1 GBP = 98.20 INR                       

BREAKING NEWS

സ്വപ്നാ സുരേഷിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കായല്‍ കരയിലെ ഫാം ഹൗസ് ഉടമ; തിരുവനന്തപുരത്തെ പ്രമുഖന് പിന്നാലെ കസ്റ്റംസ്; സിനിമാ മേഖലയിലെ അടുപ്പങ്ങളും നിരീക്ഷണത്തില്‍; ശിവശങ്കറിനെ കുടുക്കുന്ന മൊഴി കൊടുത്തത് ഡീല്‍ മേക്കറായ സിഎക്കാരന്‍; മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറിയെ ഇനി വിളിച്ചു വരുത്തും മുമ്പ് ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ എന്‍ഐഎയും ചോദ്യം ചെയ്യും; ബാങ്ക് ലോക്കറിലെ ഒരു കോടി രൂപയും ഒരു കിലോ സ്വര്‍ണ്ണവും ശിവശങ്കറിന് ഊരാക്കുടുക്കാകുമെന്ന് റിപ്പോര്‍ട്ട്

Britishmalayali
kz´wteJI³

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തു കേസിലെ എന്‍ഐഎ അന്വേഷണം മുറുകവേ പുറത്തുവരുന്നത് നിര്‍ണായ വിവരങ്ങളാണ്. കഴിഞ്ഞ ദിവസം ഡീല്‍മേക്കറായ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഏറെ സ്വാധീനമുള്ള ഈ ചാര്‍ട്ടേഡ് അക്കൗണ്ടന്റെ പേരു പോലും കസ്റ്റംസുകാര്‍ പുറത്തു പറയുന്നില്ല. മുഖ്യമന്ത്രിയുടെ ഐടി സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെതിരെ പോലും കര്‍ശനമായ നിലപാട് എടുത്ത കസ്റ്റംസ് ഈ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ അതിരഹസ്യമായി ചോദ്യം ചെയ്യുകയായിരുന്നു. ആരും ആറിയാതെ നടന്ന ചോദ്യം ചെയ്യലില്‍ ശിവശങ്കറിനെ വെട്ടിലാക്കുന്ന മൊഴിയും ഈ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് നല്‍കി.

ശിവശങ്കറിനെതിരെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി അതിനിര്‍ണ്ണായകമാണ്. സ്വപ്ന സുരേഷിനൊപ്പം ബാങ്കില്‍ ലോക്കര്‍ തുറന്നത് ശിവശങ്കര്‍ പറഞ്ഞിട്ടാണെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് മൊഴി നല്‍കി. സ്വപ്നയും ചാര്‍ട്ടേഡ് അക്കൗണ്ടന്റും ചേര്‍ന്നാണ് തിരുവനന്തപുരം സ്റ്റാച്യുവിലുള്ള ഒരു ബാങ്കില്‍ ലോക്കര്‍ തുറന്നത്. ഈ ലോക്കറില്‍ നിന്നാണ് സ്വര്‍ണ്ണവും പണവും എന്‍ഐഎ കണ്ടെത്തിയത്. ഒരു കോടി രൂപയും ഒരു കിലോ സ്വര്‍ണവുമാണ് സെക്രട്ടേറിയറ്റിന് സമീപമുള്ള ബാങ്കിന്റെ ലോക്കറില്‍ നിന്ന് എന്‍ഐഎ കണ്ടെത്തിയത്. ബാങ്ക് ലോക്കറില്‍ വച്ചത് റിയല്‍ എസ്റ്റേറ്റ് ഇടപടിലെ പണമെന്നാണ് സ്വപ്ന മൊഴി നല്‍കിയത്. യുഎഇ കോണ്‍സുല്‍ ജനറല്‍ കൂടി പങ്കാളിയായ ഇടപാടില്‍ പങ്കുവച്ചത് കോടികളാാണ്. ഇതില്‍ കിട്ടിയ പണമാണ് ലോക്കറില്‍ വച്ചതെന്നാണ് സ്വപ്നയുടെ മൊഴി.

