1 GBP = 97.50 INR                       

BREAKING NEWS

തട്ടിക്കൊണ്ടു പോകുന്നതിന് മുമ്പേ അച്ഛനും ഹേബിയസ് കോര്‍പ്പസ് നല്‍കി; ഭര്‍ത്താവില്‍ നിന്ന് പിടിച്ചെടുത്ത മകളെ വീട്ടിലേക്ക് കൊണ്ടു പോയത് ഹൈക്കോടതിയില്‍ എത്തിച്ച്; ജഡ്ജിക്ക് മുമ്പില്‍ അച്ഛനൊപ്പം എത്തിയപ്പോള്‍ ശിവകാമി ആവശ്യപ്പെട്ടത് വീട്ടിലേക്ക് പോകണമെന്ന്; ഭര്‍ത്താവിന്റെ തട്ടിക്കൊണ്ട് പോകല്‍ പരാതിയില്‍ മൊഴിയെടുക്കാനെത്തിയ പൊലീസിനോട് പറഞ്ഞതും അച്ഛനും അമ്മയും മതിയെന്ന നിലപാട്; പുത്തന്‍കുരിശ് തട്ടിക്കൊണ്ട് പോകലില്‍ വമ്പന്‍ ട്വിസ്റ്റ്; ശ്രീനാഥിനെ ശിവകാമി കൈയൊഴിയുമോ?

Britishmalayali
പ്രകാശ് ചന്ദ്രശേഖര്‍

കോലഞ്ചേരി: ഭാര്യയെ ഭാര്യാ പിതാവ് തട്ടിക്കൊണ്ട് പോയെന്ന ഭര്‍ത്താവിന്റെ പരാതിയില്‍ പൊലീസ് അന്വേഷണം മുറുകിയപ്പോള്‍ വമ്പന്‍ ട്വിസ്റ്റ്. ആലപ്പുഴ വണ്ടാനം കാട്ടുങ്ങല്‍ വേലിയില്‍ ശ്രീനാഥാണ് പൂത്തന്‍കുരിശ് ഐക്കകര തുരിത്തിക്കുന്നേല്‍ സാജുവും കൂട്ടരും ചേര്‍ന്ന് ഭാര്യ ശിവകാമിയെ തട്ടിക്കൊണ്ടുപോയതായി പുത്തന്‍കുരിശ് പൊലീസില്‍ പരാതിപ്പെട്ടിട്ടുള്ളത്.

ഈ പരാതിയില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും സാജുവിനെ പിടികിട്ടിയിട്ടില്ലന്നും മകളായ ശിവകാമി വീട്ടില്‍ ഉറ്റവര്‍ക്കൊപ്പം താമസിക്കുന്നതായി സ്ഥിരീകരിച്ചെന്നും പുത്തന്‍കുരിശ് പൊലീസ് അറിയിച്ചു. ഹെബിയസ് കോര്‍പ്പസ് ഹര്‍ജിയെത്തുടര്‍ന്ന് കഴിഞ്ഞ ജൂലൈ 17-ന് ശികാമിയെ ബന്ധുക്കള്‍ കോടതിയില്‍ ഹാജരാക്കിയെന്നും പിതാവിനൊപ്പം താമസിക്കാനാണ് ആഗ്രഹമെന്ന് അറിയിച്ചതിനാല്‍ കോടതി ഇതിന് അനുവദിക്കുകയായിരുന്നെന്നുമാണ് പൊലീസ് വിശദീകരിക്കുന്നത്.

ശ്രീനാഥിന്റെ പരാതിയില്‍ പൊലീസ് മൊഴിയെടുത്തപ്പോഴും ശിവകാമി ഇതെ നിലപാട് വ്യക്തമാക്കിയിരുന്നെന്നാണ് സൂചന. ഭാര്യയെക്കുറിച്ച് യാതൊരു വിവരവും അറിയില്ലെന്നും തട്ടിക്കൊണ്ട് പോയവര്‍ അപായപ്പെടുത്തിയോ എന്ന് സംശയിക്കുന്നതായും കാണിച്ച് ശ്രീനാഥ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഈ ഹര്‍ജി പരിഗണനയ്‌ക്കെടുക്കുമ്പോള്‍ പിതാവിനൊപ്പം താമസിക്കാനാണ് താല്‍പര്യമെന്ന് ശിവകാമി കോടതിയിയെ അറിയിച്ചാല്‍ തട്ടിക്കൊണ്ട് പോകല്‍ കേസ് നിലനില്‍ക്കില്ല. അങ്ങനെ ആന്റി ക്ലൈമാക്സിലേക്കാണ് കാര്യങ്ങളുടെ പോക്ക്.

