1 GBP = 98.80INR                       

BREAKING NEWS

നാടന്‍പാട്ട് കലാകാരന്‍ ജിതേഷ് കക്കിടിപ്പുറം അന്തരിച്ചു; മരിച്ച നിലയില്‍ കണ്ടെത്തിയത് പുലര്‍ച്ചെ വീട്ടില്‍; കരള്‍ സംബന്ധമായ അസുഖം ബാധിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നെന്ന് ബന്ധുക്കള്‍; വിട പറഞ്ഞത് കേരളം മുഴുവന്‍ ഏറ്റുപാടിയ 'കൈതോല പായവരിച്ച്' എന്ന നാടന്‍ പാട്ടിന്റെ രചയിതാവ്; നല്ല ഗായകനും കഥാപ്രാസംഗികനായും മിമിക്രി കലാകാരനായും തിളങ്ങിയ വ്യക്തിത്വം; 600ലേറെ പാട്ടുകള്‍ എഴുതിയ കലാകാരന്‍ യാത്രയായത് വേണ്ടത്ര അവസരങ്ങള്‍ ലഭിക്കാതെ

Britishmalayali
ജാസിം മൊയ്തീന്‍

മലപ്പുറം: പ്രശസ്ത നാടന്‍പാട്ട് കലാകാരന്‍ ജിതേഷ് കക്കിടിപ്പുറം അന്തരിച്ചു. ഇന്ന് രാവിലെ ചങ്ങരംകുളത്തുള്ള വീട്ടില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. കുറച്ചു നാളുകളായി കരള്‍ സംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. ചങ്ങരംകുളം സണ്‍റൈസ് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കോവിഡ് ടെസ്റ്റിന് അയക്കും. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട കൈതോലപായ വിരിച്ച് എന്ന നാടന്‍ പാട്ടിന്റെ രചയിതാവാണ് ജിതേഷ് കക്കിടിപ്പുറം.

വളരെ നാളുകള്‍ക്ക് മുമ്പ് താന്‍ എഴുതിയ ഈ പാട്ട് മറ്റു പലരുടെയും പേരില്‍ കലോത്സവങ്ങളിലടക്കം അവതരിപ്പിക്കുന്നതിനെ കുറിച്ച് അടുത്ത കാലത്തായി അദ്ദേഹം ഒരു ടെലിവിഷന്‍ പരിപാടിയിലൂടെ പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് ജിതേഷിനെയും അദ്ദേഹത്തിന്റെ പാട്ടുകളെയും മലയാളികള്‍ക്കിടയില്‍ കൂടുതല്‍ പ്രശസ്തമാക്കിയത്. വളരെ കാലമായി പ്രചാരത്തിലുള്ള കൈതോല പായ വിരിച്ച് എന്ന് തുടങ്ങുന്ന പാട്ട് നിരവധിയാളുകള്‍ പല വേദികളില്‍ പല രൂപത്തില്‍ അവതരിപ്പിച്ചിരുന്നെങ്കിലും വളരെ ചുരുക്കം ആളുകള്‍ക്ക് മാത്രമെ അത് ജിതേഷിന്റെ സൃഷ്ടിയാണെന്ന് അറിയമുമായിരുന്നൊള്ളൂ.

തന്റെ രചനകള്‍ മറ്റുള്ളവരുടെ പേരില്‍ കലോത്സവങ്ങളില്‍ അവതരിപ്പിക്കുന്നതിന് മാര്‍ക്കിടേണ്ട ഗതികേടിനെ കുറിച്ചും അടുത്ത കാലത്തായി അദ്ദേഹം ടെലിവിഷന്‍ പരിപാടിയിലൂടെ പറഞ്ഞിരുന്നു. ഇതോടെയാണ് ജിതേഷ് കക്കിടിപ്പുറം എന്ന കലാകാരനെ മലയാളികള്‍ തിരിച്ചറിയുന്നുതും അംഗീകാരം നല്‍കുന്നതും. ഈ കോവിഡ് കാലത്തും ലോക്ഡൗണ്‍ നാളുകളിലെ വിരസത മാറ്റാനെന്ന പേരില്‍ വിവിധ സംഘടനകള്‍ക്ക് വേണ്ടി സോഷ്യല്‍ മീഡിയകള്‍ വഴി നിരവധി പാട്ടുകാള്‍ ജിതേഷ് പാടിയിരുന്നു.

പൊന്നാനി കോഴിപറമ്പില്‍ തറവാട്ടില്‍ നെടുംപറമ്പില്‍ താമിയുടെയും മാളുക്കുട്ടിയുടെയും മകനായിട്ടാണ് ജിതേഷ് ജനിച്ചത്. കക്കിടിപ്പുറം എല്‍പി സ്‌കൂളിലും, കുമരനെല്ലൂര്‍ ഹൈസ്‌കൂളിലും പഠിക്കുന്ന സമയത്ത് തന്നെ തെയ്യംകെട്ട്, നാടകരചന, കഥാപ്രസംഗം, പാട്ടെഴുത്ത്, സംഗീതം, സംവിധാനം തുടങ്ങിയ മേഖലകളില്‍ കഴിവുതെളിയിച്ച കലാകാരനായിരുന്നു. കൈതോല പായവിരിച്ച്, പാലോം പാലോം നല്ല നടപ്പാലം, വാനിന്‍ ചോട്ടിലെ. (നാടകം- ദിവ്യബലി) തുടങ്ങിയ വളരെ പ്രസിദ്ധമായ പാട്ടുകളടക്കം അറുനൂറിലധികം നാടന്‍ പാട്ടുകള്‍ ജിതേഷിന്റേതായിട്ടുണ്ട്.

നാടന്‍ പാട്ടുകള്‍ക്ക് പുറമെ നാടക രംഗത്തും ജിതേഷ് സജീവമായിരുന്നു. തൃശൂര്‍ ജനനി കമ്മ്യൂണിക്കേഷന്‍സിന് വേണ്ടി കഥ പറയുന്ന താളിയോലകള്‍ എന്ന നാടകം എഴുതുകയും ഗാനരചന, സഗീതം, സംവിധാനം എന്നിവ നിര്‍വഹിക്കുകയും ചെയ്തിരുന്നു. സംസ്ഥാന കേരളോല്‍സവ മല്‍സരവേദികളില്‍ നല്ല നടന്‍, നല്ല എഴുത്തുകാരന്‍, നല്ല കഥാപ്രാസംഗികന്‍, മിമിക്രിക്കാരന്‍ എന്ന നിലകളിലും ജിതേഷ് ഒന്നാമനായിരുന്നു. നെടുമുടി വേണുവും, സുധീര്‍ കരമനയും, വിനീതും, വിനോദ് കോവൂരും അഭിനയിച്ച ആദി സംവിധാനം ചെയ്ത 'പന്ത്' എന്ന സിനിമയ്ക്കുവേണ്ടിയും ജിതേഷ് പാട്ടെഴുതിയിട്ടുണ്ട്.

ഇതേ സിനിമയില്‍ താന്‍ എഴുതിയ പാട്ട് പാടി അഭിനയിക്കുകയും ചെയ്തിട്ടുണ്ട് ജിതേഷ് കക്കിടിപ്പുറം. ചങ്ങരംകുളം സണ്‍റൈസ് ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. തുടര്‍ന്നായിരിക്കും സംസ്‌കാര നടപടികള്‍ തീരുമാനിക്കുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category