1 GBP = 97.40 INR                       

BREAKING NEWS

നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസംകൂടി സമയം അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രത്യേക കോടതി ജഡ്ജിയുടെ ആവശ്യത്തില്‍ പ്രതീക്ഷിക്കുന്നത് സുപ്രീംകോടതിയുടെ അനുകൂല തീരുമാനം; കുറഞ്ഞത് മൂന്ന് മാസമെങ്കിലും സുപ്രീംകോടതി അനുവദിക്കാന്‍ സാധ്യത; ദിലീപ് പ്രതിയായ കേസില്‍ ഇനി കാര്യങ്ങള്‍ അതിവേഗം നീങ്ങും

Britishmalayali
kz´wteJI³

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസംകൂടി സമയം അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രത്യേക കോടതി ജഡ്ജിയുടെ ആവശ്യത്തില്‍ സുപ്രീംകോടതിയുടെ അനുകൂല തീരുമാനം ഉണ്ടാകുമെന്ന് വിലയിരുത്തല്‍. പ്രത്യേക ജഡ്ജി നല്‍കിയ കത്ത് സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. കോവിഡും തുടര്‍ന്നുള്ള ലോക്ഡൗണും കാരണം സുപ്രീംകോടതി നിര്‍ദേശിച്ച സമയത്ത് വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാലാണ് ജഡ്ജി ഹണി എം. വര്‍ഗീസ് കത്തയച്ചത്.

ഈ കത്തില്‍ അനുകൂല തീരുമാനം ഉണ്ടാകാനാണ് സാധ്യത. അങ്ങനെ വന്നാല്‍ വീണ്ടും അതിവേഗം വിചാരണ തുടങ്ങും. നടന്‍ ദിലീപ് പ്രതിയായ കേസിന്റെ വിചാരണ ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് നവംബര്‍ 29-ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. മെയ് 29-ന് വിചാരണ കഴിയേണ്ടതാണ്. ഹൈക്കോടതിയില്‍ ഹര്‍ജികളെത്തിയതിനാല്‍ വിചാരണ വൈകിപ്പിച്ചു.

ഇതിനിടെ കോവിഡും ലോക്ഡൗണും വന്നതോടെ കോടതിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടു. അതോടെ വിചാരണ നടപടികള്‍ മെയ് 29-ന് പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്ന് കാട്ടി ജഡ്ജി ഏപ്രില്‍ 31-ന് ഹൈക്കോടതിക്ക് കത്ത് നല്‍കി. ഇത് മെയ് ആദ്യം ഹൈക്കോടതി രജിസ്ട്രാര്‍ സുപ്രീംകോടതിയിലേക്ക് കൈമാറിയിരുന്നു. ഈ കത്തിലാണ് തീരുമാനം ഉണ്ടാകാന്‍ പോകുന്നത്. ഇനിയും കുറഞ്ഞത് മൂന്നുമാസമെങ്കിലും സുപ്രീംകോടതി നല്‍കുമെന്നാണ് സൂചന. ഏതായാലും ദിലീപ് പ്രതിയായ കേസില്‍ വിധി വരാന്‍ ഇനി അധികം വൈകില്ലെന്നാണ് സൂചന.

നേരത്തെ ഹണി എം വര്‍ഗ്ഗീസിന് പ്രെമോഷന്‍ കിട്ടിയിരുന്നു. ഇതോടെ സ്ഥലം മാറ്റം അനിവാര്യതയുമായി. എന്നാല്‍ സുപ്രീംകോടതിയുടെ അതിവേഗ വിചാരണയുടെ ഉത്തരവ് തിരിച്ചറിഞ്ഞ് സ്ഥലം മാറ്റം റദ്ദാക്കുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category