1 GBP = 97.40 INR                       

BREAKING NEWS

ഈ രാജ്യത്ത് ആരും മാസ്‌ക് ധരിക്കില്ല; കൊവിഡിനെ പ്രതിരോധിക്കാന്‍ മാസ്‌ക് വയ്ക്കാന്‍ ലോകം ഒരുമിക്കുമ്പോള്‍ തെളിവ് ചോദിച്ച് ഹോളണ്ട് മാത്രം: ആരും മാസ്‌ക് ധരിക്കാതെ കൊവിഡിനെ നേരിടുന്ന ഒരു രാജ്യത്തിന്റെ കഥ

Britishmalayali
kz´wteJI³

ആംസ്റ്റര്‍ഡാം: കൊവിഡിനെ പ്രതിരോധിക്കാന്‍ ലോക രാജ്യങ്ങള്‍ ഒരുമിച്ച് മാസ്‌ക് ധരിക്കുമ്പോള്‍ ഹോളണ്ട് എന്ന രാജ്യത്ത് ആരും മാസ്‌കേ ധരിക്കാറില്ല. മാസ്‌ക് ധരിക്കാത്തതെന്തേ എന്ന് ചോദിച്ചാല്‍, മാസ്‌ക് ധരിച്ചാല്‍ കൊവിഡ് വരില്ലെന്നതിന് എന്താണ് തെളിവെന്ന് ഈ രാജ്യത്തുള്ളവര്‍ ചോദിക്കും. ഈ രാജ്യത്ത് ആരും മാസ്‌ക് ധരിക്കാറില്ല എന്ന് മാത്രമല്ല മറ്റ് രാജ്യങ്ങളിലേത് പോലെ കൊവിഡിനെ നേരിടാന്‍ സാമൂഹിക അകലം പാലിക്കലോ ലോക് ഡൗണോ ഒന്നുമില്ല. എന്നിട്ടും ബ്രിട്ടനിലുള്ളതിന്റെ പകുതി കൊവിഡ് കേസ് പോലും ഈ രാജ്യത്ത് ഇല്ല എന്നതാണ് ഞെട്ടിക്കുന്ന വസ്തുത.

വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഷോപ്പുകളിലും റസ്റ്റോറന്റുകളിലുമെല്ലാം ജനം കൂട്ടത്തോടെ എത്തുന്ന കാഴ്ചയാണ് ഇവിടെ ഉള്ളത്. കോഫി ഷോപ്പുകളും ബാര്‍ബര്‍ ഷോപ്പുകളുമെന്ന് വേണ്ട എല്ലാ സ്ഥാപനങ്ങളും തുറന്നിട്ട നിലയിലുമാണെന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു വസ്തുത. ലോകത്തെ 120 രാജ്യങ്ങള്‍ പ്രത്യേകിച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍ കൊവിഡിനെ പ്രതിരോധിക്കാന്‍ മാസ്‌ക് ധരിക്കണമെന്ന് ആവര്‍ത്തിച്ചു പറയുമ്പോഴാാണ് ലോകത്തെ തന്നെ ഞെട്ടിച്ചു കൊണ്ട് ഒരു രാജ്യം മുഴുവന്‍ മാസ്‌ക് ധരിക്കാതെ കൊവിഡിനെ നേരിടുന്നത്. ജനങ്ങളൊന്നടങ്കം തെരുവിലിറങ്ങിയിട്ടും മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കൊവിഡ് കണക്കുകള്‍ ഈ രാജ്യത്ത് വളരെ കുറവുമാണ്.

