1 GBP = 97.40 INR                       

BREAKING NEWS

ബ്ലാക്ക് ലൈവ്‌സ് ഫസ്റ്റ് മൂവ്‌മെന്റ് ഭീകര സംഘടനയായി മാറുമോ? ബ്രിക്സ്റ്റണ്‍ ടൗണില്‍ പ്രതിഷേധക്കാര്‍ മാര്‍ച്ച് നടത്തിയത് പ്രത്യേക യൂണിഫോം ധരിച്ച്; ചോദ്യം ചെയ്ത വനിത പൊലീസുകാ ര്‍ക്ക് മര്‍ദ്ദനം: ബ്രിട്ടനിലെ വംശീയ കലാപത്തില്‍ ഭയന്ന് ലോകം

Britishmalayali
kz´wteJI³

ലണ്ടന്‍: ബ്രിട്ടനിലെ ബ്ലാക്ക് ലൈവ്സ് ഫസ്റ്റ് മൂവ്മെന്റ് ഭീകര സംഘടനയായി മാറുമോ? ബ്രിട്ടനില്‍ ആളിപ്പടര്‍ന്ന ബ്ലാക്ക് ലൈവ്സ് ഫസ്റ്റ് മൂവ്മെന്റിന്റെ മുഖച്ഛായ തന്നെ മാറിയതയാണാ റിപ്പോര്‍ട്ട്. ഇന്നലെ ലണ്ടനില്‍ ഉടനീളം നടന്ന ആഫ്രിക്കന്‍ ഇമാനിസിപ്പേഷന്‍ ഡേ മാര്‍ച്ചില്‍ പ്രതിഷേധക്കാര്‍ പാരാമിലിട്ടറി സ്‌റ്റൈലില്‍ പ്രത്യേക യൂണിഫോം ധരിച്ചാണ് എത്തിയത്. നൂറു കണക്കിന് പ്രതിഷേധക്കാരാണ് ബ്രക്സിറ്റണ്‍ ടൗണില്‍ നടന്ന മാര്‍ച്ചില്‍ പങ്കെടുത്തത്. പല ഗ്രൂപ്പുകള്‍ ചേര്‍ന്ന് ഒറ്റക്കെട്ടായി മാര്‍ച്ച് നടത്തിയപ്പോള്‍ ബ്രിട്ടന്റെ പല ഭാഗത്തു നിന്നും ആളുകള്‍ ഒഴുകി എത്തുകയായിരുന്നു.

പൊതുവേ സമാധാനമായി നടന്ന പ്രതിഷേധ പ്രകടനത്തില്‍ കറുത്ത വസ്ത്രം ധരിച്ചാണ് എല്ലാവരും തന്നെ എത്തിയത്. പ്രതിഷേധക്കാരില്‍ ചിലര്‍ പൊലീസുകാരെ ചീത്ത വിളിക്കുകയും തട്ടിക്കയറുകയും ചെയ്തു. ഉച്ചതിരിഞ്ഞ് നടന്ന പ്രതിഷേധത്തിന് ശേഷം മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി മെട്രോ പൊളിറ്റിയന്‍ പൊലീസ് വ്യക്തമാക്കി. അതേസമയം ബ്രക്സിറ്റണില്‍ ഭായാനകമായ സാഹചര്യമാണ് ഇന്നലെ ഉുണ്ടായതെന്ന് പോലിസുകാരും പറയുന്നു. പാരാമിലിട്ടറി സ്‌റ്റൈലില്‍ യൂണിഫോം ധരിച്ചെത്തിയ പ്രതിഷേധക്കാര്‍ തെരുവുകള്‍ കയ്യടക്കുകയും ഇതിന് മുമ്പില്ലാത്ത വിധം സൊസൈറ്റിയെ രണ്ടായി ഭാഗിക്കുകയും ചെയ്തതായി പൊലീസ് അഭിപ്രായപ്പെട്ടു. പ്രതിഷേധക്കാര്‍ സമൂഹത്തില്‍ ഭിന്നതയുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും നിഗേല്‍ ഫാരേജ് അഭിപ്രായപ്പെട്ടു.

പൊലീസുകാര്‍ക്ക് നേരെ ഭീഷണി മുഴക്കിയതിനും എമര്‍ജന്‍സി ജീവനക്കാരനെ ചീത്ത വിളിച്ചതിനും വംശീയ വിദ്വേഷം സൃഷ്ടിക്കാന്‍ ശ്രമിച്ചതിനുമാണ് ഇന്നലെ മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. മൂന്നു പേരും പൊലീസ് കസ്റ്റഡിയില്‍ തുടരുകയാണ്. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഒരാള്‍ സ്ത്രീയാണ്. അതേസമയം മൂന്ന് പേരെ അറസ്റ്റ് ചെയ്തെങ്കിലും പൊതുവേ ശാന്തമായിരുന്നു ഇവരുടെ പ്രതിഷേധം. പ്രതിഷേധ മാര്‍ച്ച് നടത്തുന്നതിന് മുമ്പേ തന്നെ ഇതിന്റെ നേതാക്കള്‍ക്ക് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളോ അക്രമമോ ഒന്നും നടത്താതെ വളരെ ശാന്തമായാണ് പ്രതിഷേധക്കാര്‍ ഒത്തു കൂടിയത്. അതേസമയം പ്രതിഷേധക്കാര്‍ ബ്രക്സിറ്റണിലെ എ23 റോഡ് ബ്ലോക്ക് ചെയ്യാന്‍ ശ്രമിച്ചു. ഇത് പ്രദേശ വാസികളെയും ആ മേഖലയിലെ ജനങ്ങളുടെയും യാത്രയെ ബാധിച്ചു.

ബ്രക്സിറ്റന്‍ റോഡ് ഏക്കര്‍ ലൈനില്‍ പ്രതിഷേധക്കാര്‍ ബ്ലോക്ക് ചെയ്തതോടെ ബസുകളും കാറുകളുമെല്ലാം വഴി തിരിച്ചു വിട്ടു. പല ഗ്രൂപ്പുകള്‍ ചേര്‍ന്നാണ് പ്രതിഷേധം സംഘടിപ്പിച്ചത്. വിന്‍ഡ്രഷ് സ്‌ക്വയറില്‍ നിന്നാണ് പ്രതിഷേധ പ്രകടനം ആരംഭിച്ചത്. മൂന്നു മിനുറ്റ് മൗനമായി ആചരിച്ച ശേഷമാണ് പരിപാടി ആരംഭിച്ചത്. ഇത് ഏഴാമത്തെ വര്‍ഷമാണ് ഇതു നടത്തുന്നത്. മോട്ടോര്‍ ബൈക്കിലും കാല്‍ ടയായും എല്ലാം ബ്രിട്ടന്റെ പല ഭാഗങ്ങളില്‍ നിന്നും പ്രതിഷേധക്കാര്‍ ഒഴുകി എത്തുകയായിരുന്നു. നാലു മണിക്ക് മുന്നേ ബ്രക്സിറ്റണ്‍ റോഡ് പ്രതിഷേധക്കാരെ കൊണ്ടു നിറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category