെവാനി പറഞ്ഞു. വലിയ പരസ്യബോര്‍ഡുകള്‍ വാടകയ്ക്കെടുത്തു. കൂറ്റന്‍ നാസ്ഡാക്ക് സ്‌ക്രീനും 17,000 ചതുരശ്രയടി വലിപ്പത്തില്‍ എല്‍ഇഡി ഡിസ്പ്ലേ സ്‌ക്രീനും ഒരുക്കും. ലോകത്തിലെ ഏറ്റവും വലിയ തുടര്‍ച്ചയായ പരസ്യ ഡിസ്പ്ലേയും ടൈംസ് സ്‌ക്വയറിലെ ഉയര്‍ന്ന റെസല്യൂഷനുള്ള എല്‍ഇഡി ഡിസ്പ്ലേയും ആയി ഇതു മാറും.

ഓഗസ്റ്റ് 5ന് രാവിലെ 8 മുതല്‍ രാത്രി 10 വരെ ഹിന്ദിയിലും ഇംഗ്ലിഷിലും 'ജയ് ശ്രീറാം' വാക്കുകള്‍, രാമന്റെ ഛായാചിത്രങ്ങളും വിഡിയോകളും, ക്ഷേത്ര രൂപകല്‍പ്പനയുടെയും വാസ്തുവിദ്യയുടെയും 3ഡി ചിത്രങ്ങള്‍, ശിലാസ്ഥാപന ദൃശ്യങ്ങള്‍ തുടങ്ങിയവയാണു പ്രദര്‍ശിപ്പിക്കുക. ആഘോഷിക്കുന്നതിനും മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുന്നതിനുമായി ഇന്ത്യന്‍ കമ്യൂണിറ്റി അംഗങ്ങള്‍ ടൈംസ് സ്‌ക്വയറില്‍ ഒത്തുകൂടും. മനുഷ്യരാശിയുടെ ചരിത്രത്തില്‍ തന്നെ ഒരിക്കല്‍ മാത്രം വരുന്ന സംഭവമാണു രാമജന്മഭൂമി ശിലാസ്ഥാപനമെന്നും സെവാനി കൂട്ടിച്ചേര്‍ത്തു.

അതിനിടെ വിവാദ പ്രസ്താവനയുമായി ബിജെപി എംപിയും രംഗത്തെത്തി. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതോടെ കോവിഡ് ഇല്ലാതാകുമെന്ന് ബിജെപി എംപി ജസ്‌കൗര്‍ മീന അഭിപ്രായപ്പെട്ടത്. രാജസ്ഥാനിലെ ദൗസയില്‍ നിന്നുള്ള എംപിയാണ് ജസ്‌കൗര്‍. ഓഗസ്റ്റ് 5 നാണ് രാമക്ഷേത്രത്തിന് തറക്കല്ലിടുന്നത്. 'ഞങ്ങള്‍ ആത്മീയശക്തികളുടെ പിന്തുടര്‍ച്ചക്കാരും വിശ്വാസികളുമാണ്. രാമക്ഷേത്രം നിര്‍മ്മിക്കുന്നതോടെ കോവിഡ് ഇല്ലാതാകും', മീന പറഞ്ഞു. നേരത്തെ സമാന പരാമര്‍ശവുമായി മധ്യപ്രദേശ് പ്രോടേം സ്പീക്കറും ബിജെപി നേതാവുമായ രാമേശ്വര്‍ ശര്‍മ്മയും രംഗത്തെത്തിയിരുന്നു. രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം തുടങ്ങുന്നതോടെ കൊറോണ വൈറസിന്റെ അവസാനത്തിന് തുടക്കമാവുമെന്നായിരുന്നു ശര്‍മ്മ പറഞ്ഞിരുന്നത്.

സാമൂഹിക അകലം പാലിച്ച് 200ല്‍ അധികം ആളുകള്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ശ്രീ റാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രെസ്റ്റ് ട്രഷറര്‍ സ്വാമി ഗോവിന്ദ് ദേവ് ഗിരി വിശദമാക്കിയിരുന്നു. വലിയ രീതിയിലുള്ള ഒരുക്കങ്ങളാണ് രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പുരോഗമിക്കുന്നത്. 40 കിലോ ഭാരമുള്ള വെള്ളിക്കല്ലാണ് തറക്കല്ലിടല്‍ ചടങ്ങിന് ഉപയോഗിക്കുകയെന്ന് ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് നൃത്യ ഗോപാല്‍ ദാസ് വിശദമാക്കിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category