1 GBP = 96.00 INR                       

BREAKING NEWS

പെറ്റമ്മയ്ക്ക് അന്ത്യ ചുംബനം നല്‍കാന്‍ കുഞ്ഞു നോറയ്ക്ക് കഴിയില്ല; ഭര്‍ത്താവിന്റെ ക്രൂരതയില്‍ കൊല്ലപ്പെട്ട മെറിന്‍ ജോയിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരില്ല; സംസ്‌കാരം അമേരിക്കയില്‍ തന്നെ; മൃതദേഹം എംബാം ചെയ്യാന്‍ കഴിയാത്തത് മോനിപ്പള്ളിയിലെ കുടുംബത്തിന് നല്‍കുന്നത് നിരാശ മാത്രം; നോറയ്ക്ക് കൈതാങ്ങാകാന്‍ അമേരിക്കന്‍ മലയാളികളുടെ ക്രൗഡ് ഫണ്ടിങും; നെവിന്റെ കുത്തിയും കാറു കയറ്റിയും കൊന്ന മെറിന്‍ ജോയി നൊമ്പരമായി മലയാളി മനസ്സുകളില്‍ തുടരുമ്പോള്‍

Britishmalayali
kz´wteJI³

ഫ്ളോറിഡ: കൊല്ലപ്പെട്ട മലയാളി നഴ്സ് മെറിന്‍ ജോയിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരില്ല. മൃതദേഹം എംബാം ചെയ്യാന്‍ കഴിയാത്തതാണ് ഇതിന് കാരണം. അതിനിടെ ഏകമകള്‍ നോറയ്ക്കായി കൈകോര്‍ത്ത് അമേരിക്കയിലെ മലയാളി സമൂഹം ഒരുമിക്കുകയാണ്. അച്ഛന്റെ കൈകളാല്‍ അമ്മ കൊല്ലപ്പെട്ടതോടെ തനിച്ചായ നോറയുടെ ഭാവി സുരക്ഷിതമാക്കാനും വിദ്യാഭ്യാസത്തിനും ആവശ്യമായ പണം സമാഹരിക്കാനാണ് വിവിധ സംഘടനകള്‍ ഒത്തൊരുമിക്കുന്നത്. ഇതിനിടെയാണ് വേദനിപ്പിക്കുന്ന വാര്‍ത്ത എത്തിയത്.

മെറിന്‍ ജോയിയുടെ മൃതദേഹം കുഞ്ഞു നോറയെ കാണിക്കാനായിരുന്നു ശ്രമം. ഭര്‍ത്താവായിരുന്നു മെറിനെ കൊന്നത്. ഫിലിപ്പ് മാത്യു എന്ന നെവിന്‍ അഴിക്കുള്ളിലാണ്. അതിനിടെ മെറിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരും ഇടപെട്ടു. ന്യുയോര്‍ക്കിലേക്ക് കൊണ്ടു വന്ന് ആദ്യ വിമാനത്തില്‍ ഇന്ത്യയില്‍ എത്തിക്കാനായിരുന്നു തീരുമാനം. ഇതിനിടെയാണ് എംബാം ചെയ്യാന്‍ കഴിയില്ലെന്ന സൂചനകള്‍ എത്തിയത്. ഇതോടെ ശനിയാഴ്ച അമേരിക്കയില്‍ തന്നെ മൃതദേഹം സംസ്‌കരിക്കാന്‍ തീരുമാനിച്ചു.

മെറിന്റെ മൃതദേഹം നാളെ മരണാനന്തര ചടങ്ങുകള്‍ക്കായി അമേരിക്കയിലുള്ള ബന്ധുക്കള്‍ ഏറ്റുവാങ്ങും.ഫ്ളോറിഡ ഡേവിയിലെ ജോസഫ് എ. സ്‌കെറാനോ ഫ്യൂണറല്‍ ഹോമിലാണു ബന്ധുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും അന്ത്യോപചാരം അര്‍പ്പിക്കാന്‍ സൗകര്യമൊരുക്കുന്നത്.നാളെ അമേരിക്കന്‍ സമയം ഉച്ചയ്ക്കു 2 മുതല്‍ 6 വരെയാണ് (ഇന്ത്യന്‍ സമയം രാത്രി 11.30 മുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ 3.30 വരെ) ഇതിനുള്ള സമയമെന്ന് യുഎസിലുള്ള ബന്ധുക്കള്‍ അറിയിച്ചു. യുഎസിലെ മയാമി കോറല്‍ സ്പ്രിങ്സ് ബ്രൊവാഡ് ഹെല്‍ത്ത് ഹോസ്പിറ്റലിലെ നഴ്സായിരുന്ന മെറിന്‍ ജോയി (27) ചൊവ്വാഴ്ചയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഫിലിപ് മാത്യു (നെവിന്‍ -34) അറസ്റ്റിലാണ്.

