1 GBP = 97.40 INR                       

BREAKING NEWS

നിരീക്ഷണം അവസാനിച്ചതിനെ തുടര്‍ന്നു പാലായില്‍ സ്ഥാപന ക്വാറന്റീനില്‍ നിന്നു ശനിയാഴ്ച രാവിലെ പുറത്തിറങ്ങി; വീട്ടിലും ചിക്കന്‍ സ്റ്റോളിലും പോയ യുവാവിന്റെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവാണെന്ന് അറിഞ്ഞത് ഉച്ചയോടെ; സമൂഹ വ്യാപനത്തിന് കാരണം സ്രവ പരിശോധനാ റിസള്‍ട്ട് വൈകുന്നത് എന്നതിന് തെളിവായി പാലായിലെ ആശങ്ക; ഇന്നലെ സ്ഥിരീകരിച്ചത് എട്ട് മരണങ്ങള്‍; പട്ടികയില്‍ ഉള്‍പ്പെടാത്ത ആറു മരണങ്ങളും; കോവിഡില്‍ വേണ്ടത് കര്‍ശന ജാഗ്രത

Britishmalayali
kz´wteJI³

തിരുവനന്തപുരം: കോവിഡില്‍ കേരളം നേരിടുന്നത് വമ്പന്‍ ഭീഷണി. രോഗ വ്യാപനത്തിനൊപ്പം മരണങ്ങളും കൂടുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത് ഇന്നലെയായിരുന്നു. എട്ട് പേരാണ് മരിച്ചത് എന്നാണ് കണക്കുകള്‍. മരണമടഞ്ഞ മറ്റ് 6 പേര്‍ക്കു കൂടി കോവിഡ് കണ്ടെത്തിയിട്ടുമുണ്ട്. കോവിഡില്‍ പ്രോട്ടോകോള്‍ അനുസരിച്ചാണ് മരണം രേഖപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. കോവിഡ് രോഗം ബാധയുണ്ടെങ്കിലും മറ്റ് രോഗങ്ങള്‍ കാരണമാണ് മരണമെങ്കില്‍ അതിനെ കോവിഡ് പട്ടികയില്‍ ഉള്‍പ്പെടുത്തില്ല. ഇതാണ് ആറു മരണങ്ങളെ കോവിഡ് പട്ടികയില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത്.

നിരീക്ഷണം അവസാനിച്ചതിനെ തുടര്‍ന്നു പാലായില്‍ സ്ഥാപന ക്വാറന്റീനില്‍ നിന്നു ശനിയാഴ്ച രാവിലെ പുറത്തിറങ്ങിയ യുവാവ് ഉച്ചയോടെ കോവിഡ് പോസിറ്റീവായി. ഇത് വലിയ ആശങ്കയായി മാറുന്നുണ്ട്. കോവിഡ് നിരീക്ഷണം കഴിഞ്ഞാലും സ്രവ പരിശോധനാ ഫലം വരുന്നതു വരെ ക്വാറന്റീനില്‍ കഴിയാത്തതാണ് ഇതിന് കാരണം. ഉച്ചയ്ക്കാണ് യുവാവിന്റെ പരിശോധനാ ഫലം വന്നത്. നിരീക്ഷണം അവസാനിച്ച യുവാവ് ഇതിനിടെ വീട്ടിലും ചിക്കന്‍ സ്റ്റാളിലും പോയി. യുവാവിനെ പരിചരണ കേന്ദ്രത്തിലാക്കി. സമ്പര്‍ക്കത്തില്‍ വന്നവരോടു ക്വാറന്റീനില്‍ പോകാന്‍ ആവശ്യപ്പെട്ടു. കോവിഡ് ഫലം വരാന്‍ വൈകുന്നതും ഇത്തരം പ്രതിസന്ധിക്ക് കാരണമാണ്. രോഗികള്‍ മിക്കവര്‍ക്കും രോഗ ലക്ഷണമില്ലാത്തതാണ് കേരളത്തില്‍ കോവിഡിന്റെ സമൂഹ വ്യാപനത്തിനുള്ള പ്രധാന കാരണം. അതുകൊണ്ട് തന്നെ കരുതലുകള്‍ അനിവാര്യതയും.

