1 GBP = 97.40 INR                       

BREAKING NEWS

ആറു വയസ്സുകാരിയായ മകള്‍ക്ക് ഡോക്ടര്‍മാര്‍ മരണം വിധിച്ചപ്പോള്‍ സമ്മതിക്കാതെ കെട്ടിപ്പിടിച്ചിരുന്നു; മൃഗമെന്ന് വിളിച്ച് പൊലീസെത്തി വലിച്ചിഴച്ചു കൊണ്ടു പോയി: മകള്‍ മരിക്കുമ്പോള്‍ അടുത്തിരിക്കാന്‍ അനുവദിക്കാതെ കാട്ടിയ ക്രൂരതയില്‍ നാണംകെട്ട് ബ്രിട്ടന്‍

Britishmalayali
kz´wteJI³

ലണ്ടന്‍: ആറു വയസ്സുകാരിയായ മകള്‍ക്ക് ഡോക്ടര്‍മാര്‍ മരണം വിധിച്ചപ്പോള്‍ സമ്മതിക്കാതെ കെട്ടിപ്പിടിച്ചിരുന്ന പിതാവിനെ പൊലീസെത്തി വലിച്ചിഴച്ച് കൊണ്ടു പോയി. അതീവ ഗുരുതരാവസ്ഥയില്‍ ലൈഫ് സപ്പോര്‍ട്ടിങ് മെഷീനുകളുടെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയിരുന്ന മകള്‍ സൈനബിന്റെ കിടക്കയ്ക്ക് അരുകിലിരുന്ന പിതാവിനെയാണ് പൊലീസ് അതിക്രൂരമായി പിടിച്ചു കൊണ്ടു പോയത്. മകളുടെ കൈകളില്‍ പിടിച്ചു കൊണ്ട് കിടക്കയ്ക്ക് അരികില്‍ ഇരുന്ന റാഷിദ് അബ്ബാസിയെന്ന 59കാരനെയാണ് കസേരയില്‍ നിന്നും വലിച്ചിഴച്ച് കൈകാലുകള്‍ ബന്ധിച്ച ശേഷം പോലിസ് സ്ട്രക്ചറില്‍ കയറ്റി ക്കൊണ്ടു പോയത്.

അതീവ ഗുരുതരാവസ്ഥയിലായതിനാല്‍ സൈനബ് ഇനി ജീവിതത്തിലേക്ക് മടങ്ങി വരില്ലെന്നും അതിനാല്‍ കുട്ടിയുടെ ലൈഫ് സപ്പോര്‍ട്ടിഷ് മെഷീനുകള്‍ മാറ്റാന്‍ പോകുകയാണെന്ന് ഡോക്ടര്‍മാര്‍ മാതാപിതാക്കളെ അറിയിച്ചു. എന്നാല്‍ മകളെ മരണത്തിന് വിട്ടുകൊടുക്കാന്‍ ഈ പിതാവ് തയ്യാറായില്ല. കുട്ടിക്ക് ചികതിത്സ ഉറപ്പാക്കണമെന്ന് പറഞ്ഞ് കുട്ടിയുടെ കൈകളില്‍ പിടിച്ചിരിക്കുമ്പോഴാണ് പൊലീസ് എത്തി അബ്ബാസിയെ വലിച്ചിഴച്ചു കൊണ്ടു പോയത്. അബ്ബാസിയെ കൊണ്ടു പോയതിന് പിന്നാലെ ഭാര്യയേയും പോലിസ് ഇവിടെ നിന്നും ബഹളം വെച്ചു കൊണ്ടു പോയി. ഇരുവരെയും കൊണ്ടു പോകുമ്പോള്‍ മകളുടെ ജീവന് വേണ്ടി കരയുന്നതും വീഡിയോയില്‍ കാണാം.

