1 GBP = 97.40 INR                       

BREAKING NEWS

പുഴയുടെ അടിത്തട്ട് മാത്രം തുരന്ന് പൈപ്പിടാന്‍ ആദ്യ തീരുമാനം; രണ്ടു ഭാഗങ്ങളിലും ചെങ്കുത്തായ കുന്നിന്‍ ചെരിവായതിനാല്‍ മണ്ണിടിച്ചില്‍ സാധ്യത മുന്നില്‍ കണ്ട് പിന്നീട് മാറ്റം; കുന്നില്‍ നിന്നു കുന്നിലേക്ക് ഭൂമി തുരന്ന് പൈപ്പിട്ടത് ഹൊറിസോണ്ടല്‍ ഡയറക്ഷണല്‍ ഡ്രില്ലിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച്; ചന്ദ്രഗിരി പുഴയ്ക്ക് കുറെയും പൈപ്പിടല്‍ പൂര്‍ത്തീകരണത്തിലേക്ക്; കൊച്ചി- മംഗളൂരു ഗെയ്ല്‍ പ്രകൃതി വാതക പൈപ്ലൈന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; ആശങ്ക ഒഴിയാതെ നാട്ടുകാരും

Britishmalayali
kz´wteJI³

കൊച്ചി: പൈപ് ലൈന്‍ വഴി പാചകവാതകം എത്തിക്കുന്ന കൊച്ചി- മംഗളൂരു ഗെയ്ല്‍ പ്രകൃതി വാതക പൈപ്ലൈന്‍ നിര്‍മ്മാണം പൂര്‍ത്തീകരണത്തിലേക്ക് കടക്കുമ്പോള്‍ പ്രതീക്ഷകള്‍ക്കൊപ്പം ആശങ്കയും. 380 കിലോമീറ്റര്‍ ലൈനില്‍ അവശേഷിക്കുന്ന ചന്ദ്രഗിരി പുഴയ്ക്കു കുറുകെയുള്ള പൈപ്പിടല്‍ ജോലി അന്തിമ ഘട്ടത്തിലാണ്. ദിവസങ്ങള്‍ക്കുള്ളില്‍ ഇത് പൂര്‍ത്തിയാകും. ചന്ദ്രഗിരിപ്പുഴ ഒഴിച്ചുള്ള ഭാഗത്തെ പൈപ്പിടല്‍ 6 മാസം മുന്‍പേ പൂര്‍ത്തിയായിരുന്നു. പുഴയുടെ രണ്ടു ഭാഗത്തും വലിയ കുന്നുകളായതിനാല്‍ പുഴയുടെ അടിത്തട്ട് തുരന്ന് പൈപ്പിടുക വെല്ലുവിളിയായിരുന്നു. രാജ്യത്ത് തന്നെ ഇങ്ങനെയൊരു പൈപ്പിടല്‍ ആദ്യമെന്നാണു ഗെയ്ല്‍ അധികൃതര്‍ പറഞ്ഞത്. ഇത് ആശങ്കകളും നല്‍കുന്നുണ്ട്. ഭാവിയില്‍ അപകടങ്ങള്‍ ഉണ്ടാകുമോ എന്നതാണ് ആശങ്ക. എന്നാല്‍ എല്ലാ സുരക്ഷാ ക്രമീകരണവും ഉണ്ടെന്നും ആശങ്ക വേണ്ടെന്നും അധികൃതരും പറയുന്നു.

പൈപ്ലൈന്‍ കമ്മിഷന്‍ ചെയ്താലും സിറ്റി ഗ്യാസ് പദ്ധതി പൂര്‍ത്തിയാകാത്തതിനാല്‍ വീടുകളിലേക്കുള്ള ഗ്യാസ് വിതരണം വൈകുമെന്നാണ് സൂചന. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഉണ്ടായ പ്രതിഷേധങ്ങളും അതിജീവിച്ചാണു പദ്ധതി യാഥാര്‍ഥ്യമാകുന്നത്. 3226 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്. കൊച്ചി-കൂറ്റനാട്-ബെംഗളൂരു-മംഗളൂരു പൈപ്ലൈന്‍ (കെകെബിഎംപിഎല്‍) പദ്ധതിയുടെ ഭാഗമാണ് കൊച്ചി മുതല്‍ മംഗളൂരു വരെ പൈപ്ലൈന്‍ സ്ഥാപിക്കുന്നത്. ഇതില്‍ കൊച്ചി മുതല്‍ പാലക്കാട് കൂറ്റനാട് വരെയുള്ള ഭാഗം നേരത്തെ കമ്മിഷന്‍ ചെയ്തിരുന്നു. കൂറ്റനാട് മുതല്‍ മംഗളൂരു വരെ ബാക്കിയുള്ള ഭാഗം ഈ മാസം പകുതിയോടെ കമ്മിഷന്‍ ചെയ്യും. കേരളം, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങള്‍ക്കായി 4915 കോടി രൂപയുടെ പൈപ് ലൈന്‍ പദ്ധതിയാണു ഗെയ്ല്‍ ഈ ഘട്ടത്തില്‍ നടപ്പാക്കുന്നത്. കേരളം 3620 കോടി, കര്‍ണാടക 402 കോടി, തമിഴ്നാട് 893 കോടി എന്നിങ്ങനെയാണു പദ്ധതിത്തുക.