മാസ്‌ക് ധരിച്ചാല്‍ കൊവിഡിനെ ചെറുക്കാമെന്നതിന് യാതൊരു തെളിവും ഇല്ലാ എന്നാണ് ഈ രാജ്യത്തെ മുതിര്‍ന്ന ഗവേഷകര്‍ പോലും പറയുന്നത്. കൊവിഡിനെ കുറിച്ചുള്ള വിവരങ്ങളും ഗവേഷണങ്ങളും സൂചിപ്പിക്കുന്നത് അങ്ങനെയാണെന്നും ശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെടുന്നു. മാത്രമല്ല മാസ്‌ക് ധരിക്കുന്നത് കൊവിഡിനെ പ്രതിരോധിക്കുന്നതിന് തടസ്സം സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്നുമാണ് ഇവിടുത്തെ ശാസ്ത്രജ്ഞര്‍ പറയുന്നത്. നിലവിലുള്ള എല്ലാ തെളിവുകളും അനുസരിച്ച് പൊതുസ്ഥലങ്ങളില്‍ ഫേസ് മാസ്‌ക് ധരിക്കുന്നതിന്റെ ആവശ്യമില്ലെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക്ക് ഹെല്‍ത്ത് ആന്‍ഡ് എന്‍വയോണ്‍മെന്റിലെ ഗവേഷകര്‍ പറയുന്നു. മാസ്‌ക് കൊണ്ട് യാതൊരു ഗുണവും ഇല്ല എന്ന് മാത്രമല്ല അത് ഒരു പക്ഷേ വിപരീത ഫലം ഉണ്ടാക്കിയേക്കാം എന്നുമാണ് ഇവിടുത്തെ ശാസ്ത്രജ്ഞരുടെ അഭിപ്രായം.

യൂറോപ്പില്‍ കൊവിഡിന്റെ രണ്ടാം വരവ് തുടങ്ങി എന്ന് ഭയപ്പെടുമ്പോഴാണ് ഹോളണ്ടിന്റെ വിവാദപരമായ തീരുമാനം. രാജ്യത്തെ ജനങ്ങളും മാസ്‌ക് വയ്ക്കുന്നതിന് എതിരാണ്. പലരും മാസ്‌ക് വയ്ക്കുന്നതിനെ വെറുക്കുന്നു എന്ന് തുറന്ന് പറയുകയാണ്. മുഖത്ത് നാപ്പി വെച്ചത് പോലെയാണ് മാസ്‌ക് വെച്ചവരെ കാണുമ്പോള്‍ തോന്നുക എന്നാണ് മറ്റൊരാള്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ സുഗമമായ ആശയ വിനിമയത്തിന് മാസ്‌ക് ധരിക്കാത്തതാണ് നല്ലതെന്ന് മറ്റൊരാള്‍ അഭിപ്രായപ്പെടുന്നു. മെയ് മാസത്തിലാണ് മാസ്‌കിനെതിരായി ഹോളണ്ട് നിയമം പാസാക്കിയത്. കഴിഞ്ഞ ആഴ്ചയും ഇത് ആവര്‍ത്തിച്ചു. എന്നിരുന്നാലും ബ്രിട്ടനില്‍ സംഭവിച്ചതിന്റെ പകുതി മരണം പോലും കൊവിഡ് ബാധിച്ച് ഇതുവരെ ഹോളണ്ടില്‍ ഉണ്ടായിട്ടില്ല എന്നതും അതിശയിപ്പിക്കുന്നു.

അതേസമയം തിരക്ക് പിടിച്ച പൊതുഗതാഗത സംവിധാനങ്ങളില്‍ അതായത് ബസ്സുകളിലും ട്രെയിനിലും ഫെറികളിലും യാത്ര ചെയ്യുമ്പോള്‍ മാസ്‌ക് ധരിക്കാനും ആരോഗ്യ വിദഗ്ദര്‍ ഉപദേശിക്കുന്നു. എന്നാല്‍ കൊവിഡിനെ തടയുന്ന മാജിക് ബുള്ളറ്റായി മാസ്‌കിനെ കാണുന്നുമില്ലെന്ന് ശാസ്ത്രജ്ഞര്‍ ആവര്‍ത്തിച്ചു പറയുന്നു. അതേസമയം ഹോളണ്ടില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചു വരികയാണ്. ബാറുകളും ക്ലബ്ബുകളും കേന്ദ്രീകരിച്ച് കൊവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങി. 17 മില്ല്യണ്‍ ജനങ്ങളുള്ള രാജ്യത്ത് 61487 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 54,732 കൊവിഡ് കേസുകള്‍ മാത്രമാണ് നിലവില്‍ ഈ രാജ്യത്തുള്ളത്. വളരെ കുറച്ച് നിയന്ത്രണങ്ങള്‍ മാത്രമാണ് ഇന്നിട്ടും ഈ രാജ്യത്ത് ജനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category