സ്വര്‍ണക്കടത്ത് കേസില്‍ ഇനി നിര്‍ണ്ണായകം പ്രധാന പ്രതി ടികെ റമീസിന്റെ മൊഴിയും ഡിജിറ്റല്‍ തെളിവുകളുമാണ്. സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച ശേഷം ശിവശങ്കറിനെ കൊച്ചിയിലേക്ക് വിളിപ്പിച്ച് വീണ്ടും ചോദ്യം ചെയ്യാനാണ് എന്‍ഐഎ നീക്കം. തുടര്‍ച്ചയായി രണ്ട് ദിവസം മണിക്കൂറുകളോളം ചോദ്യം ചെയ്തിട്ടും ശിവശങ്കറിന് ക്ലീന്‍ ചിറ്റ് നല്‍കാന്‍ എന്‍ഐഎ തയ്യാറായിട്ടില്ല. അടുത്ത മാസം രണ്ടാം വാരത്തോടെ വീണ്ടും കൊച്ചിയിലേക്ക് വിളിപ്പിക്കുമെന്നാണ് അറിവ്. അന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴിയില്‍ ശിവശങ്കറിന് വ്യക്തത വരുത്തേണ്ടി വരും. ഈ മൊഴി കുരുക്കാകുകയും ചെയ്യും. കായല്‍കരയില്‍ വലിയ ഫാം ഹൗസ് ഈ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനുണ്ട്. ഇവിടെ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനവും എന്‍ഐഎ നിരീക്ഷണത്തിലാണ്.

ആദ്യം തിരുവനന്തപുരത്തും അതിന് ശേഷം കൊച്ചിയിലേക്ക് വിളിച്ചു വരുത്തി രണ്ട് ദിവസങ്ങളിലായി 20 മണിക്കൂറും ചോദ്യം ചെയ്താണ് എന്‍ഐഎ ശിവശങ്കറിനെ പറഞ്ഞുവിട്ടത്. അന്വേഷണത്തിന്റെ ഭാഗമായി കൂടുതല്‍ തെളിവുകള് ശേഖരിക്കുകയാണെന്നാണ് എന്‍ഐഎ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇപ്പോള്‍ എന്‍ ഐഎയുടെ കസ്റ്റഡിയിലുള്ള ടികെ റമീസ് കള്ളക്കടത്ത് റാക്കറ്റിനെ തീവ്രവാദ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയായാണെന്നാണ് എഎന്‍ഐ വിശദമാക്കുന്നത്. വിദേശ ശൃംഖലയെ ബന്ധിപ്പിക്കുന്നതും റമീസ് തന്നെയെന്നാണ് എന്‍ ഐഎ കോടതിയെ അറിയിച്ചിരിക്കുന്നത്. ഇതിനിടെയാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ നിര്‍ണ്ണായക മൊഴി കസ്റ്റംസിന് കിട്ടുന്നത്. ഈ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ എന്‍ഐഎയും ചോദ്യം ചെയ്യും. അതിന് ശേഷമാകും ഇനി ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യുക.

സ്വര്‍ണ്ണക്കടത്തു കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഈ ഘട്ടത്തിലാണ് സ്വപ്നയുടെ സാമ്പത്തിക ഇടപാടുകളെല്ലാം നിയന്ത്രിച്ചിരുന്ന തലസ്ഥാനത്തെ പ്രമുഖ ചാര്‍ട്ടേഡ് അക്കൗണ്ടന്റിലേക്ക് അന്വേഷണം എത്തിയത്. കള്ളക്കടത്ത് മാര്‍ഗ്ഗത്തിലൂടെയുള്ള സ്വപ്നയുടെ സമ്പാദ്യത്തെ കുറിച്ച് അടക്കം അറിവുണ്ടായിരുന്നത് ഈ വ്യക്തിയാണ് എന്ന വിവരവും പുറത്തുവരുന്നുണ്ട്. സ്വര്‍ണക്കടത്തില്‍ അന്വേഷണം നേരിടുന്ന പൊലീസുകാരന്‍ ജയഘോഷിന്റെ കൂട്ടാളിയായ അറിയപ്പെടുന്നത് വിമാനത്താവളത്തിലെ മറ്റൊരു പൊലീസുകാരനുമായും ചാര്‍ട്ടേഡ് അക്കൗണ്ടന്റിന് ബന്ധമുണ്ട്. ഈ ചാര്‍ട്ടേഡ് അക്കൗണ്ടന്റെ വിമാനത്താവളത്തില്‍ എത്തുമ്പോള്‍ അതിവേഗത്തില്‍ പുറത്തെത്തിച്ചിരുന്നതും ഈ പൊലീസുകാരനായിരുന്നു. ഇതും സംശയങ്ങള്‍ക്ക് ഇട നല്‍കുന്നു.

