1 GBP = 97.40 INR                       

BREAKING NEWS

കിടപ്പുരോഗിയായ സ്ത്രീയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍; മക്കള്‍ക്ക് ബാധ്യതയാകുമെന്ന് കരുതിയാണ് കൊലശ്രമമെന്ന് പ്രതിയുടെ മൊഴി; കുത്തേറ്റത് നെഞ്ചിലും കഴുത്തിലും കൈയിലും

Britishmalayali
kz´wteJI³

അരുവിക്കര: കിടപ്പുരോഗിയായ സ്ത്രീയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റുചെയ്തു. അരുവിക്കരയ്ക്കു സമീപം മുളയറ മിനി ഭവനില്‍ ശശിധരന്‍ പിള്ള (68)യെ ആണ് ഭാര്യ സാവിത്രിയമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ അരുവിക്കര പൊലീസ് അറസ്റ്റുചെയ്തത്. 30-ന് രാത്രി 7 മണിയോടെയായിരുന്നു സംഭവം.

വിവിധ അസുഖങ്ങള്‍ ബാധിച്ച് വര്‍ഷങ്ങളായി കിടപ്പിലായിരുന്ന സാവിത്രി അമ്മയുടെ നെഞ്ച്, കഴുത്ത്, കൈ എന്നിവിടങ്ങളിലാണ് കുത്തേറ്റത്. തടയാന്‍ ശ്രമിച്ച മകള്‍ മിനിക്കും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ സാവിത്രി അമ്മ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. ദീര്‍ഘകാലമായി കിടപ്പിലായ ഭാര്യ മക്കള്‍ക്കൊരു ബാധ്യതയാകുമെന്ന് കരുതിയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് ശശിധരന്‍ പിള്ള മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. പ്രതിയെ റിമാന്‍ഡ് ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category