ഒന്നര വര്‍ഷം മുന്‍പാണ് ചന്ദ്രഗിരിപ്പുഴയ്ക്കു കുറുകെ കൊച്ചി- മംഗളൂരു പ്രകൃതി വാതക പൈപ്പ് ലൈന്‍ പദ്ധതിയുടെ പൈപ്പിടല്‍ പണി തുടങ്ങിയത്. പ്രതീക്ഷിച്ചതിനേക്കാള്‍ സമയം എടുത്തെങ്കിലും ഏറ്റവും ദുഷ്‌കരവും ശ്രമകരവുമായ ജോലി വിജയകരമായി പൂര്‍ത്തിയാക്കി. എച്ച്ഡിഡി (ഹൊറിസോണ്ടല്‍ ഡയറക്ഷണല്‍ ഡ്രില്ലിങ്) സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പൈപ്ലൈന്‍ പുഴ കടത്തിയത് ഭൂമി തുരക്കല്‍ പൂര്‍ത്തിയാക്കി ഇപ്പോള്‍ പൈപ് ലൈന്‍ വലിക്കുന്ന പണിയാണ് നടക്കുന്നത്. 200 മീറ്റര്‍ പൈപ്ലൈന്‍ വലിച്ചു കഴിഞ്ഞു. രണ്ടു ദിവസം എല്ലാം പൂര്‍ത്തിയാകും.

ചെന്നൈ ആസ്ഥാനമായ എന്‍.ആര്‍. പട്ടേല്‍ ആന്‍ഡ് കമ്പനിയാണ് പണി കരാറെടുത്തത്. പുഴയുടെ അടിത്തട്ട് മാത്രം തുരന്ന് പൈപ്പിടാനാണ് ആദ്യം തീരുമാനിച്ചത്. ഇതു 150 മീറ്ററേയുള്ളൂ. ബാക്കി ഭാഗത്ത് നിരപ്പില്‍ നിന്നു ഒന്നര മീറ്റര്‍ ആഴത്തില്‍ കുഴിച്ചിടാനും. എന്നാല്‍ രണ്ടു ഭാഗങ്ങളിലും ചെങ്കുത്തായ കുന്നിന്‍ ചെരിവായതിനാല്‍ മണ്ണിടിച്ചില്‍ സാധ്യത മുന്നില്‍ കണ്ട് ഇതില്‍ മാറ്റം വരുത്തുകയായിരുന്നു. ഇതോടെയാണ് കുന്നില്‍ നിന്നു കുന്നിലേക്ക് ഭൂമി തുരന്ന് പൈപ്പിടാന്‍ തീരുമാനിച്ചത്.

ബേവിഞ്ചയില്‍ നിന്ന് ചട്ടഞ്ചാല്‍ മഹിനാബാദിലേക്കാണ് തുരന്നത്. പുഴയുടെ അടിത്തട്ടില്‍ നിന്നു 20 മീറ്റര്‍ ആഴത്തിലാണ് പൈപ്ലൈന്‍ കടന്നുപോകുന്നത്. പുഴയുടെ അടിത്തട്ട് തുരക്കേണ്ട കുന്നില്‍ മുകളില്‍ നിന്ന് ഇവിടേക്ക് 150 മീറ്റര്‍ ആഴമുണ്ട്. സമതലമാണെങ്കില്‍ ഇത്രയും ദൂരം പണി പൂര്‍ത്തിയാക്കാന്‍ വെറും ഒരാഴ്ച മതി. പാറ തുരക്കുമ്പോഴുള്ള പ്രകമ്പനം കാരണം ചില വീടുകള്‍ക്ക് കേടുപാടുണ്ടായി. നഷ്ടപരിഹാരം നല്‍കാമെന്ന് കരാറുണ്ടാക്കി പണി തുടര്‍ന്നു. പുഴയുടെ അടിത്തട്ടില്‍ പൈപ്പിന് ഭാവിയില്‍ എന്തെങ്കിലും സംഭവിക്കുമോ എന്നതാണ് ആശങ്ക. ഇതിന് അടിസ്ഥാനമില്ലെന്ന ഔദ്യോഗിക വിശദീകരണത്തില്‍ പ്രതീക്ഷ വയ്ക്കുകയാണ് നാട്ടുകാര്‍.