മൃതദേഹം മയാമിയില്‍ നിന്ന് ന്യൂയോര്‍ക്കില്‍ എത്തിച്ച ശേഷം ആദ്യ വിമാനത്തില്‍ത്തന്നെ ഇന്ത്യയിലേക്കെത്തിക്കാനായിരുന്നു ശ്രമം. ഇതിനിടെയാണ് എംബാം ചെയ്യാനാകില്ലെന്ന മനസ്സിലാക്കുന്നത്. ഇതോടെ ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു. ഡിസംബറില്‍ നാട്ടില്‍ വന്ന മെറിന്‍ രണ്ട് വയസ്സുള്ള നോറയെ അച്ഛനും അമ്മയ്ക്കുമൊപ്പം നിര്‍ത്തിയാണ് തിരിച്ച് അമേരിക്കയില്‍ എത്തിയത്. കുടുംബ പ്രശ്നങ്ങള്‍ കാരണമായിരുന്നു ഇത്. ഇതിനിടെയാണ് ഭര്‍ത്താവ് കുത്തി പരിക്കേല്‍പ്പിച്ച ശേഷം കാറു കയറ്റി മെറിനെ കൊലപ്പെടുത്തിയത്. ഇതില്‍ അമേരിക്കയിലെ മലായളികള്‍ ആകെ വേദനയിലാണ്. നോറയ്ക്ക് കൈതാങ്ങാകാന്‍ അവര്‍ ഒരുമിക്കുകയാണ്.

ക്നാനായ കത്തോലിക്ക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക(കെ.സി.സി.എന്‍.എ.)യുടെ നേതൃത്വത്തില്‍ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്ക(ഫോമാ), ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക(ഫൊക്കാന),നഴ്സിങ് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്ളോറിഡ എന്നീ സംഘടനകളുടെ പിന്തുണയോടെയാണ് ക്രൗഡ് ഫണ്ടിങ്ങിലൂടെ പണം സമാഹരിക്കുന്നത്. ക്രൗഡ് ഫണ്ടിങ് വെബ്സൈറ്റായ ഗോഫണ്ട് മീയില്‍ കഴിഞ്ഞദിവസം മുതല്‍ പണം സ്വീകരിച്ചുതുടങ്ങി.

'നോറയുടെ ഭാവികാര്യങ്ങള്‍ക്കും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുമാകും ഈ പണം വിനിയോഗിക്കുക. മെറിന്റെ കുടുംബാംഗങ്ങളുടെ അനുവാദത്തോടെയാണ് ക്രൗഡ് ഫണ്ടിങ് ആരംഭിച്ചത്. ഒരു ട്രസ്റ്റ് ആരംഭിച്ച് അത് മുഖേനയായിരിക്കും കുട്ടിയുടെ ചെലവ്ക്കായി പണം വിനിയോഗിക്കുന്നത്. ഒരു ലക്ഷം ഡോളറാണ് സമാഹരിക്കാന്‍ ലക്ഷ്യമിട്ടിരുന്നത്. ക്രൗഡ് ഫണ്ടിങ് ആരംഭിച്ച് ആദ്യമണിക്കൂറുകളില്‍ തന്നെ പതിനായിരം ഡോളറിലേറെ ലഭിച്ചു. എത്ര പണം ലഭിച്ചാലും അത് പൂര്‍ണമായും നോറയ്ക്ക് വേണ്ടി മാത്രമായിരിക്കും'- ഫോമ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ പറഞ്ഞു.

ചൊവ്വാഴ്ചയാണ് കോട്ടയം മോനിപ്പള്ളി സ്വദേശി മെറിന്‍ ജോയിയെ ഭര്‍ത്താവ് ഫിലിപ്പ് മാത്യൂ അതിക്രൂരമായി കൊലപ്പെടുത്തിയത്. ഫ്ളോറിഡ കോറല്‍സ്പ്രിങ്സിലെ ആശുപത്രിയില്‍നിന്ന് രാത്രി ഷിഫ്റ്റ് പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ മെറിനെ ഭര്‍ത്താവ് കത്തി കൊണ്ട് കുത്തുകയായിരുന്നു. 17 തവണ കുത്തിയിട്ടും ക്രൂരത മതിയാക്കാതെ ഫിലിപ്പ് മെറിന്റെ ശരീരത്തിലൂടെ കാറോടിച്ച് കയറ്റുകയും ചെയ്തു. സംഭവത്തിന് ശേഷം രക്ഷപ്പെട്ട ഫിലിപ്പിനെ പിന്നീട് ഒരു ഹോട്ടലില്‍നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category