തങ്ങള്‍ പ്രണയത്തിലായിരുന്നെന്നും നാട്ടില്‍ ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായെന്നും പിതാവ് സാജു മകളെ കാണാനില്ലന്ന് കാണിച്ച് നല്‍കിയ പരാതിയില്‍ സ്റ്റേഷനില്‍ ഹാജരാക്കുന്നതിനായിട്ടാണ് പുത്തന്‍കുരിശിലെത്തിയതെന്നും തുടര്‍ന്നാണ് കാര്യങ്ങള്‍ തട്ടിക്കൊണ്ട് പോകലില്‍ കലാശിച്ചതെന്നുമാണ് ശ്രീനാഥ് വിശദീകരിക്കുന്നത്. സി ഐ സാജന്‍ സേവ്യറിന്റെ നേതൃത്വത്തിലാണ് തട്ടിക്കൊണ്ട് പോകല്‍ കേസില്‍ അന്വേഷണം പുരോഗമിക്കുന്നത്. ഈ അന്വേഷണത്തിലാണ് ഭര്‍ത്താവ് എന്ന് പറയുന്ന ശ്രീനാഥിനൊപ്പം പോകാന്‍ താല്‍പ്പര്യമില്ലെന്ന് ശിവകാമി അറിയിച്ചതായ സൂചന പൊലീസ് നല്‍കുന്നത്.

ആലപ്പുഴ വണ്ടാനം കാട്ടുങ്ങല്‍ വേലിയില്‍ ശ്രീനാഥിന്റെ ഭാര്യ എറണാകുളം കുന്നത്തുനാട് ഐക്കര തുരുത്തിക്കുന്നേല്‍ വീട്ടില്‍ സജുവിന്റെ മകള്‍ ശിവകാമിയെയാണ് വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയത് എന്നാണ് പരാതി. മറ്റൊരു ജാതിയില്‍പെട്ട ശ്രീനാഥിനെ മകള്‍ പ്രണയിച്ച് വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹം കഴിച്ചതിനെ തുടര്‍ന്നാണ് തട്ടിക്കൊണ്ടു പോകല്‍ എന്നാണ് ആരോപണം. നിയമാനുസൃതമായി വിവാഹം കഴിച്ച തന്റെ ഭാര്യയെ പറ്റി ഇപ്പോള്‍ യാതൊരു വിവരവുമില്ല എന്ന് കാട്ടിയാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്. പക്ഷേ പൊലീസ് ഇപ്പോഴും ഒന്നും ചെയ്യുന്നില്ല. അതുകൊണ്ട് തന്നെ ശിവകാമി ഇപ്പോഴും എവിടെയാണെന്ന് ആര്‍ക്കും അറിയില്ല. ഭര്‍ത്താവിനൊപ്പം കഴിയാന്‍ കോടതി അനുവദിച്ച യുവതിയുമായി കാറില്‍ പോകവേ ആളില്ലാത്ത പ്രദേശത്തു തടഞ്ഞുനിര്‍ത്തിയായിരുന്നു ഗുണ്ടാസംഘത്തിന്റെ ആക്രമണം. യുവതിയുടെ പിതാവ് അയച്ച ഗുണ്ടാസംഘം ഭര്‍ത്താവിനെയും കൂടെയുള്ളവരെയും മര്‍ദിച്ച് യുവതിയെ തട്ടിക്കൊണ്ടുപോയി. പൊലീസില്‍ പരാതി നല്‍കിയിട്ടും കാര്യമുണ്ടായില്ല.

ബംഗളൂരുവില്‍ നഴ്‌സായി ജോലി ചെയ്യുന്നതിനിടെ നാലു വര്‍ഷം മുമ്പാണ് ബിഎഎംസ് വിദ്യാര്‍ത്ഥിനിയും കോലഞ്ചേരി വടയമ്പാടി സ്വദേശിനിയുമായ ശിവകാമിയുമായി പ്രണയത്തിലാകുന്നത്. വീട്ടില്‍ വിവാഹാലോചനകള്‍ ശക്തമായതോടെ തന്നെ കൂട്ടിക്കൊണ്ടു പോയി വിവാഹം കഴിക്കണമെന്ന് പെണ്‍കുട്ടി നിര്‍ബന്ധിച്ചു. നാട്ടിലെത്തി ക്വാറന്റൈന്‍ കാലം പൂര്‍ത്തിയാക്കിയ ശേഷം ഇരുവരും വിവാഹം കഴിച്ചു. ജൂലൈ ഏഴിന് പെണ്‍കുട്ടി വീട്ടില്‍ നിന്ന് ശ്രീനാഥിനൊപ്പം ഇറങ്ങി അമ്പലപ്പുഴയില്‍ ദേവീക്ഷേത്രത്തിലെത്തി. താലികെട്ടി. മാതാപിതാക്കള്‍ വിഷമിക്കാതിരിക്കാന്‍ ശിവകാമിയെ കൊണ്ടു തന്നെ വീട്ടിലേക്കു വിളിപ്പിച്ചു. ഇതാണ് ചതിയിലേക്ക് കാര്യങ്ങളെത്തിച്ചത്.