മലപ്പുറം തേഞ്ഞിപ്പലം പെരുവള്ളൂര്‍ കരുവാങ്കല്ല് കമ്പക്കോടന്‍ വടക്കംപറമ്പില്‍ കോയാമു (82), എറണാകുളം കീഴ്മാട് എടയപ്പുറം മല്ലിശേരി എംപി. അഷ്റഫ് (52), കൂനമ്മാവ് സെന്റ് തെരേസാസ് കോണ്‍വന്റിലെ സിസ്റ്റര്‍ എയ്ഞ്ചല്‍ (81), തൃശൂര്‍ ഇരിങ്ങാലക്കുട ചേലൂര്‍ തറയില്‍ ചന്ദ്രന്‍ (56), കാസര്‍കോട് സൗത്ത് തൃക്കരിപ്പൂര്‍ കൈക്കോട്ടു കടവ് കെ.പി. അബ്ദുല്‍ റഹ്മാന്‍ (72), കൊല്ലം വെട്ടിക്കവല തലച്ചിറ ആദില്‍ മന്‍സിലില്‍ അസുമാ ബീവി (73), തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ബാബു (62), കോഴിക്കോട് ബീച്ച് സ്വദേശി നൗഷാദ് (49) എന്നിവരാണ് കോവിഡ് പട്ടികയില്‍ ഉള്ള ഇന്നലെ മരണമടങ്ങവര്‍.

ഇടുക്കിയിലെ സ്പെഷല്‍ ബ്രാഞ്ച് എസ്ഐ പി.വി. അജിതന്‍ ഉള്‍പ്പെടെ 6 പേര്‍ കോവിഡ് ചികിത്സയിലിരിക്കെയാണു മരിച്ചതെങ്കിലും സര്‍ക്കാര്‍ സ്ഥിരീകരണമായിട്ടില്ല. ഇവരില്‍, വെള്ളിയാഴ്ച കൊച്ചിയില്‍ മരിച്ച മുതിര്‍ന്ന സോഷ്യലിസ്റ്റും ജനതാദള്‍ നേതാവുമായ ആലുങ്കല്‍ ദേവസിയും (82) കോവിഡ് പോസിറ്റീവെന്ന് കണ്ടെത്തി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരിച്ച 11 മാസം പ്രായമുള്ള കുഞ്ഞിനും കോവിഡ് കണ്ടെത്തി. ഇവര്‍ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് സൂചന.

മലപ്പുറം താനൂര്‍ ഓമച്ചപ്പുഴ റമീസിന്റെ മകള്‍ ആസ്യ അമാന ആണു മരിച്ചത്. എറണാകുളം ഫോര്‍ട്ട്കൊച്ചിയില്‍ വീട്ടില്‍ തളര്‍ന്നുവീണു മരിച്ച തുരുത്തി കെ.എ. ബഷീറിനു (62) കോവിഡ് കണ്ടെത്തി. പക്ഷാഘാതത്തെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരിക്കെ കോവിഡ് സ്ഥിരീകരിച്ച പെരുവയല്‍ പുവാട്ടുപറമ്പ് കളത്തില്‍ രാജേഷ് (45) മരിച്ചു. പാലക്കാട് ജില്ലാ ആശുപത്രിയില്‍ മരിച്ച വാണിയംകുളം സ്വദേശിനി അങ്ങാടിയില്‍ സിന്ധുവിനും (34) കോവിഡ് സ്ഥിരീകരിച്ചു.

തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ മരിച്ച ചുമട്ടുതൊഴിലാളി ചന്ദ്രന്‍ അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. മലപ്പുറത്തു മരിച്ച കോയാമുവിന്റെ കുടുംബത്തിലെ 9 പേരും കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലാണ്. കേരളത്തില്‍ ഇന്നലെ 1129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചിരുന്നു. തിരുവനന്തപുരം ജില്ലയിലെ 259 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 153 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 141 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 95 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 85 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 76 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 67 പേര്‍ക്കും, എറണാകുളം ജില്ലയിലെ 59 പേര്‍ക്കും, കോട്ടയം, പാലക്കാട് ജില്ലകളിലെ 47 പേര്‍ക്ക് വീതവും, വയനാട് ജില്ലയിലെ 46 പേര്‍ക്കും, കൊല്ലം ജില്ലയിലെ 35 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 14 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 5 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍ മരണമടഞ്ഞ 2 വ്യക്തികളുടെ പരിശോധനാഫലവും ഇതില്‍ ഉള്‍പെടുന്നു. രോഗം സ്ഥിരീകരിച്ചവരില്‍ 89 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 114 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 880 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 58 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 241 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 151 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 83 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 80 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 61 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 52 പേര്‍ക്കും, വയനാട് ജില്ലയിലെ 44 പേര്‍ക്കും, കോട്ടയം ജില്ലയിലെ 38 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 35 പേര്‍ക്കും, എറണാകുളം ജില്ലയിലെ 33 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 26 പേര്‍ക്കും, കൊല്ലം ജില്ലയിലെ 27 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 7 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 2 പേര്‍ക്കുമാണ് പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

24 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 14, കോഴിക്കോട് ജില്ലയിലെ 2, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,43,996 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,33,616 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,380 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1257 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category