കഴിഞ്ഞ 30 വര്‍ഷമായി എന്‍എച്ച്എസില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനാണ് അബ്ബാസി. ഭാര്യ ആലിയ ഡോക്ടറുമായിരുന്നു. വടക്കന്‍ ഇംഗ്ലണ്ടിലെ ഒരു ആശുപത്രിയിലാണ് സംഭവം നടന്നത്. അബ്ബാസിയും ആശുപത്രിയിലെ ഡോക്ര്‍മാരും തമ്മിലുണ്ടായ വാഗ്വാദമാണ് പോലിസ് ഇടപെടലിന് കാരണമായത്. സൈനബിനെ മരണത്തിന് വിട്ടു കൊടുക്കുകയാണെന്ന് ഡോക്ടര്‍മാര്‍ അബ്ബാസിയെ അറിയിച്ചു. എന്നാല്‍ മകള്‍ക്ക് തുടര്‍ ചികില്‍സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അബ്ബാസി ഡോക്ടര്‍മാരോട് വഴക്കുണ്ടാക്കി. ഇതോടെയാണ് ആശുപത്രി അധികൃതര്‍ പോലിസിനെ വിളിച്ചത്.

അബ്ബാസിയെ അറസ്റ്റ് ചെയ്യുമ്പോള്‍ കൂട്ടത്തിലുണ്ടായിരുന്ന ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥ ഇയാളെ മൃഗമെന്നും വിളിക്കുന്നുണ്ട്. അറസ്റ്റ് ചെയ്യുമ്പോള്‍ മകളുടെ ജീവന് വേണ്ടിയുള്ള ആ പിതാവിന്റെ കരച്ചില്‍ പൊലീസ് കേട്ടില്ല. ഹേര്‍ട്ട് അറ്റാക്ക് ഉണ്ടായിട്ടുള്ള ആളായ അബ്ബാസിക്ക് നെഞ്ച് വേദന അനുഭവപ്പെട്ടിട്ടും പോലിസ് കരുണ കാട്ടിയതുമില്ല. നിയമപരമല്ലാത്ത അറസ്റ്റിന് പൊലീസിനെതിരെ നിയമപരമായി മുന്നോട്ട് പോകാന്‍ ഒരുങ്ങുകയാണ് ഇദ്ദേഹം. സൈനബ് ജന്മനാ ശ്വാസ സംബന്ധമായ പ്രശ്നവും ജെനറ്റിക് ഇല്‍നസും ഉള്ള കുട്ടിയായിരുന്നു. നേരത്തേയും കുട്ടി അതീവ ഗുരുതരാവസ്ഥയിലായപ്പോള്‍ ഡോക്ടര്‍മാര്‍ മരണത്തിന് വിട്ടുകൊടുക്കാന്‍ ശ്രമിച്ചിരുന്നു. അന്നും നിയമ യുദ്ധം നടത്തിയാണ് ഇവര്‍ മകളുടെ ജീവന്‍ തിരികെ പിടിച്ചത്.

ഇപ്പോഴും മകള്‍ക്ക് മരണം വിധിയെഴുതിയതോടെ ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടറോട് അബ്ബാസി കയര്‍ത്ത് സംസാരിച്ചു. മകളെ മരണത്തിന് വിട്ടു കൊടുക്കാന്‍ തയ്യാറല്ലെന്നും പറഞ്ഞ് ഒച്ചവെച്ച ശേഷം മകളുടെ അടുത്ത് വന്ന് കെട്ടിപ്പിടിച്ചിരുന്നു. അരമണിക്കൂറിന് ശേഷം നാലു പൊലീസുകാരെത്തി അബ്ബാസിയേയും ഭാര്യ ആലിയയേും മകനേയും സൈനബ് കിടന്ന മുറിയില്‍ നിന്നും പുറത്താക്കുക ആയിരുന്നു. റൂമില്‍ നിന്ന് പുറത്ത് പോകാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇവര്‍ പോകാന്‍ തയ്യാറാകാതായതോടെയാണ് പൊലീസ് വലിച്ചിഴച്ച് കൊണ്ടു പോയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category