സ്വപ്നയ്ക്ക് പുറമേ തലസ്ഥാനത്തെ പ്രമുഖ സിനിമാക്കാരുടെയും ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഇദ്ദേഹമാണ്. മലയാളത്തിലെ ഒരു പ്രമുഖ വാര്‍ത്താചാനലിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റും ഇദ്ദേഹമാണ്. അതുകൊണ്ട് തന്നെ കള്ളക്കടത്തിലൂടെ എത്തിയപണത്തിന്റെ റൂട്ട് അന്വേഷിക്കുമ്പോള്‍ ഈ വാര്‍ത്താചാനലിലേക്കും അന്വേഷണം എത്തിയേക്കും. സ്വര്‍ണ്ണക്കടത്തില്‍ സംശയദൃഷ്ടിയിലുള്ളവരുമായെല്ലാം ബന്ധപ്പെട്ടു കിടക്കുന്ന വ്യക്തിയാണ് ഈ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്. എന്‍ഐഎ അന്വേഷണത്തിനായി വലവിരിച്ചിരിക്കുന്ന സാഹചര്യത്തില്‍ തന്നെ ഇദ്ദേഹത്തിനെതിരെ സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടും തയ്യാറാക്കിയിരുന്നു.

തലസ്ഥാനത്തെ പവര്‍ ബ്രോക്കര്‍ തന്നെയായി വിലസുന്ന ഈ അക്കൗണ്ടന്റിന് കേരളത്തിന് പുറത്തും വലിയ ബന്ധങ്ങളാണ് ഉള്ളത്. ഒരു പ്രമുഖ പ്രവാസി വ്യവസായി അടുത്തിടെ ഒരു മലയാളം വാര്‍ത്താചാനലില്‍ 10 കോടിയുടെ സാമ്പത്തിക നിക്ഷേപം നടത്തിയിരുന്നു. മുസ്ലിംലീഗ് ബന്ധമുള്ള ചാനലിന് വേണ്ടി മുടക്കാനിരുന്ന പണം ഈ പ്രമുഖ ചാനലിലേക്ക് വ്യവസായി വകമാറ്റിയിന് പിന്നിലെ ബുദ്ധികേന്ദ്രവും ഇദ്ദേഹമാണ്. ഇങ്ങനെ വാര്‍ത്താചാനല്‍ തുടങ്ങാന്‍ സാമ്പത്തിക അടിത്തറ ഉണ്ടാക്കിയ വ്യക്തി തന്നെയാണ് ആ ചാനലിന്റെ സാമ്പത്തിക കാര്യവും കൈകാര്യം ചെയ്യുന്നത്.

സ്വപ്നയുടെയും ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെയും സംയുക്ത അക്കൗണ്ടിലുള്ള ലോക്കറില്‍നിന്ന് ഒരു കോടി രൂപയും ഒരു കിലോഗ്രാം സ്വര്‍ണവും പിടിച്ചെടുത്തിരുന്നു. കസ്റ്റംസിനു ലഭിച്ച മൊഴി വിശ്വസനീയമെന്നു വ്യക്തമായാല്‍ സ്വര്‍ണക്കടത്തു കേസില്‍ നിര്‍ണായക വഴിത്തിരിവാകും. കഴിഞ്ഞ ദിവസം ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ വീട്ടിലും ഓഫിസിലും കസ്റ്റംസ് നടത്തിയ പരിശോധനയുടെ തുടര്‍ച്ചയായിട്ടായിരുന്നു ഇന്നലെ ചോദ്യംചെയ്യല്‍. സ്വപ്നയുടെയും ശിവശങ്കറിന്റെയും ആദായനികുതി റിട്ടേണുകള്‍ തയാറാക്കുന്നത് ഈ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണെന്നാണു വിവരം. സ്വര്‍ണക്കടത്തു കേസിലെ മറ്റൊരു പ്രതി കെ.ടി.റമീസിനെ എന്‍ഐഎ രാത്രിയില്‍ തിരുവനന്തപുരത്ത് എത്തിച്ചു തെളിവെടുപ്പു നടത്തി.

ശിവശങ്കറിന്റെ ഫ്ളാറ്റിലും എതിര്‍വശത്തെ ഹോട്ടലിലുമായി പ്രതികള്‍ കൂടിക്കാഴ്ച നടത്തിയതു സംബന്ധിച്ച് സ്വപ്ന, സരിത്, സന്ദീപ് നായര്‍ എന്നിവരുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ പ്രധാനമായി ഈ സ്ഥലങ്ങളിലായിരുന്നു തെളിവെടുപ്പ്. റമീസ് താമസിച്ച കോവളത്തെ ഹോട്ടലിലും കൊണ്ടുപോയി തെളിവെടുത്തു. അതിനുശേഷം രാത്രിയില്‍ പൊലീസ് ക്ലബ്ബിലെത്തിച്ചു ചോദ്യം ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category