സ്ഥലവും വീടുമെല്ലാം ചോദിച്ചറിഞ്ഞ് വൈകിട്ടോടെ അമ്പലപ്പുഴയിലെ വീട്ടിലെത്തി. അനുനയിപ്പിച്ച് പെണ്‍കുട്ടിയെ കൊണ്ടു പോകാന്‍ ശ്രമിച്ചു. പിന്നീട് ബലമായി കൊണ്ടുപോകാനായി ശ്രമം. നാട്ടുകാരും മറ്റും ഇടപെട്ടതിനാല്‍ കൊണ്ടുപോയില്ല. ഇതിനിടെ പെണ്‍കുട്ടിയെ, കാണാനില്ലെന്നു കാണിച്ച് പിതാവ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തിരുന്നു. പൊലീസ് സ്റ്റേഷനിലും പരാതി നല്‍കി. അങ്ങനെ ഭര്‍ത്താവും ഭാര്യയും പൊലീസ് സ്റ്റേഷനിലെത്തി. കോലഞ്ചേരി കോടതിയിലെത്തിച്ച് പെണ്‍കുട്ടിയോട് ആരുടെയൊപ്പം പോകണമെന്നു ചോദിച്ചപ്പോള്‍ ഭര്‍ത്താവിന്റെയൊപ്പം എന്നായിരുന്നു മറുപടി. ഇതു കോടതി അനുവദിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പെണ്‍കുട്ടിയെ യുവാവിനൊപ്പം വിട്ടു.

ശിവകാമിയുമായി കാറില്‍ കുറച്ചുദൂരം എത്തിയപ്പോഴേക്കും നാലു കാറുകളിലായി പിന്തുടര്‍ന്നെത്തിയ ഗുണ്ടാസംഘം ഇവരെ തടഞ്ഞു. ആളുകളും സിസിടിവിയും ഇല്ലാത്ത സ്ഥലം നോക്കി വാഹനം തടഞ്ഞു. ഭാര്യയെ വലിച്ചിറക്കി മറ്റൊരു കാറില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. സ്റ്റേഷനിലെത്തി പരാതി നല്‍കിയപ്പോഴാണ് ശിവകാമിയുടെ അച്ഛന്റെ ക്രൂരതകള്‍ ശ്രീനാഥ് അറിയുന്നത്. ഗുണ്ടാപ്പിരിവു മുതല്‍ ഭീഷണിപ്പെടുത്തി പണം തട്ടിയെന്നു വരെ പരാതിയുണ്ട്. നിങ്ങളും തന്നേക്കൂ, അന്വേഷിക്കാം എന്ന മട്ടിലായിരുന്നു പൊലീസിന്റെ പ്രതികരണം.

23നാണ് കോലഞ്ചേരിയില്‍ നിന്നെത്തിയ ഒരാള്‍ 'മകളെ അയാള്‍ കൊലപ്പെടുത്തിയിട്ടുണ്ടാകും' എന്ന് അറിയിക്കുന്നത്. പൊലീസ് സ്റ്റേഷനിലും മറ്റും നടത്തിയ അന്വേഷണത്തില്‍, പെണ്‍കുട്ടിക്ക് ഇതുവരെ അപായം സംഭവിച്ചതായി അറിവില്ല. ആ വിശ്വാസത്തിലാണു താനിപ്പോഴുള്ളതെന്നും ശ്രീനാഥ് പറയുന്നു. ഒരു കാരണവശാലും തനിക്ക് ശിവകാമിയെ നല്‍കില്ലെന്ന വാശിയിലാണു അവളുടെ പിതാവ്. അവളെ വേറെ വിവാഹം കഴിപ്പിക്കാനാണു ശ്രമം. 2016ലാണ് ഇരുവരും പ്രണയം ആരംഭിക്കുന്നത്. നാലുവര്‍ഷം നീണ്ടു നിന്ന പ്രണയത്തിനിടയില്‍ വീട്ടുകാര്‍ ശിവകാമിക്ക് മറ്റൊരു വിവാഹത്തിനായി നിര്‍ബന്ധിച്ചു. ഇക്കാര്യം ശ്രീനാഥിനെ അറിയിക്കുകയും എത്രയും വേഗം വിവാഹം കഴിക്കണമെന്നും ആവിശ്യപ്പെട്ടു.

അങ്ങനെ ജൂണ്‍ 6 ന് കര്‍ണ്ണാടകയില്‍ നിന്നും ശ്രീനാഥ് നാട്ടിലെത്തുകയും ക്വാറന്റൈനില്‍ പ്രവേശിക്കുകയും ചെയ്തു. പിന്നീട് ജൂലൈ ഏഴിന് വടയമ്പാടിയിലെത്തി ശിവകാമിയെ കൂട്ടിക്കൊണ്ടു പോയി പുന്നപ്രയിലെ ഓം ശക്തേശ്വരി ദേവീ ക്ഷേത്രത്തില്‍ വച്ച് വിവാഹം കഴിക്കുകയും ചെയ്തു. എസ്.എന്‍.ഡി.പി കരയോഗത്തില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഈ പ്രണയ കഥയ്ക്കാണ് പുതിയ ട്വിസ്റ്റുണ്ടാകുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category