1 GBP = 97.50 INR                       

BREAKING NEWS

'അമുല്‍ ബേബി' എന്നു പറഞ്ഞ് വി എസ് അച്യുതാനന്ദന്‍ ഉന്നമിട്ടത് രാഹുല്‍ ഗാന്ധിയെ; കിട്ടിയ അവസരം പരമാവധി മുതലെടുത്തു പരസ്യവുമായി രംഗത്തെത്തിയത് സക്ഷാല്‍ അമുലും! തന്റെ നേതാവിനെ ഉദ്ദേശിച്ചാണ് വിഎസിന്റെ വിമര്‍ശനം ആദ്യ അമുല്‍ ബേബികള്‍ തങ്ങളാണെന്ന് പറഞ്ഞ് തരൂര്‍ സഹോദരിമാര്‍; അമുല്‍ കാര്‍ട്ടൂണ്‍ പരസ്യങ്ങളില്‍ പതിവായി ഇടംപിടിച്ചു ശശി തരൂരും; 'അമുല്‍ ബേബി'കളുടെ കഥ

Britishmalayali
kz´wteJI³

തിരുവനന്തപുരം: കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഒരു തിരഞ്ഞെടുപ്പു വേദിയില്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ചു കൊണ്ടാണ് അമുല്‍ ബേബി എന്ന പരാമര്‍ശം നടത്തിയത്. രാജ്യം മുഴുവന്‍ ശ്രദ്ധിച്ച ഈ പരാമര്‍ശം രാഹുല്‍ ഗാന്ധിക്ക് പില്‍ക്കാലത്ത് വലിയ ചീത്തപ്പേര് സമ്മാനിക്കുകയും ചെയ്തു. എന്നാല്‍, അന്ന് വിഎസിന്റെ പരാമര്‍ശം ശരിക്കും ഉപയോഗിച്ചത് അമുല്‍ കമ്പനിയാണ്. തങ്ങളുടെ പരസ്യങ്ങളില്‍ അമുല്‍ ബേബിയായി രാഹുലിനെ അവതരിപ്പിച്ചും മറ്റും കമ്പനി കളം നിറഞ്ഞു. എന്തായാലും അമുല്‍ ബേബിയെന്ന പരാമര്‍ശം രാഷ്ട്രീയ വിവാദമായെങ്കിലും തങ്ങളാണ് ശരിക്കുള്ള അമുല്‍ ബേബികള്‍ എന്നു പറഞ്ഞു രംഗത്തെത്തിയിരിക്കയാണ് തിരുവനന്തപുരം എംപി ശശി തരൂര്‍.

അദ്യതതെ അമുല്‍ ബേബികള്‍ മലയാളികളായ രണ്ട് പേരാണ്. ഇവര്‍ തരൂരിന്റെ സഹോദരിമാരാണ്. തന്റെ സഹോദരിമാരുടെ അമുല്‍ ബേബിക്കാലം ഓര്‍ത്തെടുത്ത് 2016 ല്‍ തരൂര്‍ എഴുതിയ ഇംഗ്ലിഷ് ലേഖനം ഉദ്ധരിച്ചാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വിവരം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇതേക്കുറിച്ചാണ് തരൂര്‍ തുറന്നു പറഞ്ഞത്. തന്റെ സഹോദരിമാരാണ് ചെറുപ്പത്തില്‍ അമുല്‍ പരസ്യങ്ങളില്‍ അഭിനയിച്ചതെന്നാണ് തരൂര്‍ പറയുന്നത്.

ഇന്ത്യയില്‍ ധവള വിപ്ലവം തുടങ്ങിയ കാലം. 1961 ല്‍ പാല്‍പ്പൊടിയുടെ പായ്ക്കറ്റില്‍ കവര്‍ ഗേളാകാന്‍ പെണ്‍കുട്ടിയെ തേടിയുള്ള അന്വേഷണമാണ് ശോഭയിലെത്തിയത്. അഡ്വര്‍ടൈസിങ് ആന്‍ഡ് സെയില്‍സ് പ്രമോഷന്‍ കമ്പനിയുടെ ചുമതലക്കാരന്‍ സില്‍വസ്റ്റര്‍ ഡികുഞ്ഞയാണ് ശശി തരൂരിന്റെ പിതാവിനോട് കുട്ടികളുടെ ഫോട്ടോയുണ്ടെങ്കില്‍ നല്‍കാന്‍ ആവശ്യപ്പെട്ടത്. 712 കുട്ടികളുടെ ചിത്രങ്ങള്‍ കണ്ടിട്ടും തൃപ്തിയാകാതിരുന്ന ഏജന്‍സിക്ക് ശോഭ തരൂരിന്റെ ഓമനത്തമുള്ള മുഖം ഇഷ്ടമായി.'അട്ടര്‍ലി ബട്ടര്‍ലി ഡെലീഷ്യസ്' എന്നു പറഞ്ഞ് ഫ്രോക്കിട്ടു നില്‍ക്കുന്ന അമുല്‍ ഗേള്‍ മുഖമായി ശോഭ മാറി.

അമുലും തരൂര്‍ കുടുംബവുമായുള്ള ബന്ധം അവിടെ തീര്‍ന്നില്ല. പിന്നീട് പായ്ക്കറ്റിലെ പരസ്യം കളറാക്കിയപ്പോള്‍ മോഡലായത് തരൂരിന്റെ അനുജത്തി സ്മിത. തരൂരിന്റെ ഭാഷയില്‍ 'ആദ്യത്തെ കളര്‍ അമുല്‍ ബേബി.' പില്‍ക്കാലത്ത് പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ മതിലില്‍ തന്റെ ബാല്യകാല മുഖം കണ്ടു വിസ്മയം പൂണ്ട സഹോദരിയുടെ കഥയും തരൂര്‍ ഓര്‍മിക്കുന്നു. ശോഭ 1977 ല്‍ മിസ് കൊല്‍ക്കത്തയായി. സ്മിതയാകട്ടെ മിസ് ഇന്ത്യ റണ്ണറപ്പും.

പിന്നീട്, ശശി തരൂരിനും വന്നു അവസരം. യുഎന്‍ ജോലിക്കു ശേഷം രാഷ്ട്രീയത്തിലെത്തിയ ശേഷം തരൂര്‍ പലവട്ടം അമുലിന്റെ കാര്‍ട്ടൂണ്‍ പരസ്യങ്ങളില്‍ ഇടംപിടിച്ചു. അച്ഛനുണ്ടായിരുന്നുവെങ്കില്‍ മുംബൈ മറൈന്‍ ഡ്രൈവിലെ പരസ്യബോര്‍ഡുകളില്‍ മകന്റെ ചിത്രം കണ്ട് ആഹ്ലാദവാനായേനെ തരൂര്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category