പൈപ് ലൈന്‍ സ്ഥാപിക്കുന്നതിനു സ്ഥലത്തിന്റെ ഉപയോഗ അവകാശം വിട്ടുനല്‍കാന്‍ വടക്കന്‍ ജില്ലകളിലെ സ്ഥല ഉടമകള്‍ എതിര്‍പ്പു പ്രകടിപ്പിച്ചതോടെയാണ് 2013 മാര്‍ച്ചില്‍ പൂര്‍ത്തിയാകേണ്ട പദ്ധതി വൈകിയത്. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ ശക്തമായ പിന്തുണയുമായി രംഗത്തിറങ്ങുകയും എതിര്‍പിനു ശക്തി കുറയുകയും ചെയ്തതോടെ പദ്ധതി 2018 അവസാനത്തോടെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു ഗെയ്ല്‍. എന്നാല്‍ പണി പൂര്‍ത്തിയാകാന്‍ രണ്ട് കൊല്ലം വീണ്ടും വേണ്ടി വന്നു. പൊലീസ് സംരക്ഷയിലായിരുന്നു മിക്കയിടത്തും പണി. നാട്ടുകാര്‍ സുരക്ഷാ ആശങ്ക ഉന്നയിച്ചതായിരുന്നു ഇതിന് കാരണം.

2012ലാണു കണ്ണൂരില്‍ ഗെയ്ല്‍ ഔദ്യോഗിക സര്‍വേ തുടങ്ങിയത്. എന്നാല്‍ 2013ല്‍ ഇതു നിലച്ചു. 2015ല്‍ പുനരാരംഭിച്ചു. 2017ല്‍ ജോലികള്‍ കരാര്‍ നല്‍കി. പൈപ്പ് ലൈന്‍ സ്ഥാപിച്ചു തുടങ്ങിയതു 2017 ജൂണിലാണ്. മാഹി, എരഞ്ഞോളി, വളപട്ടണം, കുപ്പം, പെരുമ്പ എന്നീ അഞ്ചു പുഴകള്‍ക്കു കുറുകേയാണു പൈപ്പ് സ്ഥാപിക്കേണ്ടി വന്നത്. കൂറ്റനാട് മുതല്‍ കണ്ണൂര്‍ ജില്ലയിലെ കുറുമാത്തൂര്‍, കുറുമാത്തൂര്‍ മുതല്‍ നീലേശ്വരം പേരോല്‍ വരെയുള്ള ഭാഗത്തെ പൈപ്പിടല്‍ പൂര്‍ത്തിയായിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ 112 കിലോമീറ്ററും കാസര്‍കോട് 80 കിലോമീറ്ററുമാണു പദ്ധതിയിലുള്ളത്. 100 കിലോമീറ്ററില്‍ ഒരു ഐപി സ്റ്റേഷന്‍(ഇന്റര്‍മീഡിയറ്റ് പിഗ്ഗബിള്‍) സ്റ്റേഷനുണ്ട്. കണ്ണൂര്‍ ജില്ലയിലേതു കുറുമാത്തൂരിലെ ബാവുപ്പറമ്പിലാണ്. ഇവ അണ്‍മാന്‍ഡ് (ആളില്ലാത്ത) സ്റ്റേഷനുകളാണ്.

കണ്ണൂരില്‍ ആറും കാസര്‍കോട്ട് നാലും വാല്‍വ് സ്റ്റേഷന്‍ ഓരോ 16 കിലോമീറ്ററിലുമാണു വാല്‍വ് സ്റ്റേഷനുകള്‍. വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും എല്‍എന്‍ജി എത്തിക്കുക ഈ സ്റ്റേഷന്‍ വഴിയാണ്. ഐപി സ്റ്റേഷനായ കുറുമാത്തൂര്‍ ഉള്‍പ്പെടെ കണ്ണൂര്‍ ജില്ലയില്‍ 6 വാല്‍വ് സ്റ്റേഷനുകളാണുള്ളത്. ഐഒസിയും അദാനി ഗ്രൂപ്പും ചേര്‍ന്നാണു പദ്ധതി നടപ്പാക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category