1 GBP = 97.40 INR                       

BREAKING NEWS

ചായയ്ക്ക് 100 രൂപ, മോരിന്‍ വെള്ളത്തിന് 120, സ്നാക്സിന് 200; കൊച്ചി വിമാനത്താവളത്തിലെ അമിതവിലയില്‍ പ്രധാനമന്ത്രി ഇടപെട്ടു; മോദിയുടെ ഇടപെടല്‍ മലയാളിയുടെ പരാതിക്ക് പിന്നാലെ; ഇനി ചായയ്ക്ക് 15 രൂപ മാത്രം

Britishmalayali
kz´wteJI³

കൊച്ചി: ഒരു ചായയ്ക്ക് 100 രൂപ, മോരുംവെള്ളത്തിന് 120 രൂപ, സ്നാക്സിന് 200 രൂപ...വിമാനത്താവളത്തിലെ കടകളിലെ സാധനങ്ങളുടെ വില കേട്ട് ഞെട്ടിയ മനുഷ്യന് ഒടുവില്‍ ഉപഭോക്തൃനീതിയുടെ തണലുമായെത്തിയത് പ്രധാനമന്ത്രി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച ഒരു കത്താണ് ചായയുടെയും മറ്റും വില പിടിച്ചു നിര്‍ത്തിയത്.

പ്രധാനമന്ത്രിയുടെ നിര്‍ദേശമനുസരിച്ച് വിമാനത്താവളങ്ങളില്‍ 15 രൂപയ്ക്ക് ചായയും 20 രൂപയ്ക്ക് കാപ്പിയും 15 രൂപയ്ക്ക് പഴംപൊരിയും ഉഴുന്നുവടയും പരിപ്പുവടയും ഉള്‍പ്പെടെയുള്ള ചെറുകടികളും നല്‍കണം.

തൃശ്ശൂര്‍ സ്വദേശിയായ അഡ്വ. ഷാജി കോടന്‍കണ്ടത്തിലിനാണ് പ്രധാനമന്ത്രിയുടെ ഇടപെടലിലൂടെ വിമാനത്താവളത്തില്‍ വിലനിയന്ത്രണം സാധ്യമാക്കുമെന്ന അറിയിപ്പ് ലഭിച്ചത്. കൊച്ചി വിമാനത്താവളത്തില്‍ 100 രൂപയാണ് ഷാജിയില്‍നിന്ന് ചായയ്ക്ക് ഈടാക്കിയത്. വിമാനത്താവള അധികൃതര്‍ കൈമലര്‍ത്തിയതോടെയാണ് ഷാജി പ്രധാനമന്ത്രിക്ക് കത്തയച്ചത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ പോര്‍ട്ടലില്‍ പരിശോധിച്ചപ്പോഴാണ് തന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ നിര്‍ദ്ദേശം വന്ന കാര്യം ഷാജി അറിഞ്ഞത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category