1 GBP = 94.80 INR                       

BREAKING NEWS

ഹജ്ജ് ഇല്ലാത്തതിന്റെ ആശങ്ക തീര്‍ത്ത് ലോകം എമ്പാടും പരിമിതികള്‍ക്കുള്ളില്‍ നിന്ന് ഈദ് ആഘോഷം; നാലു ദിവസങ്ങളിലായി കന്നുകാലികളേയും ആടിനെയും ഒട്ടകത്തേയും അറുത്ത് പ്രവാചക സ്മരണയില്‍ നിറഞ്ഞ് ഇസ്ലാമിക ലോകം; കോവിഡ് ഭയന്ന് ആഘോഷങ്ങള്‍ നിയന്ത്രിച്ചപ്പോഴും പാവങ്ങള്‍ക്ക് ഭക്ഷണം വിളമ്പി പതിനായിരങ്ങള്‍

Britishmalayali
kz´wteJI³

കോവിഡിന്റെ പശ്ചാത്തലത്തില്‍ പരിമിതികളില്‍ നിന്ന് ഈദ് ആഘോഷിച്ച് ലോകം മുഴുവനുമുള്ള ഇസ്ലാം മതവിശ്വാസികള്‍.  നാലു ദിവസങ്ങല്‍ലായി കന്നുകാലികളേയും ആടിനെയും ഒട്ടകത്തേയും അറുത്ത് പ്രവാചക സ്മരണയില്‍ നിറയുകയാണ് ഇസ്ലാമിക ലോകം. കോവിഡ് ഭയന്ന് ആഘോഷങ്ങള്‍ നിയന്ത്രിച്ചപ്പോഴും പാവപ്പെട്ട പതിനായിരങ്ങള്‍ക്കാണ് അനേകാളുകള്‍ ഭക്ഷണം വിളമ്പിയത്. ഒട്ടകത്തേയും ആടിനേയും കന്നുകാലികളേയും എല്ലാം നിരവധി ആളുകളാണ് ബലി കൊടുത്തത്. പ്രവാചകന്റെ സ്മരണയില്‍ പതിനായിരങ്ങളാണ് ഈ മാംസം പാവങ്ങള്‍ക്ക് ദാനം ചെയ്തത്.

കോവിഡ് പ്രതിസന്ധിയില്‍ പട്ടിണിയിലായ നിരവധി കുടുംബംഗങ്ങള്‍ക്ക് നിരവധി പേര്‍ അന്നം നല്‍കി. ഈദ് നമസ്‌ക്കാരത്തിന് ശേഷമാണ് മൃഗങ്ങളെ ബലി നല്‍കിയത്. ബലി നല്‍കുന്നതിന് മുമ്പ് മൃഗങ്ങള്‍ക്ക് വെള്ളം നല്‍കി. അറുക്കുന്നതിന് മുമ്പ് എല്ലാ മൃഗങ്ങളും ആരോഗ്യമുള്ളവരാണെന്ന് ഉറപ്പു വരുത്തി. ഈദിന് മേല്‍ കോവിഡിന്റെ കരിനിഴല്‍ വീണെങ്കിലും പരിമിതമായ സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഈദ് ആഘോഷിക്കുകയായിരുന്നു ലോകം. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെയും കാലിച്ചന്തകളും പൊതു സ്ഥലങ്ങളില്‍ ഒത്തു കൂടുന്നതും വനിലക്കിയെങ്കിലും ജനം കഴിയും വിധം ഈദ് കൊണ്ടാടി.

ഈദ് പ്രാര്‍ത്ഥനകള്‍ക്ക് വേണ്ടി മോസ്‌കുകളില്‍ വളരെ കര്‍ശനമായ സുരക്ഷയാണ്് ഏര്‍പ്പെടുത്തിയത്. അതേസമയം പല രാജ്യങ്ങളിലുള്ള കുടുംബങ്ങള്‍ക്ക് ഇത്തവണത്തെ ഈദിന് ഒത്തു ചേരാന്‍ കഴിഞ്ഞില്ലെന്ന സങ്കടം ബാക്കിയാണ്. കൊറോണവൈറസ് വ്യാപനം തടയാന്‍ കൊസോവയും യുഎഇയും മോസ്‌കുകള്‍ അടച്ചിട്ടു. ലെബനനില്‍ ശക്തമായ സുരക്ഷാ വലയത്തില്‍ ആണ് ജനങ്ങളെ മോസ്‌കിലേക്ക് പ്രവേശിപ്പിച്ചത്. സൊമാലിയയിലും മറ്റും ഇറച്ചിയുടെ വില ഉയര്‍ന്നത് ജനങ്ങള്‍ക്ക് വാങ്ങുന്നതിന് ബുദ്ധിമുട്ടായി.

ഹജ്ജ് തീര്‍ത്ഥാടനത്തേയും കോവിഡ് ബാധിച്ചു. കഴിഞ്ഞ വര്‍ഷം 2.5 മില്ല്യണ്‍ ജനങ്ങള്‍ ഹജ്ജിന് പങ്കെടുത്തപ്പോള്‍ സൗദി അറേബ്യയില്‍ താമസിക്കുന്ന പതിനായിരത്തില്‍ താഴെ ആളുകള്‍ മാത്രമാണ് ഇത്തവണ ഹജ്ജില്‍ പങ്കെടുത്തത്. അതേസമയം തീര്‍ത്ഥാടകരില്‍ ആര്‍ക്കുംതന്നെ കോവിഡ് ബാധ ഉണ്ടായില്ലെന്ന് സൗദി അറേബ്യ വ്യക്തമാക്കി. സര്‍ക്കാര്‍ നിരവധി മുന്‍കരുതലുകളാണ് ഹജ്ജ് തീര്‍ത്ഥാടനത്തിന് ഒരുക്കിയിരുന്നത്. 20നും 50നും ഇടയില്‍ പ്രായമായവര്‍ക്ക് മാത്രമായിരുന്നു ഇത്തവണത്തെ ഹജ്ജ് തീര്‍ത്ഥാടനം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category